മുത്തശ്ചനയ്യോ മരിച്ചിതല്ലൊ കഷ്ടം
മുത്തങ്ങളേകുന്നു മരിച്ചയാഹസ്തത്തില്‍
ക്ഷണികമാം ദു:ഖങ്ങള്‍ മുഖത്തണിഞ്ഞപ്പാവം
ക്ഷണനത്തിനായ് അയച്ചീടുന്നു ഭ്രത്യനെ
പുണ്യമാം സ്വര്‍ഗ്ഗം കടക്കൂവാനായവന്‍
പുണ്യകര്‍മ്മങ്ങളെല്ലാം നടത്തുന്നു നിഷ്ടയില്‍
മോക്ഷം കൊതിക്കുന്ന മര്‍ത്യന്മാര്‍ ഏവരും
മോക്ഷൈകദായിനി ഗംഗയെ തേടുന്നു
കര്‍മ്മങ്ങള്‍ ഓരോന്നും ചെയ്യുന്നിവന്‍ തെല്ലും
കര്‍മ്മികള്‍ വാക്കിനെ തെറ്റിച്ചിടാതഹൊ
അഞ്ഞൂറും ആയിരവും എണ്ണിക്കൊടുത്തവന്‍
നെഞ്ചൂറും സ്നേഹത്തിന്‍ കണക്കുകള്‍ വീട്ടുന്നു
ചിതമുകളില്‍ തളിര്‍ത്തുവരും ആ തെങ്ങുകണ്ടവന്‍
ചിതല്‍ കയറും ചിന്തകളെ ബന്തിച്ചുവീണ്ടുമൊരു
ഒരു ദിവസമിനിയുമൊരു ചിതയുയരുമെങ്കിലിനി
ഒരു തെങ്ങ് തന്‍ നെഞ്ചിന്‍ നീരേന്തിനില്‍ക്കുമിതില്‍


No comments:
Post a Comment