ഒരു പറവ ( കഥ)
നമ്മുടെ മദ്ധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ഷാപ്പുകളിലെയും ഒഴിച്ചുകൂട്ടാന്‍ ക്ഷമിക്കണം ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത വിഭവം ആണു 'പറവ'. ഒരിക്കല്‍ ചങ്ങനാശ്ശേരിയിലെ ഒരു ഷാപ്പില് നിന്നും ഇത്തിരി ഇളം കള്ളടീക്കണം എന്നു കരുതി കണ്ണനും ഞാനും രാജാവിന്ടെ മകനെയും കണ്ടിട്ടു വരുന്നവഴി കയറി. കണ്ണന് പറഞ്ഞു നായര്‍ ഇവിടെ നല്ല പറവ കിട്ടും എന്നു. ഞാനാണെങ്കില്‍ കള്ളുകുടീയില്‍ പ്രാധമികം പോലും കഴിയാത്ത പയ്യന് . എനിക്കു മനസിലായില്ല എങ്കിലും പറഞ്ഞു പോറട്ടു ഓരോന്നു എന്നു. കഴിച്ചപ്പോള്‍ നല്ല രുസി. പിന്നെ പിന്നെ ഇതൊരു സ്ഥിരം ഏര്‍പ്പടായി. ഏതെങ്കിലും ഷാപ്പില് ചെന്നാല്‍ പറവ ഇല്ലേല് അതൊരു സ്റ്റാറ്റസ് ഇല്ലാത്ത ഷാപ്പ് ആണു എന്നു കരുതി അവീടെ കേറതെ പോരുക ഞാന്‍ ശീലമാക്കി. മുറ്റത്തെ മുല്ലക്കു മണമില്ല എന്നു പണ്ടൊരു മഹാന് പറഞ്ഞപോലെ നമ്മുടെ അടുത്തുള്ള ഒരു ഷാപ്പ്, അതെ നമ്മുടേ ഷെയിക്കന്‍ എന്ന മഹാപുരുഷന്ടെ ഷാപ്പു തന്നെ.
ഒരിക്കല്‍ ഞാന്‍ ഷെയിക്കനോടൂ പറഞ്ഞു ഷെയിക്കാ താന്‍ മാത്രം ഈ പറവ എന്താ ടച്ചിം ഗ്സ് ആയി തരാത്തെ എന്നു. അടുത്തദിവസം പറവ റെഡി. അങ്ങനെ മുറ്റത്തെ മുല്ലക്കു മണം വന്നു തുടങ്ങി. ഒരിക്കല്‍ ഇത്തിരി മുള്ളിയേക്കാം എന്നു കരുതി ഷാപ്പിന്ടെ പുരകില്‍ ചെന്ന എനിക്കു അവിടം മുഴുവന്‍ കറുത്ത പറവതാനി വിരിച്ചപോലെ തോന്നി. പിറ്റേന്നു പകല്‍ ഇതെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിച്ച ഞാന്‍ ഒന്നു ഞെട്ടി ഒപ്പം കാ കാ എന്നു കരഞ്ഞൊ എന്നു എനിക്കു ഇന്നും സംശയം ഇല്ലാതില്ല. കുട്ടികളാരെങ്കിലും ഇപ്പോള്‍ കാക്കെ കാക്കെ കൂടെവിടെ എന്ന പാട്ടു പാടുമ്പോള്‍ എനിക്കൊരു സം ശയം ഉണ്ടാകാറുണ്ടൂ അത് എന്നെ ആണൊ എന്നു.
----------------------------------
മാഷെ എന്നിട്ടും മനസിലായില്ലെ, ആ ഷെയിക്കന്‍ പറവ എന്നും പറഞ്ഞു ഉള്ള കാക്കെ കൊന്നു പറവ ആക്കുവാരുന്നു.----ഇതു തികച്ചും സാങ്ക്ല്പികം മാത്രം - ഏതോ ഒരു സിനിമയില്‍ കാക്കബിരിയാണി കഴിക്കുന്ന കോമഡി കണ്ട ഓര്‍മ്മ പുതുക്കി എന്നു മാത്രം


കള്ള് ഉള്ളിൽ ചെന്നാൽ പിന്നെ,
ReplyDeleteഎന്തൊന്നു കാക്ക...!!
എന്തോന്നു പറവ...!!
എല്ലാം ഒന്നു തന്നെ...!!!
ടച്ചിങ്ങ് ഏതായാലും കള്ളു നോക്കിയാല്‍ മതി എന്നല്ലെ കുടിയന്മാരുടെ പ്രമാണം
ReplyDeleteഈ പറവ കൊള്ളാമല്ലോ, അപ്പോള്‍ ഇനി പറവ എന്ന പരിപാടി ഉപേക്ഷിക്കാം
ReplyDeleteഇത്തിരി പറവ കഴിച്ചോണ്ടിരുന്ന എന്നോടിതു വേണ്ടായിരുന്നു നായരെ
ReplyDelete