-
13 April 2011
11 April 2011
Who is Anna Hazare?
1. Who is Anna Hazare?
An ex-army man. Fought 1965 Indo-Pak War
2. What's so special about him?
He built a village Ralegaon Siddhi in Ahamad Nagar district, Maharashtra
3. So what?
This village is a self-sustained model village. Energy is produced in the village itself from solar power, biofuel and wind mills.
In 1975, it used to be a poverty clad village. Now it is one of the richest village in India. It has become a model for self-sustained, eco-friendly & harmonic village.
4. Ok,...?
This guy, Anna Hazare was awarded Padma Bhushan and is a known figure for his social activities.
5. Really, what is he fighting for?
He is supporting a cause, the amendment of a law to curb corruption in India.
6. How that can be possible?
He is advocating for a Bil, The Lok Pal Bill (The Citizen Ombudsman Bill), that will form an autonomous authority who will make politicians (ministers), beurocrats (IAS/IPS) accountable for their deeds.
8. It's an entirely new thing right..?
In 1972, the bill was proposed by then Law minister Mr. Shanti Bhushan. Since then it has been neglected by the politicians and some are trying to change the bill to suit thier theft (corruption).
7. Oh.. He is going on a hunger strike for that whole thing of passing a Bill ! How can that be possible in such a short span of time?
The first thing he is asking for is: the government should come forward and announce that the bill is going to be passed.
Next, they make a joint committee to DRAFT the LOK PAL BILL. 50% goverment participation and 50% public participation. Because you cant trust the government entirely for making such a bill which does not suit them.
8. Fine, What will happen when this bill is passed?
A LokPal will be appointed at the centre. He will have an autonomous charge, say like the Election Commission of India. In each and every state, Lokayukta will be appointed. The job is to bring all alleged party to trial in case of corruptions within 1 year. Within 2 years, the guilty will be punished. Not like, Bofors scam or Bhopal Gas Tragedy case, that has been going for last 25 years without any result.
9. Is he alone? Whoelse is there in the fight with Anna Hazare?
Baba Ramdev, Ex. IPS Kiran Bedi, Social Activist Swami Agnivesh, RTI activist Arvind Kejriwal and many more.
Prominent personalities like Aamir Khan is supporting his cause.
10. Ok, got it. What can I do?
At least we can spread the message. How?
Putting status message, links, video, changing profile pics.
At least we can support Anna Hazare and the cause for uprooting corruption from India.
At least we can hope that his Hunger Strike does not go in vain.
At least we can pray for his good health.
I am sending this out to all my contacts. My humble request to all is to do the same and spread the word.
11 March 2011
നീറുന്ന സന്നിധി (അനുഭവങ്ങള്‍ പാളിച്ചകള്‍ )-1
ആദ്യമേ തന്നെ ഒരു ക്ഷമാപണം - ഇതു ആരെയെങ്കിലും വേദനിപ്പിക്കുന്നു എങ്കില്‍ , ഒന്നും മനപ്പൂര്‍വ്വം അല്ല. എല്ലാം ഞാന്‍ ചെയ്ത പാപങ്ങള്‍ , സദയം ക്ഷമിക്കുക.
ഈ സംഭവസ്തലത്തു നമുക്കെത്തിച്ചേരണം എങ്കില്‍ ഏകദേശം 25 വര്‍ഷങ്ങള്‍ പുറകിലേക്കു നടക്കേണ്ടീവരും . നാട്ടിന്‍ പുറത്തിന്ടെ നിഷ്കളങ്കഭാവം ചിലയിടങ്ങളില്‍ തെളിഞ്ഞുകാണൂന്ന എന്ടെ കൊച്ചുഗ്രാമം - ഓതറയിലേക്കു ഞാന്‍ നിങ്ങളെ വീണ്ടും ക്ഷ്ണിക്കുന്നു. ഒരു മെയ് മാസം ആണെന്നാണു എന്ടെ ബലമായ വിശ്വാസം . ഓതറയുടെ നെഞ്ചില്‍ സ്തിതിചെയ്യുന്ന ഭഗവാന്‍ ക്രിഷ്ണന്റെ ക്ഷേത്രം ആണു സ്തലം . ഞാന്‍ അന്നു ആറിലോ ഏഴിലൊ പടിക്കുന്ന സമയം , ഏശുദാസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ആ മന്യ വ്യക്തിയാണു ക്ഷേത്രത്തിലെ വസ്തുക്കള്‍ പാട്ടത്തില്‍ ക്രിഷിചെയ്യാന്‍ എടുത്തിരിക്കുന്നതു. ചെറൂപ്പത്തിന്ടെ ചുറുചുറുക്കില്‍ എന്തു തോന്ന്യസ്സ്വും ചെയ്യുന്ന ഞാനും കുറെ കൂട്ടുകരും അന്നു രാത്രി അവിടെ കൂടുവാന്‍ തീരുമാനിച്ചു. മുന്‍ പ്ലാന്‍ അനുസരിച്ചു പൊറോട്ട ഇറച്ചി വാങ്ങാന്‍ പോയ ഒരു മഹാന്‍ തലേദിവസം വിളിച്ച തെറീ ഹരിപ്പാടന്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ ഉടമക്കു മനസിലാകാഞ്ഞൊ എന്തൊ ഹെര്‍മന്‍ ഗുണ്ടര്‍ട്ടു പോലും കേട്ടിട്ടില്ലാത്ത ചിലമലയാളപദവലി കേട്ടു പേടിച്ചരണ്ട മാന്‍പേടപോലെ പൊറോട്ട വാങ്ങാന്‍ പോയ ആള്‍ കുതിച്ചുവന്നു നിന്നു. ഏതായലും വീട്ടില്‍ പോകന്‍ ഇനി സമയം എടുക്കും , ഇപ്പോള്‍ രാത്രി സമയം 9.30. പൂജാരി കല്ലിശേരിയില്‍ നിന്നും വരുന്നതിനാല്‍ 9 മണിക്കുതന്നെ ക്ഷേത്രം അടക്കും . പൊറോട്ട ഓര്‍ത്തിരുന്ന വടുക്കോലി വിജയന്‍ പറഞ്ഞു രാജേന്ദ്ര ഇന്നു കപ്പയായാല്‍ എന്ത . എല്ലാവരും പരസ്പരം നോക്കി, ശെട ഇവനെന്ത നല്ല സുഖമില്ലെ. ഈ രാത്രി എവിടൂന്നു കപ്പ വാങ്ങാന്‍ . എന്ടെ മനസ്സുവായിച്ചപോലെ വിജയന്‍ പറഞ്ഞു എടാ ഏശുദാസിന്ടെ കപ്പയല്ലെ ഉള്ളതു, ഞാന്‍ ഒന്നൂറിചിരിച്ചു, വിജയനു കാര്യം മനസ്സിലായി, കാര്യം എന്താണെന്നല്ലെ മണ്ടലകാലത്തു ഇവിടെ ഭജന ഉണ്ടാകുമ്, ഭജന്‍ കൊഴുപ്പിക്കാന്‍ ഞങ്ങള്‍ ചില ചില്ലറ പരിപാടികള്‍ ചെയ്യാറുണ്ടു .ഭജനക്കിടയില്‍ കൊടുക്കുന്ന കടും കാപ്പിയില്‍ ഇത്തിരി നാടന്‍ ചാരായം മിക്സ് ചെയ്യും എന്നിട്ടു ചില മാന്യ വെക്തികള്‍ക്കു കൊടുക്കും , കുറച്ചുസമയത്തിനകം അവര്‍ മാന്യന്‍ അല്ലാതാകും - പിന്നെ തായില്ലെ തന്തയില്ലെ സഹൊദര കൂട്ടവും ഏതുമില്ലേ എന്നെല്ലാം പറഞ്ഞു പരസ്പരം കുത്തുപാട്ടു പാടാന്‍ തുടങ്ങും . ഇതു കേട്ടു രസിച്ചു ഞങ്ങള്‍ അടുത്തുതന്നെ ഉണ്ടാകും . ഒരിക്കല്‍ കള്ളിവെളിച്ചത്തായി, വടുക്കോലി സാധനം മുണ്ടില്‍ ഒളിപ്പിച്ചുവരികയായിരുന്നു, അമ്പലനട കടന്നതും ജ്ചില്‍ എന്ന ശബ്ദത്തില്‍ കുപ്പി നടയില്‍ വീണുടഞ്ഞു. തൊട്ടുമുന്പില്‍ ഏശുദാസ്. ചേട്ടാ ഫിനോയില്‍ ആണു, ദെറ്റോള്‍ ആണു എന്നൊക്കെ പറഞ്ഞുനോക്കി എങ്കിലും അന്നു വടുക്കോലി എരു പെടക്കോഴിപോലെ എല്ലവരുടെയും മുന്‍പില്‍ പതുങ്ങിതൊഴുതു തടിതപ്പി എങ്കിലും , കുത്തുപാട്ടു അവിടെ അവസാനിച്ചു എന്നതായിരുന്നു ഞങ്ങളുടെ വിഷമം. ഒരു മൂടു കപ്പതന്നെ കഴിക്കാനുള്ള ആളില്ല എങ്കിലും പത്തുമൂടു കപ്പ പറിക്കാന്‍ വടുക്കോലി മറന്നില്ല. എട്ടുമൂടും റോഡില്‍ കൂടീ പോയ ഭസ്കരനു കൊടുക്കുമ്പോള്‍ സത്സ്വഭാവിയായ ഒരു മാന്യന്ടെ മൂടുപടം വിജയന്‍ സ്വയം അണിഞ്ഞിരുന്നു. കപ്പയുമായി ചുറ്റുമതില്‍ ചാടീകടന്ന ഞങ്ങള്‍ ക്ഷേത്രത്തില്‍ പായസവും മറ്റും വെക്കുന്ന അടുപ്പില്‍ വെച്ചു വേവിച്ചു. കഴുകാന്‍ വെച്ചിരുന്ന ഉരുളിയില്‍ ആണു കപ്പ വേവിക്കുന്നതു. ഭഗവാനു നേദിക്കുന്ന ഉരുളിയാണെന്നു ആര്‍ക്കും വിചാരമേ ഇല്ല. ഇതിനിടയില്‍ വടുക്കോലി മതില്‍ ചാടീ എവിടൂന്നോ കുറച്ചു കാന്താരി പറിച്ചുകൊണ്ടുവന്നു. അതു ഭഗവാനു ചന്ദനം അരക്കുന്ന കല്ലില്‍ വെച്ചരക്കുമ്പോള്‍ തെല്ലും വിഷമം തോന്നിയില്ല, ആര്‍ക്കും. .....................................തുടരും
03 March 2011
വികടന്റെ പഞ്ചതന്ത്രം (ഹാസ്യം)--ഒന്നാം തന്ത്രം - പാലില്‍ മത്സ്യകന്യക
വികടന്റെ പ്രൈമറിസ്കൂള്‍ കാലഘട്ടം ദുരിതപൂര്‍ണ്ണമായിരുന്നു. തന്റെ അച്ചന്റെ പശുക്രിഷിയായിരുന്നു അവന്റെയും ക്രിഷി. അച്ചന്‍ സത്യസന്തമായി കൊടുത്തുവിടുന്ന ശുദ്ധമായ പാലില്‍ അവന്‍ പൊകുന്നവഴിയിലെ വയലില്‍ നിന്നും ഒഴിക്കുന്ന വെള്ളം കൊണ്ടായിരുന്നു അവന്റെ ക്രിഷി എന്നു മാത്രം. എന്നാല്‍ കൂട്ടുന്നവെള്ളത്തിന്റെ അളവനുസരിച്ചു പണം വാങ്ങാന്‍ മാത്രമുള്ള കണക്കു ജ്ഞാനം വികടനുണ്ടായിരുന്നു. അധിക പണം അവന്റെ കീശയില്‍ എത്തിക്കാന്‍ വേണ്ടി കണക്കുകള്‍ ശ്രദ്ധയോടെ മനസ്സിലാക്കി കണക്കുപരീക്ഷകള്‍ ഈസിയായി.
