25 February 2009

ജീവന്‍ (കവിത)

പാവമാം പട്ടമെ പ്രാണന്‍ നിന്‍ നൂലിലൊ
പൊട്ടുവാന്‍ വെമ്പല്‍ കൊള്ളും പട്ടിനാലുള്ളനൂലും
പൊട്ടിയാല്‍ പെട്ടെന്നങ്ങു പൊങ്ങുമെ ജീവിതം പോല്
പെട്ടെന്നു നഷ്ടമാക്കും ചിട്ടയാം ജീവിതങ്ങള്‍

കഷ്ടമേ കാലന്‍ പോലും എത്തുന്നതപ്പോളല്ലൊ
കഷ്ടകാലങ്ങളെല്ലാം എത്തുന്നതീദിനത്തില്
‍പൊങ്ങുന്നു പട്ടങ്ങളാം ജീവിതങ്ങള്‍ വെറും -
നൂലിനാല്‍ നിയന്ത്രിക്കും ജീവന്ടെ ശലഭങ്ങള്

ചെങ്ങാടം കണ്ടകുട്ടിക്കുണ്ടല്ലൊ മോഹംഎന്നാല്‍
നീന്തുവാനറിയുമൊ, ഇല്ലല്ലൊ തെല്ലുപോലും
ചന്തമുണ്ടല്ലൊ പൂവ് കണ്ടാലൊ മോഹം തോന്നും
ഇണ്ടലുണ്ടാക്കും മുള്ളു ചുറ്റിനും നില്പൂതാനും

പാവമാം പട്ടമെ പ്രാണന്‍ നിന്‍ നൂലിലൊ
പൊട്ടുവാന്‍ വെമ്പല്‍ കൊള്ളും പട്ടിനാലുള്ളനൂലും
പൊട്ടിയാല്‍ പെട്ടെന്നങ്ങു പൊങ്ങുമെ ജീവിതം പോല്
പെട്ടെന്നു നഷ്ടമാക്കും ചിട്ടയാം ജീവിതങ്ങള്‍

1 comment:

  1. ശരിയാണ്. ഒരു പട്ടം പോലെ തന്നെയാണ് ജീവിതവും...

    ReplyDelete