
അന്നും ശരണം എന്നയ്യനാണ്
ഇന്നും ശരണം എന്നയ്യനാണ്
എന്നും ശരണം എന്നയ്യനാണ്
ഇനിയും ശരണം എന്നയ്യനാണ്
പമ്പതന്‍ തീരത്തു പതിതനായ് നിന്നോരു
പന്തള രാജന്ടെ ദു:ഖമാറ്റി
പുത്രനായ് തന്‍രൂപം മാറ്റിയ സ്വാമിയാം
ഉത്രം നക്ഷത്രമെ എന്‍ പ്രണാമം
അമ്മതന്‍ നോവിനു ഔഷധം തേടി നീ
പുള്ളിപുലിമുകളേറിയില്ലെ
പാരിന്ടെ നോവിനു ഔഷധമായി നീ
പതിനെട്ടം പടിമുകളില്‍ അമര്‍ന്നിടുന്നു
മഹിഷിക്കു മോക്ഷം കൊടുത്തോരുശക്തിയെ
മാനുഷര്‍ എല്ലാരും കൈതൊഴുന്നു
ജാതി മത ദ്വേഷം എല്ലാം മറന്നവര്‍
തന്‍ തിരു സ്വാമി തന്‍ മുന്പിലെത്തും
ചിത്തത്തിലെന്നും തിളങ്ങുന്ന രൂപമായ്
ഹ്രുത്കമലത്തില്‍ വിളങ്ങും അയ്യന്‍
വില്ലാളിവീരന്‍ വിളങ്ങുന്ന മേട്ടിലോ
വിങ്ങും മനസ്സുമായ് ഞാനുമെത്തി
ശാന്തസ്വരൂപനാം അയ്യനെ കാണുവാന്‍
വിശ്രമമില്ലാതെ മലകയറി
അശ്രാന്തപരിശ്രമം ഒന്നുകൊണ്ടിന്നു ഞാന്‍
ചിത്സ്വരൂപന്‍ തന്ടെ മുന്‍പിലെത്തി
അന്നും ശരണം എന്നയ്യനാണ്
ഇന്നും ശരണം എന്നയ്യനാണ്
എന്നും ശരണം എന്നയ്യനാണ്
ഇനിയും ശരണം എന്നയ്യനാണ്

ബൂലോകത്തേയ്ക്ക് സ്വാഗതം.
ReplyDeleteതുടക്കം നന്നായി