അപ്രതീക്ഷിത സംഭവങ്ങള്‍ സമൂഹത്തില്‍ സമൂല മാറ്റങ്ങള്‍ വരുത്തുമെന്നു ആരോ പറഞ്ഞപോലെ (ആരും പറഞ്ഞിട്ടില്ലെങ്കില്‍ ക്ഷോഭിക്കണ്ട) പരോപകാരി ശിവരാമന്‍ നായരുടെ കടയില്‍ ചായകുടിച്ചുകൊണ്ടിരുന്ന റിട്ട. ക്യപ്റ്റന്‍ ഗുണ്ടന്‍ മേനോന്റെ ഗ്ലാസില്‍ ഒരുചെറിയ മത്സ്യം കണ്ട ചാരിതാര്‍ഥ്യം പരോപകാരി നായരെ നമ്മുടെ സര്‍ക്കാരാശുപത്രിയുടെ ശൊച്യാവസ്തകള്‍ ഒരാഴ്ച കിടന്നു മനസ്സിലാക്കാന്‍ കാരണമാക്കി. മത്സ്യത്തിന്റെ ഡി എന്‍ എ നോക്കി എവിടുന്നു വന്നു ഈ മത്സ്യം എന്നു മനസ്സിലാക്കനുള്ള പരിജ്ഞാനം പാവം നായര്‍ക്കില്ലാത്തതിനാല്‍ ആ പ്രശ്നം വികടനില്‍ എത്തി അവസാനിച്ചു. ഒപ്പം വികടന്റെ ക്രിഷിയും .
രണ്ടാം തന്ത്രം - ഉടന്‍
ആര്‍ നായര്‍
01 March 2011
ഏപ്രില്‍ ഫൂള്‍ (കഥ)
എന്ടെ ഗ്രാമപ്രദേശത്തെക്കുറിച്ചു ഞാന്‍ പലപ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ഒരു കലാപമുണ്ടാക്കിയ ഏപ്രില്‍ ഫൂള്‍ കഥ ഇവിടെ പറയാം :
മാര്‍ച്ചുമാസം പടിയിറങ്ങുവാന്‍ മണിക്കൂറുകള്‍ എണ്ണിത്തുടങ്ങി. ഹരിയാണു തുടക്കമിട്ടതു. ആരെ ഫൂളാക്കും . തലേദിവസം സിഗററ്റ് കടം തരാതിരുന്ന വാസുദേവന്‍ , ചേങ്ങന്നൂര്‍ വരെ പോകാന്‍ ബൈക്കു തരാതിരുന്ന ബൈജു, 3 രൂപാ കൊടുക്കാന്‍ കുടിശികയുള്ളതുകൊണ്ടു വായനശാലയില്‍ പരിഹാസശരം തൊടുത്തുവിട്ട രഘുവരന്‍ അങ്ങനെ പലരും ലിസ്റ്റില്‍ ഉണ്ടു, ആര്‍ക്കു പണികൊടുക്കും എന്നു തീരുമാനമാകതെവന്നപ്പോള്‍ ഹരിതന്നെ അതും പറഞ്ഞു, കണ്ണങ്ങാട്ടിലെ ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ ഇത്തിരി ആളാകാന്‍ തുടങ്ങിയിട്ടു കുറച്ചുനാളായി, അയാള്‍ക്കു ഒരു പണി കൊടുക്കാം എന്നു പറഞ്ഞു രാത്രി 12 മണിക്കു കാണാം എന്ന ഉറപ്പില്‍ സഭ പിരിഞ്ഞു. ഒരു ക്രൂരമായ തീരുമാനമാണു ചെറൂപ്പത്തിന്ടെ ചോരത്തിളപ്പില്‍ അവര്‍ എടുത്തതു. യാക്കോബാ പള്ളിയില്‍ നിന്നും ഒരു റീത്ത് എടുത്തുകോണ്ടൂവരാന്‍ പോയ സണ്ണി നാലു റീത്തുമായി മടങ്ങിയെത്തുമെന്നു ആരും കരുതിയില്ല. ഒരു പഴയ ഊന്നുവടി, ഒരു കണ്ണട, ഒരു മുണ്ടും ഒപ്പം നേര്യതും എല്ലാം ആരെല്ലാമൊ എത്തിച്ചു. കാര്യങ്ങള്‍ അതിരുവിടുകായാണെന്നു ഹരിക്കു തോന്നി എങ്കിലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ത. നിമിഷനേരം കൊണ്ടു ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ രൂപം കൊണ്ടു. കുടവയര്‍ എത്ര ക്രുത്യം എന്നു തോന്നിപ്പോയി. അവസാനം ആ റീത്തു സമര്‍പ്പണവും നടന്നു. ആരും സഹിക്കാത്ത ആ തമാശ ഭാര്‍ഗ്ഗവന്‍ ചേട്ടന്ടെ മുറ്റത്താണു എന്നതാണു അസഹനീയം . വിജയന്‍ ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചതു കണ്ടില്ല എന്നു നടിക്കാനെ ഹരിക്കായുള്ളു. ഹരിക്കു ഭാര്‍ഗ്ഗവന്‍ ചേട്ടനോടു തീര്‍ത്താല്‍ തീരാത്ത പകയൊന്നുമില്ലായിരുന്നു. ഒരു ചെറിയ പ്രശ്നം - ഓതറ എന്‍ എസ് എസ് സ്കൂളില്‍ ടി ടി സി ക്കുവന്ന കോഴിക്കോട്ടൂകാരി അംബിക ഭാര്‍ഗ്ഗവന്‍ ചേട്ടന്ടെ വീട്ടില്‍ ആണു താമസിച്ചിരുന്നതു, അവളുമായി ചില അരുതാത്ത ബന്ധങ്ങള്‍ ഹരിക്കുണ്ടായിരുന്നതു ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ കണ്ടൂപിടിച്ചു. അറിയാവുന്ന കുടുംബത്തിലേതായതുകൊണ്ടാവാം ഒന്നു ഗുണദോഷിച്ചു. അതിന്ടെ പക ഇങ്ങനെ വേണ്ടായിരുന്നു എന്നു ഹരിചിന്തിച്ചുകൊണ്ടു നടന്നു.
നേരം പുലര്‍ന്നു. ആ വാര്‍ത്ത നാടെങ്ങും പരന്നു, ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ മരിച്ചു. എല്ലാവരും ഞെട്ടി, ചിലര്‍ പറഞ്ഞു ഞാന്‍ ഇന്നലെയും കണ്ടതാണല്ലൊ, ചിലര്‍ തത്വചിന്തകരായി മനുഷ്യന്ടെ കാര്യം ഇത്രയേ ഉള്ളു എന്നും മറ്റും ചിലര്‍ , ഹരിയും കൂട്ടരും കരുതി തങ്ങള്‍ കാട്ടിയ തമാശ ആള്‍ക്കാര്‍ക്കു മനസിലായില്ല എന്നു. പക്ഷെ അച്ചുതന്‍ പറഞ്ഞ ആ വാര്‍ത്തകേട്ട് ഞങ്ങള്‍ അന്തം വിട്ടിരുന്നു.മുറ്റത്തു ഫൂളാക്കാന്‍ വേണ്ടി ഞങ്ങള്‍ ഭാര്‍ഗ്ഗവന്‍ ചേട്ടനെ ഉണ്ടാക്കുമ്പോള്‍ അകത്തു മരണത്തോടു മല്ലടിക്കുകയായിരുന്നു ഭര്‍ഗ്ഗവന്‍ ചേട്ടന്‍ . അദ്ദേഹം മരിച്ചു എന്നതു ഞങ്ങള്ക്കൊരു ഷോക്ക് ആയിരുന്നു. അവസാനമായി അദ്ദേഹത്തെ കാണാനെത്തിയ ആള്‍ക്കാരുടെയും ബന്ധുക്കളുടെയും എല്ലാം നോട്ടം ആ റീത്തുമായി കിടക്കുന്ന ഭാര്‍ഗ്ഗവന്‍ ചേട്ടനിലും എത്താതിരുന്നില്ല. അവര്‍ ഉരുവിട്ട ശാപവാക്കുകള്‍ ഞങ്ങളുടെ ഉറക്കം കുറച്ചുനാള്‍ നഷ്ടപ്പെടുത്തി.
ശവദാഹത്തിനുശേഷം എന്‍ എസ് എസ് ഭാരവാഹികള്‍ പരസ്പരം നടത്തിയ ചര്‍ച്ചയില്‍ അവര്‍ മനസിലാക്കി ആരാണു ഈ രൂപം ഉണ്ടാക്കിയതു എന്നു. അങ്ങനെ അടുത്ത വീട്ടിലെ കോശി എല്ലാവരുടെയും കണ്ണിലെ കരടായി. താന്‍ അന്നു ഇടനാട്ടില്‍ ഭാര്യവീട്ടില്‍ ആയിരുന്നു എന്നു കോശി പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും കോശിയുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ 'അച്ചായന്‍ ഇന്നലെ അവിടെ വന്നില്ല' എന്നായിരുന്നു, ഹരി രഹസ്യമായി കോശിയോടു ചോദിച്ചു കോശി താന്‍ ഇങ്ങനെ അയല്‍വക്കത്തിരുന്നുകൊണ്ടു ഇതു എന്തിനു കാണിച്ചു എന്നു. കോശി പറഞ്ഞു എടൊ ഹരി താനെങ്കിലും വിശ്വസിക്കു, 'ഞാന്‍ ഇന്നലെ ഇടനാട്ടില്‍ പെണ്ണുമ്പിള്ളെ കാണാന്‍ ഇറങ്ങിയതാണു, പക്ഷെ വഴിയില്‍ വെച്ചു ശാന്തേ കണ്ടു (ശാന്ത ആരാ മോള്‍ അവള്‍ വിടൂമൊ-ഹരി മനസില്‍ പറഞ്ഞു) ഇത്തിരി പട്ട അടിക്കാം എന്നു കരുതി കേറിയതാണു, രവിലേ മാത്രമേ തിരിച്ചു പോറാന്‍ പറ്റിയുള്ളു. ഹരി ഉള്ളില്‍ ചിരിച്ചു. കുറ്റമെല്ലാം ആ പാവത്തിന്ടേ തലയിലായല്ലൊ എന്നു ആശ്വസിച്ചു ഒപ്പം മനസ്സില്‍ ഉപകാരസ്മരണയായി ശാന്തക്കു ഒരു മെഴുകുതിരി, അല്ലേല്‍ വേണ്ട ഒരു മെഴുകില്ലാത്ത തിരി കത്തിച്ചു. ഇന്നു കോശിയുടെ മുറുക്കാന്‍ കട ചിതല്‍ കയറി നില്‍ ക്കുന്നു. ഭാര്യ പിടിച്ച പിടിയാല്‍ ഇടനാട്ടിലേക്കു കോശിയെ കുടിയേറ്റി. അങ്ങനെ ഒരു ഭൂകമ്പം ഒഴിവായി. (വായനക്കാര്‍ ഒരു കഥയായി മാത്രമേ ഇതിനെ കാണാവു, കോശിക്കു കമ്പ്യട്ടര്‍ പരിജ്ഞാനം ഇല്ലാത്തതിനാല്‍ ഞാന്‍ അടുത്ത അവധിക്കു നാട്ടില്‍ നിന്നും സുഖമായി തിരിച്ചെത്തും എന്നു വിശ്വസിക്കുന്നു)
28 February 2011
മറ്റൊരു മാടന്‍ - കാലമാടന്‍
മറ്റൊരു മാടന്‍ - കാലമാടന്‍
അലറികിതച്ചുള്ള ആ വരവു കണ്ടപ്പോളേ എന്തോ പന്തികേടു തോന്നിയിരുന്നു. എന്താ കണ്ണാ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു നീ പെണ്ണേ കുറച്ചു വെള്ളം എടുക്കു. ഞാനും ആകെ പരിഭ്രമിച്ചു, രാത്രി മണി 12 ആയിരിക്കുന്നു. അമ്മയും അഛനും ഇതൊന്നും അറിയാതെ ഉറങ്ങുകയാണു. വെളിയിലേയ്ക്കു നോക്കിയപ്പൊള്‍ ഹരിച്ചേട്ടന്‍ , ദേഹമാസകലം ചെളിപുരണ്ടീരിക്കുന്നു, മുഖത്തുവന്ന നാണം മറച്ചുവെക്കാന്‍ ഞാന്‍ നന്നെ പാടൂപെടുന്നുണ്ടായിരുന്നു. വെറുതെ എന്നിട്ടും പറഞ്ഞു അപ്പോള്‍ ഹരിയേട്ടനാണു കണ്ണനെ രാത്രിയില്‍ വിളിച്ചുകൊണ്ടുപോയതു അല്ലെ. ഹരി അല്ലെന്നും ആണെന്നും പറഞ്ഞില്ല. അപ്പോള്‍ ആ മുഖത്തു എന്തൊ കണ്ടൂഭയന്നപോലെ, ഒന്നും മനസിലാകുന്നില്ലല്ലൊ ഈശ്വരാ. ഉറങ്ങാന്‍ കിടക്കുമ്പ്പോളും അടക്കിപ്പിടിച്ച സംസാരം ചായിപ്പില്‍ നിന്നും കേള്‍ക്കമായിരുന്നു.
***********
അന്നു പതിവുപോലെ സരളറ്റീച്ചറിന്ടടുത്തു റ്റ്യൂഷനു പോയപ്പൊള്‍ ഹരിച്ചെട്ടന്‍ തലേന്നു നടന്ന കാര്യങ്ങള്‍ എന്നോടു പറഞ്ഞു. പതിവുപോലെ കള്ളൂറ്റാന്‍ (വയലില്‍ ചെറൂതെങ്ങുകളില്‍ കള്ളു ചെത്തുന്നതു രാത്രിയില്‍ ഊറ്റിക്കുടിക്കാന്‍ ) രണ്ടുപേരും കൂടി പോയതാണു, അന്നു വെള്ളീയാഴ്ച ആയിരുന്നു. വയലിന്ടെ നടുക്കിരുന്നു അവര്‍ കള്ളൌകുടിചുകൊണ്ടിരുന്നപ്പൊള്‍ ആണു ആ അലര്‍ ച്ച കേട്ടതു, "അയ്യൊ എന്നെ കൊല്ലുന്നെ " എന്നു കേട്ടതും കണ്ണണ്ടെ കയ്യില്‍ നിന്നും ടോര്‍ ച്ചു ചാലിലേക്കു പോയി. എങ്ങും കുറ്റകുറ്റിരുട്ടു. അപ്പോള്‍ ആണു ഞേട്ടിച്ചുകൊണ്ടു അടുത്ത് അലര്‍ ച്ച ഹരി കണ്ണനോടു പറഞ്ഞു എടാ ഇതു മാടന്‍ ആണു, നാണുപുലയന്‍ പറഞ്ഞതു പെട്ടെന്നവര്‍ ക്കു ഓര്‍ മ്മ വന്നു. മാടന്‍ ആകും . വെള്ളിയാഴ്ചകളില്‍ ചാലില്‍ മാടന്‍ വരുമത്റെ. വെപ്രാളപ്പെട്ട ഇരുവരും ഓട്ടം തുടങ്ങി എവിടെയൊക്കെയൊ വീണും ഉരുണ്ടും അവര്‍ വീടെത്തി, അപ്പോളാണു ഒരു സം ശയം -ഇനി ആരെയെങ്കിലും കൊന്നതായിരിക്കുമോ. ഉറങ്ങതെയവര്‍ നേരം വേളുപ്പിച്ചു. പുലര്‍ ച്ചേയാണു മനസിലായതു ശങ്കരന്‍ എന്ന ഭ്രാന്തന്‍ അലറിയതായിരുന്നു എന്നു.
11 March 2010
മോക്ഷം (കവിത)
മുത്തശ്ചനയ്യോ മരിച്ചിതല്ലൊ കഷ്ടം
മുത്തങ്ങളേകുന്നു മരിച്ചയാഹസ്തത്തില്‍
ക്ഷണികമാം ദു:ഖങ്ങള്‍ മുഖത്തണിഞ്ഞപ്പാവം
ക്ഷണനത്തിനായ് അയച്ചീടുന്നു ഭ്രത്യനെ
പുണ്യമാം സ്വര്‍ഗ്ഗം കടക്കൂവാനായവന്‍
പുണ്യകര്‍മ്മങ്ങളെല്ലാം നടത്തുന്നു നിഷ്ടയില്‍
മോക്ഷം കൊതിക്കുന്ന മര്‍ത്യന്മാര്‍ ഏവരും
മോക്ഷൈകദായിനി ഗംഗയെ തേടുന്നു
കര്‍മ്മങ്ങള്‍ ഓരോന്നും ചെയ്യുന്നിവന്‍ തെല്ലും
കര്‍മ്മികള്‍ വാക്കിനെ തെറ്റിച്ചിടാതഹൊ
അഞ്ഞൂറും ആയിരവും എണ്ണിക്കൊടുത്തവന്‍
നെഞ്ചൂറും സ്നേഹത്തിന്‍ കണക്കുകള്‍ വീട്ടുന്നു
ചിതമുകളില്‍ തളിര്‍ത്തുവരും ആ തെങ്ങുകണ്ടവന്‍
ചിതല്‍ കയറും ചിന്തകളെ ബന്തിച്ചുവീണ്ടുമൊരു
ഒരു ദിവസമിനിയുമൊരു ചിതയുയരുമെങ്കിലിനി
ഒരു തെങ്ങ് തന്‍ നെഞ്ചിന്‍ നീരേന്തിനില്‍ക്കുമിതില്‍
02 March 2010
ഹോളി ഓര്‍മ്മകള്‍
അന്നു എല്‍വിന്‍ ആണു പറഞ്ഞതു ചേട്ടാ നമുക്കീഹോളിക്കു ഭാംഗ് അടിക്കണം എന്നു. കേള്‍ക്കണ്ടതാമസം ഞാന്‍ റെഡി. അനൂപും ശേഖര്‍ജിയുടെ മകനും പിന്നെ റിങ്കുവും കൂടി ആയപ്പോള്‍ സംഗതി ചൂടുപിടിച്ചു, ഒപ്പം അവിയലിനു മുരിങ്ങക്കോല്‍ എന്നപോലെ നമ്മുടേ ശ്രീവല്സന്‍ (ശ്രീവല്സന്‍ അടുത്ത അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി ആണു കേട്ടോ). പണ്ടു Taikkisha Engg-ല്‍ വെച്ചു ഭാംഗ് അടിച്ചതിന്റെ എക്സ്പീരിയന്‍സ് എനിക്കു മത്രമെ ഉള്ളൂ, ബാക്കി എല്ലാവരും അദ്യമായി ഭാംഗ് അടിക്കുന്നതിന്ടെ ത്രില്ലില്‍ ആണു. ഭാംഗിന്ടെ ലഹരിയെപ്പറ്റി ആര്‍ക്കും അറിവില്ല. (അറിയാത്ത വായനക്കാര്‍ക്കായി ചുരുക്കി പറയാം - നമ്മുടെ നാട്ടിലെ കഞ്ചാവുപോലെ ഒരു ചെടിയില്‍ നിന്നാണു , അതിന്ടെ ലഹരിയും കഞ്ചാവിനു സമം) ഭാംഗ് എത്തിക്കുന്ന ഡ്യൂട്ടി എനിക്കായി, ഞാന്‍ നൊയിഡയിലെ ഭാംഗ് ടേക്കയില്‍ നിന്നും 4 പൊതി സാധനം വാങ്ങി. അന്നു പതിനഞ്ചൊ ഇരുപതൊ രൂപയായി അതിന്റെ വില, ഇതു ലഹരിക്കു മതിയാകുമോ, അധികമാകുമൊ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ബക്കി സാധനങ്ങള്‍ അവര്‍ തയ്യാറാക്കി, രണ്ടു കിലൊ കശുവണ്ടി, ഒരു കിലൊ ബദാം അഞ്ചു ലിറ്റര്‍ പാല്. ഇതെങ്ങനെ ഉണ്ടാക്കാം എന്നു എന്ടെ വടക്കെയിന്ത്യന്‍ സുഹ്രുത്തുക്കളോടു ചോദിച്ചു മനസിലാക്കി. ഒടുവില്‍ ഭാംഗ് തയ്യാറായി.. ആദ്യം ഞാന്‍ തന്നെ തുടക്കമിട്ടു. പിന്നീടു സുഹ്രുത്തുക്കള്‍ക്കും . ഏകദേശം ഒരു മണിക്കൂര്‍ വരെ ആര്‍ക്കും കുഴപ്പമില്ലായിരുന്നു. അപ്പോഴാണു അതു തുടങ്ങിയതു-ഒരു മഗ്ഗ് വെള്ളവുമായി നമ്മുടെ മേല്‍ശാന്തി അടുത്ത വീട്ടിലെ തമിഴത്തിയെ ലക്ഷ്യമാക്കി ഓടുന്നു, ഒപ്പം മറ്റുള്ളവരും . അവളുടെ ഭര്‍ത്താവ് എന്നെടാ ചിന്നകൊളന്തകളെ ഇതു എന്നും പറഞ്ഞു എന്തൊക്കെയൊ പറയുന്നുണ്ടു, ആരുകേള്‍ക്കാന്‍ , ഒടുവില്‍ എന്റെ വീട്ടിലെ വെള്ളം തീര്‍ന്നപ്പോള്‍ മത്രമാണു തമിഴത്തിയെ കുളിപ്പിക്കല്‍ എന്ന ഹോളി അവസാനിച്ചതു. അപ്പോളേക്കും എനിക്കു പറയാന്‍ പറ്റാത്തപോലെ ലഹരി തലക്കു പിടിച്ചു. മറ്റുള്ളവരുടെ സ്തിതിയും മറിച്ചല്ലായിരുന്നു. ഞാന്‍ പെട്ടെന്നു കട്ടിലിലേക്കു ചരിഞ്ഞു, കട്ടില്‍ മുകളിലേക്കു പൊങ്ങുന്നതായി തൊന്നിയപ്പോള്‍ ചാടിയിറങ്ങി. ടി വി ഓണ്‍ ചെയ്തു. അതു മോഹന്‍ലാല്‍ ആണൊ അതൊ മമ്മൂട്ടിയാണൊ എന്നു അടുത്തുനിന്ന എല്‍വിനോടു ചോദിച്ചപ്പൊള്‍ ശ്രീവല്സന്‍ പറഞ്ഞു അതു നെടുമുടിവേണു ആണു ചേട്ടാ എന്നു, അപ്പോള്‍ പുറകില്‍ ഒരു ഭയങ്കര ചിരി അനൂപ് ആണു, അവന്‍ പറയുന്നു ചേട്ടാ അതു ഷക്കീലയാണെന്നു. അതോടെ ഞാന്‍ ടി വി കാണല്‍ നിര്‍ത്തി, ഒന്നു നടക്കാം എന്നു കരുതി വെളിയില്‍ ഇറങ്ങി, കാറ്റില്‍ എല്ലാവരും പറന്നുപോകും എന്നു ഭയന്നു തിരിചു വീട്ടില്‍ കയറി. അപ്പോള്‍ അനൂപ് പറഞു ചേട്ട വിശക്കുന്നു, എല്ലാവരും പറഞ്ഞു മലയാളിക്കട തുറന്നിട്ടുണ്ടു ബ്രഡ് വാങ്ങാം എന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും ഓരൊകവര്‍ ബ്രഡ് വാങ്ങി വന്നു അപ്പോഴും പ്രശ്നമായി ഇത്രയും ബ്രഡ് എന്തിനു വാങ്ങി, ഒടുവില്‍ എന്ടെ ഗ്യാസ് തീരും വരെ അവര്‍ (അല്ല ഞങ്ങള്‍ ) ബ്രഡ് ഉണ്ടാക്കി.
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
പിന്നാമ്പുറം
ആരൊക്കെയൊ പറയുന്ന കേട്ടു അന്നു ദീപരാധന തുടങ്ങന്‍ വളരെ വൈകി എന്നും ശ്രീവല്സനെ നാടുകടത്തി എന്നും മറ്റും. അനൂപ് ചേട്ടനുമായി വഴക്കിട്ടുപൊലും - അവന്‍ വീട്ടില്‍ ചെന്നപ്പോള്‍ എല്ലാവരും എന്തൊ കാര്യം പറഞ്ഞു ചിരിക്കുക യായിരുന്നു, അവന്‍ പറഞ്ഞത്രെ ഞാന്‍ ഇത്തിരി ഭാംഗ് അടിച്ചതിനു എന്തിനാണു ഇത്ര ചിരിക്കാന്‍ എന്നു, ഈ ഉള്ളവന്‍ ഒപ്പിച്ച അബദ്ധം ഇപ്പോള്‍ പറയുന്നില്ല, എനിക്കു നാണമാണു
__________________________________________________________________________________
ഈ വര്‍ഷം ഞാന്‍ ഇതില്‍ പലരോടും ഭാംഗ് അടിക്കുന്നോ എന്നു തിരക്കി, ആരും അനുകൂലിച്ചില്ല
26 February 2010
ഒരു പറവ ( കഥ)
ഒരു പറവ ( കഥ)
നമ്മുടെ മദ്ധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ഷാപ്പുകളിലെയും ഒഴിച്ചുകൂട്ടാന്‍ ക്ഷമിക്കണം ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത വിഭവം ആണു 'പറവ'. ഒരിക്കല്‍ ചങ്ങനാശ്ശേരിയിലെ ഒരു ഷാപ്പില്‍ നിന്നും ഇത്തിരി ഇളം കള്ളടീക്കണം എന്നു കരുതി കണ്ണനും ഞാനും രാജാവിന്ടെ മകനെയും കണ്ടിട്ടു വരുന്നവഴി കയറി. കണ്ണന്‍ പറഞ്ഞു നായര്‍ ഇവിടെ നല്ല പറവ കിട്ടും എന്നു. ഞാനാണെങ്കില്‍ കള്ളുകുടീയില്‍ പ്രാധമികം പോലും കഴിയാത്ത പയ്യന്‍ . എനിക്കു മനസിലായില്ല എങ്കിലും പറഞ്ഞു പോറട്ടു ഓരോന്നു എന്നു. കഴിച്ചപ്പോള്‍ നല്ല രുസി. പിന്നെ പിന്നെ ഇതൊരു സ്ഥിരം ഏര്‍പ്പടായി. ഏതെങ്കിലും ഷാപ്പില്‍ ചെന്നാല്‍ പറവ ഇല്ലേല്‍ അതൊരു സ്റ്റാറ്റസ് ഇല്ലാത്ത ഷാപ്പ് ആണു എന്നു കരുതി അവീടെ കേറതെ പോരുക ഞാന്‍ ശീലമാക്കി. മുറ്റത്തെ മുല്ലക്കു മണമില്ല എന്നു പണ്ടൊരു മഹാന്‍ പറഞ്ഞപോലെ നമ്മുടെ അടുത്തുള്ള ഒരു ഷാപ്പ്, അതെ നമ്മുടേ ഷെയിക്കന്‍ എന്ന മഹാപുരുഷന്ടെ ഷാപ്പു തന്നെ.
ഒരിക്കല്‍ ഞാന്‍ ഷെയിക്കനോടൂ പറഞ്ഞു ഷെയിക്കാ താന്‍ മാത്രം ഈ പറവ എന്താ ടച്ചിം ഗ്സ് ആയി തരാത്തെ എന്നു. അടുത്തദിവസം പറവ റെഡി. അങ്ങനെ മുറ്റത്തെ മുല്ലക്കു മണം വന്നു തുടങ്ങി. ഒരിക്കല്‍ ഇത്തിരി മുള്ളിയേക്കാം എന്നു കരുതി ഷാപ്പിന്ടെ പുരകില്‍ ചെന്ന എനിക്കു അവിടം മുഴുവന്‍ കറുത്ത പറവതാനി വിരിച്ചപോലെ തോന്നി. പിറ്റേന്നു പകല്‍ ഇതെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിച്ച ഞാന്‍ ഒന്നു ഞെട്ടി ഒപ്പം കാ കാ എന്നു കരഞ്ഞൊ എന്നു എനിക്കു ഇന്നും സംശയം ഇല്ലാതില്ല. കുട്ടികളാരെങ്കിലും ഇപ്പോള്‍ കാക്കെ കാക്കെ കൂടെവിടെ എന്ന പാട്ടു പാടുമ്പോള്‍ എനിക്കൊരു സം ശയം ഉണ്ടാകാറുണ്ടൂ അത് എന്നെ ആണൊ എന്നു.
----------------------------------
മാഷെ എന്നിട്ടും മനസിലായില്ലെ, ആ ഷെയിക്കന്‍ പറവ എന്നും പറഞ്ഞു ഉള്ള കാക്കെ കൊന്നു പറവ ആക്കുവാരുന്നു.----ഇതു തികച്ചും സാങ്ക്ല്പികം മാത്രം - ഏതോ ഒരു സിനിമയില്‍ കാക്കബിരിയാണി കഴിക്കുന്ന കോമഡി കണ്ട ഓര്‍മ്മ പുതുക്കി എന്നു മാത്രം
25 February 2010
ദേവീമാഹാത്മ്യം
ഓതറ എന്ന ഗ്രാമത്തിലെ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവീകഥകള്‍ പലതും പറഞ്ഞു കേള്‍ക്കുന്നു. എന്ടെ അനുഭവത്തില്‍ ഉള്ള ഒരു കഥ ഞാന്‍ ഇവിടെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
__________________________________________
ഓതറ ദേവിയുടെ ഇഷ്ടവഴിപാടാണു കാലന്‍കോലം എന്ന കാലാരിക്കോലം . തുള്ളക്കാരനു ആദായവും അതാണു. മുണ്ടും നെര്യതും ഒപ്പം കുറഞ്ഞതു 250 രൂപായെങ്കിലും ദക്ഷിണയും . ഒരു ദിവസം കുറഞ്ഞതു 40-50 കാലാരിക്കോലം എങ്കിലും കാണും . ഞാന്‍ അധികം നീട്ടുന്നില്ല.
അതാണു പാച്ചുപിള്ള, ഒരു തൊപ്പിക്കുട തലയില്‍ വെച്ചു ചാലിന്ടെ വരമ്പില്‍ നിന്നും വല വീശുന്ന ആ മനുഷ്യന്‍ ഒരു പടയണിക്കാരന്‍ കൂടിയാണു. ഓതറ ദേവിയുടെ പ്രധാന ഉത്സവദിവസം (28 ദിവസമാണു ഇവിടെ ഉത്സവം ) കാലാരിക്കോലം ഈ മനുഷ്യനാണു എടുക്കുന്നത്. അതൊരു നിയ്യോഗം പൊലെ വാസുപിള്ളചേട്ടനുമായി മത്സരിച്ചു അദ്ദേഹം ചെയ്തുപോന്നു. അന്നു സന്ധ്യ ആയപ്പോള്‍ ആരൊ പറഞ്ഞു കൊച്ചാട്ടാ ഇന്നു കവുങ്ങുപിഴും (ഇവിടുത്തെ കൊടിമരമാണു കവുങ്ങു, അതു നടക്കലെ ആലില്‍ ചരിനിര്‍ത്തുക യാണൂ ചെയ്യുക) വലവീശല്‍ മതിയാക്കി പിടിച്ചമീന്‍ നാണൂപുലയനു കൊടുത്തിട്ട് തോട്ടില്‍ മുങ്ങിനിവര്‍ന്ന പാച്ചുപിള്ള വീട്ടിലേക്കൊരു കുതിപ്പായിരുന്നു.
******
ആ കാലുകള്‍ ചെണ്ടമേളത്തിനനുസരിച്ചു ചലിച്ചുകൊണ്ടിരുന്നു. നാട് ഉണര്‍ന്നു. ദേവിയുടെ തിരുനടയിലേക്കു കവുങ്ങും താങ്ങി ആര്‍പ്പൊ ഹിയ്യൊ വിളികളുമായി ആള്‍ക്കാര്‍ ഓടുകയാണ്. മുന്നില്‍ ഓടുന്ന അടവിയെ എല്ലാവരും ചൂട്ടിന്ടെ വെളിച്ചത്തില്‍ പിന്‍തുടരുകയാണു. ക്ഷെത്രമുറ്റം ജനസമുദ്രമായി...................അന്നു മീനമാസത്തിലെ തിരുവാതിര, വരട്ടാറിന്റെ കരയില്‍ ദേവിയുടെ മുന്പില്‍ വലിയകോലം (ഇതു ഇവിടുത്തെ മാത്രം കോലം ആണു ആയിരത്തിഒന്നു പാളയില്‍ ദേവിയുടെ രൂപം വരച്ചു ചട്ടത്തില്‍ അതു ഉയര്‍ത്തി ദേവീ സന്നിധിയിലേക്കു ആര്‍ഭാടപൂര്‍വ്വം കൊണ്ടുവരും)
പടയണിയെക്കുറിച്ചു ഞാന്‍ എഴുതുന്ന പുസ്തകത്തിന്ടെ പുറം ചട്ട
ഈ വര്‍ഷം പാച്ചുപിള്ളക്കു കേവായിരുന്നു പത്മാവതിയമ്മ പറഞ്ഞു, കോലം 40 അല്ലെ തുള്ളിയതു. ശരിയാണു ആ വര്‍ഷം പാച്ചുപിള്ള ശരിക്കും പടയണീകൊണ്ടു കാശുണ്ടാക്കി, കോലങ്ങള്‍ അനവധി തുള്ളി. കീശനിറയെ പണം . പണം വന്നാല്‍ തുള്ളിയടിക്കുക പണ്ടേ പാച്ചുപിള്ളയുടെ സ്വഭാവം പിന്നതിന്നു മാറുമോ. തുള്ളി എന്നതു തൊള്ളനിറയെ പള്ളനിറയെ ആയി, ദേവി സ്വന്തം ആളായി, ദേവിയെ അവള്‍, വല്യമ്മ എന്നൊക്കെ പറഞ്ഞുതുടങ്ങിയ പാച്ചുപിള്ള നല്ല ഫോമിലായി, ഫോമിലായപ്പോള്‍ അവള്‍ മറ്റുപലതുമായി, പുലയാട്ടായി. ആരുപറയാന്‍ അല്ലെങ്കില്‍ ആരുപറഞ്ഞാല്‍ ആണു കേള്‍ക്കുക. പാച്ചുപിള്ള കാലന്‍ കോലം അണിയുകയാണു , ഒപ്പം പിച്ചും പേയും പറയുന്ന കേട്ടു വാസുപിള്ള പറഞ്ഞു കൊച്ചാട്ട വയ്യെങ്കില്‍ ഞാന്‍ തുള്ളാം ആരു കേള്‍ക്കാന്‍. കാലില്‍ ചിലമ്പണിഞ്ഞു പട്ടുടുത്തു പച്ചയിട്ടു, തൊഴുതുനിവര്‍ന്നു. കോലം തലയിലേറ്റി, വാളും പന്തവും വാസുച്ചേട്ടന്‍ കൈമാറി. ചെണ്ടമേളം മുഴങ്ങി, അവതാളം കണ്ടു പലരും ചിരിച്ചു. കോലം കളത്തിലെത്തി തപ്പില്‍ നിന്നും മേളം മുഴങ്ങി. ഒരുവിധം ഉരലില്‍ കയറീ പ്രദക്ഷിണം വെച്ചു, ചാടിയിറങ്ങി ക്ഷേത്ര വലം വെച്ചു. പന്തം വാള്‍ ഇവ ഓരോന്നായി വാങ്ങി, കോലം ഒരു വിധം കളം വിട്ടു. കിഴക്കുനിന്നും വെടി മുഴങ്ങി വലിയ ഭൈരവി തയ്യാറായി എന്ന സൂചന, പാച്ചു ചേട്ടന്‍ തലയില്‍ വെച്ച കാലാരിക്കോലം അതിന്ടെ മുകളില്‍ എത്തണം എന്നാലെ കോലം പുറപ്പെടു, പാച്ചുപിള്ള കൊലം ഊരി ഒരേര്‍ എന്നിട്ടു വല്യമ്മ എന്ന പ്രയോഗം മാറി-പകരം ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്ടെ നിഘണ്ടുവില്‍ പോലും ഇല്ലാത്ത മറ്റെന്തൊ പദങ്ങള്‍ , ആള്‍ക്കാര്‍ കരുതി ഇതെന്താ ഈ കൊച്ചാട്ടന്‍ ഇങ്ങനെ. അന്തരീക്ഷം ഭക്തി മുഖരിതമായി, എല്ലാവരുടെയും കണ്ണുകള്‍ കിഴക്കോട്ടായി. ആയിരത്തി ഒന്നു പാളയില്‍ തീര്‍ത്ത വലിയ ഭൈരവി , നൂറ്റിയൊന്നു പന്തങ്ങളുടെ വെളിച്ചത്തില്‍ ദാരിക നിഗ്രഹം കഴിഞ്ഞു കലിയടങ്ങാതെ തുള്ളിയ്യുറഞ്ഞു ഭദ്രയെപ്പോലെ കിഴക്കുനിന്നും ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. നൂറു കണക്കിനു ചൂട്ടുകറ്റകളുടെയുമ് , തീവട്ടികളുടെയും അകമ്പടിയോടെ അതു ക്ഷേത്രത്തോടടുത്തു കൊണ്ടിരുന്നു ലൈറ്റുകളെല്ലാം അണഞ്ഞു. അകലെ താലപ്പൊലി, ആര്‍പ്പുവിളികള്‍ , ഇടതടവില്ലാതെ കതിനകള്‍ , പൂത്തിരികള്‍ ഈ 4 മണിയായപ്പോള്‍ അതാ മറ്റൊരു സൂര്യന്‍ എന്നപോലെ വലിയ കോലം (വല്യ ഭൈരവി) 1001 പാളയില്‍ തീര്‍ത്ത ഗണകരുടെ കലാവിരുത്. ആ നാടിന്ടെ അഭിമാനമായി 101 പന്തം ഐശ്വര്യത്തോടെ കത്തിനില്‍ക്കുന്നു. പാച്ചുപിള്ള എടുത്തെറിഞ്ഞ ആ കാലാരിക്കോലം ഏറ്റവും മുകളില്‍ . ചട്ടത്തില്‍ ബന്ധിച്ച വടം കരക്കാര്‍ ഉത്സഹത്തോടെ വലിക്കുന്നു. വര്‍ണ്ണനാതീതമായ ആ ഐശ്വര്യം, ദേവി നീരാട്ടു കഴിഞ്ഞെഴുന്നള്ളുകായാണു എന്നെനിക്കു തോന്നിപ്പോയി. പാച്ചുപിള്ള പെട്ടെന്നു ഞെട്ടിയെഴുനേറ്റു. അകലെ വലിയ ഭൈരവി ദാരിക നിഗ്രഹത്തിനു പോയ ദേവിയെ ഓര്‍മ്മിപ്പിക്കും വണ്ണം അതാ കളത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു. മദ്യത്താല്‍ കാലുകളുറപ്പിക്കാന്‍ കഴിയാത്ത പാച്ചുപിള്ള അതാ വടത്തില്‍ പിടിക്കാനായ് ഒരു കുതിപ്പ്, കാലിടറി താഴെവീണ പാച്ചുപിള്ളയുടെ ഒരു കാലില്‍ വല്യ ഭൈരവിയുടെ ഒരു ചാടു കയറിയിറങ്ങി, ഒരു നിമിഷം ആളൂകള്‍ സ്തബ്ദരായ്, ഒരു വിധം പിള്ളയെ വലിച്ചു മാറ്റി, ഒരു നിമിഷ വെത്യസത്തില്‍ മറ്റെ കാല്‍ രക്ഷപ്പെട്ടു. കളത്തില്‍ നിന്നും പാട്ടുകള്‍ അപ്പോഴേക്കും തുടങ്ങിയിരുന്നു...
കളിച്ചുവന്നേ.......ഈ കളത്തില്‍ .......
പൂജകൊള്‍ കാ.......ഭഗവതിയെ........
....................................................
പിഴ്കളെല്ലാം പൊറുത്തുകൊണ്ടേ......
അനുഗ്രഹിക്കാ...ഭഗവതിയേ..............
അപ്പോഴും പാച്ചുപിള്ളയുമായി ആ കാര്‍ മെഡിക്കല്‍ കോളജ് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.
*******
പാച്ചുപിള്ളക്കു ഒരു കാല്‍ നഷ്ടമായി, അയാള്‍ ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി, നാട്ടുകാരുടെ ഒരു നീണ്ട നിര ആശ്വാസം , കുറ്റപ്പെടുത്തലുകള്‍ എല്ലാം പെട്ടെന്നു അവസാനിച്ചു, പാച്ചുപിള്ള തനിച്ചായി. അതുകൊണ്ടൊന്നും ദേവീകോപം തീരില്ല എന്നാണു നാട്ടുകാരുടെ മതം . അതു ശരിയായിരുന്നു, എല്ലാവരെയും അത്ഭുതപ്പെടുത്തിയതു ഇതായിരുന്നു, എല്ലാ വര്‍ഷവും പടയണി ആകുമ്പോള്‍ പാച്ചുപിള്ള ആശുപത്രിയില്‍ ആകും കാരണം കാലില്‍ പഴുപ്പു. അങ്ങനെ വര്‍ഷങ്ങള്‍ പലതു കടന്നു പോയി, ഒരിക്കല്‍ മലയാള മനോരമയില്‍ അവശകലാകാരനു സഹായമഭ്യര്‍ദ്ധിച്ചു ഒരു പരസ്യം കണ്ടപ്പോള്‍ സത്യത്തില്‍ എവിടെയൊ ഒരു നൊമ്പരം - ഇന്നു പാച്ചുപിള്ളച്ചേട്ടന്‍ ഇല്ല. അദ്ദേഹത്തിന്ടെ ആത്മാവു ഇപ്പോള്‍ പടയണീ കാണുന്നുണ്ടാകുമോ, ആവൊ ആര്‍ക്കറീയാം .
ഈ വരുന്ന March 24 നു ഓതറ പടയണി സമാപനം ആണു, അന്നാണു വലിയ ഭൈരവി.
കുറിപ്പു:
കുട്ടിക്കാലം മുതല്‍ ക്ഷേത്രവും ഉത്സവങ്ങളും എന്ടെ ഒരു വീക്ക്നസ് ആയിരുന്നു. ഓതറ ദേവിയുടെ ഉത്സവം പടയണി ആണു. എന്ടെ അപ്പൂപ്പന്‍ ഒരു പടയണിക്കാരന്‍ ആയിരുന്നു. പണ്ട് പടയണി അഞ്ചു കുടുംബക്കാര്‍ ആണു നടത്തിയിരുന്നതു, അതില്‍ ഒന്നു ഞങ്ങളുടെ കുടുംബം ആയിരുന്നു (നക്കര). ഇന്നു പടയണി ക്ഷേത്രം വക ആണു. തുള്ളല്‍ക്കാര്‍ക്കു ദക്ഷിണ മുഖ്യമായപ്പോള്‍ പടയണി അതിന്ടെ ശോച്യാവസ്തയില്‍ എത്തി എന്നു വേദനയോടെയാണെങ്കിലും പറയാതെ വയ്യ. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ കണ്ട ആ ഒരു പടയണി ദ്രശ്യം ഇന്നു എങ്ങും കാണാനെ ഇല്ല. ആള്‍ക്കാര്‍ കാലയക്ഷി തുള്ളുന്നവര്‍ക്കു ചുറ്റും വല പിടിച്ചിരിക്കുകയാണു, ആളുകള്‍ പിറുപിറുക്കുന്നു 'വലപൊട്ടിച്ചാല്‍ കാലയക്ഷി കാവിലേക്കു കയറിപോകും , പിന്നെ അവരെ കാണാന്‍ പോലും പറ്റില്ല' എന്നും മറ്റും.
****അമ്മേ ശരണം ദേവീ ശരണം പുതുക്കുളങ്ങരെ അമ്മേ ശരണം *****
24 February 2010
നിള (കവിത)
നിള (കവിത)
പറയും കഥകള്‍ മണല്‍ തിട്ടപോലുമീ
കഥനത്തിന്‍ നിഴല്‍ വീണ കഴിഞ്ഞകാലം
ഒഴുകുന്നു നിളയിന്നും തെളിവാര്‍ന്ന ജലത്തിന്ടെ
അടിത്തട്ടിലൊളിക്കുന്ന നിണമകറ്റാന്‍
ഒരുനാളില്‍ ഒരുപിടി മനുജാതിയിത്തീരെ
പിടയുന്ന ഉടല്‍ വിടാന്‍ കിണഞ്ഞതോര്‍ത്തു
ഒഴുകുന്നു പുഴയിന്നും കരള്‍ വിങ്ങി വേദനയാല്‍
കനലാകും ഓര്‍മ്മയെ കടലിലാക്കാന്‍
പുതുമനയിലമ്മതന്‍ ഇടനെഞ്ചുപൊട്ടുന്നു
കണ്‍തടം ഇന്നും നിളയെനിറക്കുന്നു
നിണം വീഴ്ത്തി ആരുടെയൊ നിഴലായ ജന്മങ്ങള്‍
നിലനില്‍പ്പിനൊരുതുണതേടാന്‍ കഴിയാത്തോര്‍
അമ്മിഞ്ഞനല്‍കിയ അമ്മ തന്മകനായി
അവസാന അന്നം പകുത്തുനല്‍കി
വിറയാര്‍ന്ന കരമന്നു ശിരസ്സില്‍ പതിച്ചപ്പോള്‍
നിറയുമാമിഴിയിലും ഒരുനിളയൊഴുകി
തുടരുന്നു മാമാങ്കം ഇന്നും തിളക്കുന്ന
നിണമുള്ള യൌവ്വനം പേറുന്ന പുതുമനയില്‍
ഒരുനാളില്‍ ഉയരുമാകാറ്റില്‍ നിലംപറ്റും മേല്‍ക്കോയ്മ
തകരും അരുതാത്ത കറതീര്‍ക്കും ആചാരം
സ്നേഹം (കവിത)
കുഞ്ഞായ നാളില്‍ ഞാനൊരു
പൂമെയ്യില്‍ തൊട്ടപ്പോള്എങ്കവിളില് നല്കി അവളും
പൊന്നുമ്മയൊന്നന്ന്
ബാല്യത്തിന്‍ പടിവാതില്‍
ചാരിഞാന്‍ നില്ക്കുമ്പോള്‍
കുളിരോടാ പൂമെയ്യില്‍
ഒരുമാത്ര തൊട്ടുവെറുതെ
നാണത്തിന്‍ തിരിനാളം
നീളത്തില്‍ മുഖത്തിട്ട്
പാവത്തെപോലെയവളും
നാണത്താല്‍ ചേര്‍ന്നുനിന്നു
കാലത്തിന്‍ ഗതിവേഗാല്‍
കൌമാരം കടന്നപ്പോള്‍
കാണാതെ ചേര്‍ത്തുനിര്‍ത്താന്‍
കാമവും കൂടെയെത്തി
30 October 2009
എന്ടെ പ്രേമനൈരാശ്യങ്ങള്‍ (നര്‍മ്മം )
പ്രേമം -1
ഒന്നാം ക്ലാസില്‍ വെച്ച് എനിക്കു പ്രേമം തുടങ്ങി . ക്ലാസില്‍ സുന്ദരിയും പടിക്കാന്‍ മുന്‍പിലും ഒപ്പം ഡാന്‍സും കളിക്കുന്ന അവളെ എനിക്കിഷ്ടമായിരുന്നു, കാരണം എന്നെക്കുറിച്ചു എനിക്കു ബോധം കുറവായിരുന്നു എന്നര്‍ദ്ധം . ഇനി എന്നെക്കുറിച്ചു പറയാം ക്ലാസില്‍ സൌന്ദര്യം ഒട്ടുമില്ലാത്തവന്‍ , പടിക്കാന്‍ ഏറ്റവും പുറകില്‍ ഇരിക്കുന്നതും പുറകില്‍ . 4-ം ക്ലാസില്‍ ഈ പ്രേമം അവസാനിച്ചു. കാരണം എന്തെന്നല്ലെ ഞങ്ങളുടെ കോളാട്ടില്‍ സ്കൂളിനു ഒരു മൂത്രപുരയെ ഉള്ളു, അങ്ങോട്ടു പോകുമ്പോള്‍ ഞാന്‍ അവളെ ഒന്നു ഉമ്മവെക്കാന്‍ ശ്രമിച്ചു, കാര്യം വര്‍ഷം ഇത്രയും ആയെങ്കിലും അന്നു അഛന്‍ ആ പുളിങ്കമ്പുകൊണ്ടടീച്ച അടിയുടെ വേദന ഇന്നും കൈയിലും തുടയിലും ഉണ്ടെന്നു തോന്നുന്നു.
പ്രേമം -2
എന്തായാലും അഞ്ചാം ക്ലാസിലേക്കു എനിക്കു കയറ്റം കിട്ടി. അപ്പോഴേക്കും കൈയ്യിലെ മുറിവു കരിഞ്ഞിരുന്നു. അടുത്തിരിക്കുന്ന അം ബികയോടും എനിക്കൊരടുപ്പം തോന്നാതിരുന്നില്ല, എന്തോ കൈയ്യിലേയും തുടയിലേയും പാടുകള്‍ എന്നെ വിലക്കിയപോലെ തോന്നി. അടുത്തദിവസം അംബിക എന്നെ നോക്കി ചിരിച്ചു, ഞാനും . അവിടെ വേദനകള്‍ മറന്നു, പ്രേമം പൂവിട്ടു, ഒരു കത്തെഴുതി അവള്‍ക്കു കൊടുത്തു, അവള്‍ അതു സന്തോഷത്തോടു സ്വീകരിച്ചു, ഞാന്‍ സ്വപ്നങ്ങളില്‍ പാറി നടക്കുമ്പോള്‍ അവള്‍ അതു ഭദ്രമായി അമ്മയെ ഏല്‍പ്പിച്ചു. അവളുടെ അമ്മ സ്നേഹത്തോടെ എനിക്കൊറു കത്തെഴുതി അവളുടെ വശം കൊടുത്തയച്ചു. അവള്‍ നീട്ടിയ കത്തു വാങ്ങുമ്പോള്‍ ഉണ്ടായ വികാരം പിറ്റേന്നാവളെ കണ്ടപ്പോള്‍ എനിക്കുണ്ടായില്ല.
പ്രേമം -3
പിന്നീടു രണ്ടു വര്‍ഷം പ്രേമം എനിക്കന്ന്യമായിരുന്നു. വികാരം നഷ്ടമായ ഒരു വികാരിയെപോലെ ഞാന്‍ പടിച്ചുപോന്നു. എട്ടാം ക്ലാസിലേക്കു കയറ്റം കിട്ടിയപ്പോള്‍ എന്തൊക്കെയോ ഒരു ധൈര്യം ഉണ്ടായപോലെ. കൈയ്യില്‍ ഇത്തിരി പണവും ഉണ്ടു (അതു വീട്ടിലെ കശുവണ്ടി മാന്യമായി മോഷ്ടിച്ചു ദാന്യേല്‍ മാപ്പിളേടെ കടയില്‍ രഹസ്യമായി വിറ്റവകയില്‍ ഉള്ളതൊന്നും അല്ല കേട്ടോ) . ശാരദാമ്മ സാറിന്ടെ മോളാണു രമ്യനായര്‍ എന്നു അന്നെനിക്കറിയില്ലായിരുന്നു. ഒരു അന്‍ പതു പൈസായുടെ ഐസുമുട്ടായി അവള്‍ക്കു ഞാന്‍ വാങ്ങികൊടുത്തപ്പോള്‍ അവള്‍ നന്ദിസൂചകമായി എന്നെ ചിരിച്ചുകാട്ടി. പ്രേമം ഇത്ര കോസ്റ്റലി ആണെന്നു പിന്നീടാണെനിക്കു ബോദ്ധ്യമായതു. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും കശുവണ്ടി തീര്‍ന്നു. ചമ്പന്‍ പറിക്കാന്‍ വരുന്ന ചാത്തനെ രഹസ്യമായി ഒന്നു കാണാന്‍ തീരുമാനിച്ചു. അഛന്‍ വീട്ടില്‍ ഇല്ലാത്തസമയം നോക്കി പക്കുപറിക്കാം എന്ന എഗ്രിമെന്‍ടില്‍ ചാത്തന്‍ 2 രൂപ തന്നു. പക്ഷേ 50 രൂപയുടെ ചമ്പന്‍ ചാത്തന്‍ അടിച്ചോണ്ടുപോകും എന്നു ഞാന്‍ കരുതിയില്ല.(പാക്കു വിളയുന്നതിനു മുന്പു ചമ്പന്‍ എന്നാണു ഞങ്ങളുടെ നാട്ടില്‍ പറയുക) രണ്ടുരൂപ തീര്‍ക്കാന്‍ പെണ്ണിനു രണ്ടുദിവസം തികച്ചു വേണ്ടിവന്നില്ല. ഇനിയും എന്തു എന്നു ഓര്‍ത്തു വിഷമിച്ചു നില്‍ക്കുമ്പോള്‍ രക്ഷാദൂതനെപോലെ ബോബി കടന്നു വന്നു, എനി ബോബി ആരാന്നല്ലെ, 1-ം ക്ലാസില്‍ പടിപ്പിച്ച തങ്കമ്മ ടിച്ചറിന്ടെ മോന്‍ , അവന്ടെ അഛന്‍ അമേരിക്കയില്‍ , പോക്കറ്റ് മണി കിട്ടുന്ന ഭാഗ്യവാന്‍ . കാര്യം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു നാളെ നമുക്കു പരിഹാരം ഉണ്ടാക്കാം എന്നു. പിറ്റേന്നു ബോബിക്കൊപ്പം ഐസു തിന്നുന്ന രമ്യേ കണ്ടപ്പോള്‍ ഞാന്‍ ഒന്നു മനസ്സിലാക്കി ഇതും പൊളിഞ്ഞിരിക്കുന്നു.
പ്രേമം -4
പിന്നീടു പ്രീഡിഗ്രിക്കു പടിക്കുമ്പോള്‍ മാലിനിയുമായും ഞാന്‍ പ്രേമത്തിലായി. പ്രേമം തളിര്‍ക്കാനും പൂവിടാനും അതികം സമയം വേണ്ടല്ലൊ, അന്നു ഞാന്‍ ഭയങ്കര സുന്ദരന്‍ ആണു കേട്ടൊ (ഫോട്ടൊ ആരും കാണില്ല എന്ന ധൈര്യത്തില്‍ ആണു പറഞ്ഞതു കേട്ടൊ) . ആ സ്നേഹമായിരുന്നു ആത്മാര്‍ദ്ധമായുള്ളസ്നേഹം എന്നു മനസിലാകാന്‍ ഒത്തിരി വൈകിപ്പോയിരുന്നു, നീട്ടുന്നില്ല കാര്യം പറഞ്ഞു നിങ്ങടെ ബോറടിയങ്ങു മാറ്റാമ്. രണ്ടുമൂന്നനുഭവങ്ങളുള്ള ഏതൊരാളും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു. അതേ ക്ലാസില്‍ ഉള്ള സിന്ദുവും സുന്ദരിയായിരുന്നു, ഞാന്‍ അവളെയും രഹസ്യമായി പ്രേമിക്കാന്‍ തീരുമാനിച്ചു, ഒന്നു പോയാല്‍ ഒന്നു എന്ന ഒറ്റ ചിന്തയെ എനിക്കുണ്ടായിരുന്നുള്ളു. ഇവര്‍ പരസ്പരം എന്നെ പരിചയപ്പെടുത്താന്‍ വരും എന്ന ചിന്ത എനിക്കു ഉണ്ടായിരുന്നേയില്ല. പിറ്റേന്നു മണ്ടയില്‍ കെട്ടുമായി കോളേജില്‍ എത്തിയ എന്ടെ മണ്ടയില്‍ പ്രേമം എന്ന വികാരം ലേശം പോലും ഉണ്ടായിരുന്നില്ല.
പ്രേമം -5 (അവസാന പ്രേമം )
അതു തുടങ്ങിയതേയുള്ളൂ , ഭം ഗിയായി മുന്നോട്ടു പോകുന്നു---പിന്നെ പറയാം കേട്ടൊ
28 October 2009
കൊന്ന ചതിക്കുമോ ചേട്ടാ (നര്‍മ്മം )
ഗോയല്‍ ബ്രിജ്വിഹാറിലെ ഒരു കച്ചകപടക്കാരനാണ്, ക്ഷമിക്കണം കച്ചവടക്കാരനാണു. പച്ചക്കറി കച്ചവടം എന്നു പറയുന്നതാവും ഉചിതം. ആ മാന്യദേഹത്തിനു പറ്റിയ ഒരു അമിളീ ഇവിടെ പ്രതിപാദിക്കുന്നു. മാന്യവായനക്കാര്‍ക്കു രസിക്കും എന്ന വിശ്വസത്തോടെ.
ഓണം പോലെ മലയാളിക്കു വിശേഷപ്പെട്ട എന്തുത്സവം വന്നാലൂം ഈ മഹാന്‍ അതു മണത്തറിഞ്ഞു ചക്കയും ചേമ്പും പടവലങ്ങയുമ്, കാച്ചില്‍ എന്നുവേണ്ട മദ്രാസികളുടെ വീക്കനസ് ആയ എല്ലാം തന്ടെ കടയില്‍ എത്തിക്കുന്നതില്‍ ഒരു പ്രത്യേക കഴിവു ഇദ്ദേഹത്തിനുണ്ടൂ. മാന്യരായ മലയാളികള്‍ ഇവന്ടേ ഈ മുതലാക്കല്‍ (അധികവില ) കൊണ്ടൂ പൊറുതിമുട്ടി. ഇവനൊരു പണിയെങ്ങനെ കൊടുക്കും എന്നു കരുതിയിരിക്കുമ്പോള്‍ എനിക്കൊരു ബുദ്ധി തോന്നി, ഞാനതു പ്രയോഗിച്ചു നോക്കി. സംഗ്ഗതി ഏറ്റു. ഈ വിഷുവിനാണൂ അതു നടന്നതു. വിഷുവിനു ഇവിടെ കൊന്നപ്പൂ കിട്ടാന്‍ പ്രയാസമാണൂ, കിട്ടിയാല്‍ തന്നെ അധിക വിലയും . ഞന്‍ ഈ മാന്യ വ്യക്തിയോടു ഒരു ഉപദേശം കൊടുത്തു കൊന്നപ്പൂ ഉണ്ടേല്‍ പണം ഇഷ്ടം പോലെ ഉണ്ടക്കാം എന്നു. അവന്‍ എവിടേയൊക്കെയൊ നിന്നു കൊന്നപ്പൂ സം ഘടിപ്പിച്ചു. ഒരു കുല പൂവിനു പത്തും പതിനഞ്ചും ഒക്കെ വാങ്ങി കച്ചവടം പൊടിപൊടിച്ചു.
ഉത്തിഷ്ട കാര്യത്തിനുപകാരസ്മരണ എന്ന പോലെ ഗ്രീന്‍ ലേബല്‍ ഒരു ബോട്ടില്‍ എനിക്കും . പക്ഷെ ആ പാവം അറിഞ്ഞില്ല പണി പുറകെ വരുന്നു എന്നതു. വിഷു കഴിഞ്ഞു, കൊന്നകള്‍ ഒന്നൊന്നായ് പൂത്തുലഞ്ഞു, ഇപ്പോള്‍ എവിടെയും കൊന്നപ്പൂക്കള്‍ . ഞാന്‍ ഗോയലിനോടുപറഞ്ഞു 27ം തീയ്യതി രാവിലെ കൊന്നപ്പൂ ഉണ്ടെങ്കില്‍ നല്ല കോളാണു എന്നു. അവന്ടെ മുഖം കൊന്നപ്പൂപോലെ വിരിഞ്ഞു. നേരം പുലര്ന്നപ്പോള്‍ ബ്രിജ്വിഹാര്‍ വാസികള്‍ അത്ഭുതപ്പെട്ടു. റോഡെല്ലാം മഞ്ഞപ്പട്ടണിഞ്ഞപോലെ , റോഡിന്ടെ ഇരുപുറവും പത്തിരുപതാള്‍ക്കാര്‍ കൊന്നപ്പൂവിന്ടെ ഓരോ കൂമ്പാരങ്ങളുമായി കുത്തിയിരിക്കുന്നു. പിറ്റേന്നു നാട്ടില്‍ പോകേണ്ടഞാന്‍ നേരത്തെ പെട്ടീ തയ്യാറാക്കി ഒരോട്ടൊ പിടീച്ചു ദില്‍ഷാദ് ഗാര്‍ഡനില്‍ ഒരു സുഹ്രുത്തിന്ടെ വീട്ടില്‍ അഭയാര്ദ്ധിയായി. പാവം ഗോയല്‍ കൂലിക്കാളിനെ വിളിച്ചു രാത്രിമുഴുവന്‍ ദില്ലിയുടെയും പരിസരപ്രദേശങ്ങളിലെയും കൊന്നപ്പൂക്കള്‍ ശേഖരിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. ഉച്ചവരെ പാവം ക്ഷമിച്ചു. പലരുടെയും ചിരി പന്തിയല്ല എന്നു തോന്നിയ ഗോയല്‍ എന്നെ പലടത്തും തിരക്കി എന്നു ഞാനറിഞ്ഞു. ബ്രിജ്വിഹാര്‍ അയ്യപ്പാ കാത്തുരക്ഷിക്കണെ എന്നു പ്രാര്ദ്ധിച്ചുകൊണ്ടു ഞാന്‍ കേരള എക്സ്പ്രസില്‍ നാട്ടിലേക്കു തിരിച്ചു.

27 October 2009
വാളുചരിതം (നര്‍മ്മം )
കുഞ്ഞുന്നാളില്‍ ഒരു വാളെ എനിക്കറീയാമയിരുന്നുള്ളു, അപ്പൂപ്പന്‍ പ്രത്യേക പൂജകളും വെള്ളം കുടിയും മറ്റുമുള്ളപ്പോള്‍ പൂജാമുറിയില്‍ നിന്നും പുറത്തെടൂക്കുന്ന സ്വര്‍ണ്ണനിറത്തില്‍ പിടിയുള്ള എടുത്താല്‍ പൊങ്ങാത്ത ആ വാള്‍ .
സ്കൂളും കോളേജും ഒക്കെ കഴിഞ്ഞു പ്രേമനൈരാശ്യത്താല്‍ ഡില്ലിക്കു വണ്ടികയറാന്‍ തീരുമാനിച്ചു. കണ്ണനും രാജേഷും പാര്‍ട്ടി എന്നു പറഞ്ഞപ്പോള്‍ ഷെയിക്കന്‍ തന്നെ ശരണം എന്നു കരുതി ഓരോ ഗ്ലാസ് വാറ്റു വാങ്ങാന്‍ പമ്പുവെച്ചിരുന്ന ആഷെഡ്ഡിലേക്കു കയറുമ്പോള്‍ കൈയ്യിലുള്ള 200 രൂപയില്‍ കാര്യങ്ങള്‍ തീരണെ എന്നേ കരുതിയുള്ളു. ഓരോ ഗ്ലാസ് തരുമ്പോള്‍ ഷെയ്ക്കന്‍ സ്നേഹത്തോടെ പറഞ്ഞു, കുഞ്ഞെ ഇതു മറ്റവന്‍ അല്ല സാധനം സ്റ്റ്രോങ്ങ് ആണു എന്നു. ആരു കേള്‍ക്കാന്‍ . ഈരണ്ടു ഗ്ലാസ് അകത്തായപ്പോള്‍ എന്തൊരു ഉന്മേഷം ഓരോന്നുകൂടി കഴിക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. ഞാന്‍ കണ്ണനോടു ഇങ്ങനെ പറഞ്ഞു ' കണ്ണാ നാളെ എര്‍ണാകുളത്തു നിന്നുമാണു എന്ടെ ട്രയിന്‍ , നീയും രാജേഷും കൂടെ വരണം ' 'ഓക്കെ' എന്നു പറഞ്ഞു എല്ലാവരും പിരിഞ്ഞു. ടോര്‍ച്ചില്ലാത്തതിനാല്‍ കണ്ണനെ ഞാന്‍ മുള്ളുവേലികടത്തി(എന്നാണോര്‍ മ്മ) അവന്ടെ വീട്ടിലേക്കു വിട്ടു. രാജേഷിനെ പടയണി കളരിയുടെ അടുത്തും കൊണ്ടുവിട്ടു. ഞാനും പാമ്പായി ഒരുവിധം മാളത്തില്‍ എത്തി. രാവിലെ കുളിച്ച് പുതുക്കുളങ്ങര ദേവിയെ തൊഴുതു ഇവിടെ ചെയ്ത പാപങ്ങളുടെ പലിശപോലും അടക്കാനില്ല പൊറുക്കണെ എന്നു പറഞ്ഞു, ഒപ്പം അന്യനാട്ടില്‍ ഒരു ചെറിയ സപ്പോര്‍ട്ടു തരണെ എന്നും പ്രാര്‍ദ്ധിച്ചു തിരിച്ചു വീട്ടില്‍ എത്തി. അഛനും അമ്മയും എനിക്കു കൊണ്ടുപോകാന്‍ അച്ചാര്‍ സമ്മന്തിപ്പൊടി പിന്നെ കുറെ എന്തൊക്കെയൊ പൊടികള്‍ ഒക്കെ തയ്യറാക്കി വെച്ചിരിക്കുന്നു. 10 മണിയായിട്ടും പറഞ്ഞ രണ്ടു വ്യക്തികളും എത്തിച്ചേര്‍ന്നില്ല. ആദ്യം ഞാന്‍ കണ്ണനെ തിരക്കിപ്പോയി. അവന്‍ വീട്ടില്‍ എത്തിയിട്ടില്ലപോലും , തുളസിചേച്ചി അങ്ങനെ പറഞ്ഞപ്പോള്‍ എന്ടെ ഉള്ളൊന്നു പിടഞ്ഞു, ഈശ്വര ഇന്നലെ അവനെ ഞാന്‍ കൊണ്ടൂവിട്ടതാണല്ലൊ, "എടാ മോനെ നിന്ടടുത്തോട്ടാണല്ലൊ അവന്‍ ഇന്നലെ പോയതു, പിന്നെവിടെ പോകാനാണു" എന്ന തുളസിച്ചേച്ചിയുടെ വാക്കുകള്‍ എന്നെ ഒന്നു ഭയപ്പെടുത്താതിരുന്നില്ല. ഞാന്‍ ഒന്നും പറയാതെ ആ മുള്ളുവേലി ലക്ഷ്യമാക്കി നടന്നു, അല്ല ഓടി. അതാ നാണുവും മറ്റാരൊക്കെയൊ അവിടെ കൂടിനില്‍ ക്കുന്നു, ആരോ പറയുന്നു ഒരു പാമ്പു വാളുവെച്ചുകിടക്കുന്നു എന്നു. ഞാന്‍ ഒന്നു നോക്കി, അതവന്‍ തന്നെ, കണ്ണന്‍ പാമ്പു വാളില്‍ കുളിച്ചുറങ്ങുന്നു. ഒരുവിധം അവനെ പൊക്കി വീട്ടില്‍ എത്തിച്ചു, എല്ലാവരും പരിഭ്രമിച്ചു എങ്കിലും കള്ളുകുടിയില്‍ ബിരുദം എടുത്ത അവന്ടെ അഛന്‍ കരുണന്‍ ചേട്ടന്ടെ ഒറ്റമൂലിപ്രയോഗം അവനെ ഉഷാറക്കി(തൈരു കുടിപ്പിച്ചു, അല്ലാതെന്തു ഒറ്റമൂലി). ഇനിയും ഇവനെം കൊണ്ടു പോയാല്‍ നാളെ വേറെ ടിക്കറ്റ് എടുക്കണ്ടിവരും ദില്ലിക്കുപോകാന്‍ എന്ന വിചാരം അവനെ ഉപേക്ഷിച്ചു രാജേഷിനെ തിരഞ്ഞു പോകാന്‍ എന്നെ പ്രേരിപ്പിച്ചു. അവിടുത്തെ സ്തിതി ഇത്ര ശോചനീയം അല്ലായിരുന്നു. ചൂലുമായി നില്‍ക്കുന്ന ദാക്ഷായണിചേച്ചിയെ കണ്ടപ്പോഴെ എനിക്കു മനസിലായി ഇതു രാജേഷിന്ടെ എന്തൊ കലാപരിപാടിയുടെ പ്രകോപനം ആണു എന്നു. മോനെ ചായ എടുക്കട്ടെ എന്നു സ്നേഹത്തൊടു ചോദിച്ചിരുന്ന ആ അമ്മ എന്നെ പറയാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന കണ്ടപ്പോള്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ ട്ടിന്ടെ ഒരു നിഘണ്ടു കൂടി കൊണ്ടുവരണ്ടതാരുന്നു എന്നു ഞാന്‍ ഓര്‍ക്കാതിരുന്നില്ല. വിശദമായി ചോദിച്ചപ്പോള്‍ ഒന്നു മനസിലായി, രാജേഷ് എന്ന മഹാനും ഇന്നാണു വീടെത്തിയതു ക്ഷമിക്കണം വീടെത്തിച്ചതു. തലേന്നു പടയണീ കളരിയുടെ അടുത്തെത്തിച്ചു എന്നു ഞാന്‍ പറഞ്ഞിരുന്നുവല്ലൊ, അവിടെത്തന്നെ ആ പാമ്പു സുഖമായുറങ്ങി. രാവിലെ കളരിയില്‍ തൂത്തുവാരാന്‍ വന്ന ദാക്ഷായണിചേച്ചി വാളില്‍ കുളിച്ച മോനെ കണ്ടു ഇവനെ മാടനടിച്ചോ ഭഗവതീ എന്നു നെഞ്ചത്തടിച്ചു കരയുന്ന കേട്ടു , വാറ്റില്‍ ബിരുദാനന്തര ബിരുദമെടുത്ത രാമചന്ദ്ര പണിക്കര്‍ സ്വന്തം മോനെ തന്തക്കുവിളിച്ചുകൊണ്ടുഎന്തൊക്കെയോ പറഞ്ഞതു ഷേക്കന്ടെ ഷോക്കില്‍ കിടന്ന രാജേഷ് അറിഞ്ഞതേ ഇല്ല. എന്തായാലും ഇനി ഒറ്റക്കു പോകാം എന്നു കരുതി എല്ലാം ഭദ്രമായി കെട്ടിയപ്പോള്‍ ഒരു മാന്യ വ്യക്തി ഒരു ചെറിയ ചക്കയുമായി അവിടെയെത്തി, ഇന്നുവരെ എന്നെ കണ്ടാല്‍ ചിരിക്കാന്‍ പോലും മടീക്കുന്ന ആ വ്യക്തി എലി പുന്നെല്ലു കണ്ടപോലെ ചിരിക്കുന്നകണ്ടപ്പോള്‍ ഞാന്‍ കരുതി ഈ ശല്യം പോകുന്നതിലുള്ള ആശ്വാസം കൊണ്ടാണു എന്നു (ഞാന്‍ അദ്ദേഹത്തിന്ടെ മോളെ മറ്റൊരുവിചാരത്തില്‍ നോക്കിയിട്ടില്ല കേട്ടോ, അതാരൊ പറഞ്ഞുണ്ടാക്കിയതാണു) ചക്ക താങ്ങിയുള്ള ആ നില്‍ പ്പു കണ്ടപ്പോള്‍ അമ്മ പറഞ്ഞു 'കൊച്ചാട്ടാ ചക്ക ഇവിടെ ഇഷ്ടം പോലെ ഉണ്ട് എന്തിന വെറുതെ കൊണ്ടുവന്നതു' അതിന്ടെ മറൂപടി കേട്ട ഞാന്‍ ഞെട്ടിപ്പോയി, ചക്ക അങ്ങേരുടെ മോനു ദില്ലിയില്‍ കൊടുത്തുവിടാന്‍ ആണു പോലും , ഞാന്‍ ആദ്യമായി പോകുവല്ലെ സാധനം ഒന്നും കാണില്ലല്ലോ അതുകൊണ്ടിതുക്കുടി കൊണ്ടൂപോകാന്‍ ബുദ്ധുമുട്ടില്ലല്ലൊ എന്ന് ആ മാന്യന്‍ പറഞ്ഞുതീരും മുന്‍പു അഛന്‍ ഇടപെട്ടു, പറഞ്ഞ ചിലവാക്കുകള്‍ മാന്യ വായനക്കാര്‍ക്കു വിഷമം ഉണ്ടാക്കും എന്നു കരുതി ഞാന്‍ ഒഴിവാക്കുന്നു. എന്തായാലും ചക്കയില്ലാതെതന്നെ ഞാന്‍ യാത്ര തിരിച്ചു. പറയാന്‍ മറന്നു കണ്ണന്‍ ഉഷാറായി എത്തിച്ചേര്‍ന്നു. എര്‍ ണാകുളത്തു മം ഗളയില്‍ കയറി തനിക്കുള്ള സീറ്റില്‍ ഇരുന്നപ്പോള്‍ കണ്ണന്‍ സ്നേഹത്തോടെ ഒരു പൊതി എനിക്കു തന്നു, ഞാന്‍ ചോദിച്ചു 'എന്താ കണ്ണാ ഇതു' അവന്‍ വിനയത്തോടെ പറഞ്ഞു ഷേക്കനോടു മേടിച്ചതാ, അരക്കുപ്പിയേ ഉള്ളു എന്നു, നിനക്കു വഴിയില്‍ ഉപകരിക്കും !! ഞാന്‍ കണ്ണുതള്ളി ഇരുന്നുപോയി

ഒരു ശൂലം കുത്തും പെണ്ണുകാണലും (അനുഭവങ്ങള്‍ പാളിച്ചകള്‍ )-6
ചുക്കു ചേരാത്ത കഷായമില്ല എന്നു പറഞ്ഞ പോലെ ഞാനും കൂടെ പോകാന്‍ തീരുമാനമായി, കാര്യങ്ങള്‍ വിജയനു വേണ്ടി ഒരു കാര്‍ന്നോരുടെ ഗമയില്‍ ഞാന്‍ സംസാരിച്ചു. പെണ്‍കുട്ടി ചായയുമായി എതി. ഒരു സുന്ദരിതന്നെ , ഒടുവില്‍ ചെറുക്കനും പെണ്ണൂം കൂടി ഒന്നു സംസാരിക്കട്ടെ എന്നു കുട്ടിയുടെ അച്ചന്‍ പറഞ്ഞപ്പോള്‍ വിജയന്‍ടെ ദയനീയ നോട്ടം എന്നിലായി. ഞാന്‍ കുഴപ്പമില്ല എന്ന മട്ടില്‍ വിജയനെ പ്രോത്സഹിപ്പിച്ചു. ഏകദേശം 5 മിനിറ്റെ അവര്‍ സംസാരിച്ചു കാണു. ചായ കുടിക്കുമോനെ എന്ന കാരണവര്‍ പറഞ്ഞപ്പോള്‍ മടിച്ചാണെങ്കിലും വിജയനു ചായ കുടിക്കേണ്ടിവന്നു. കവിളില്‍ കൂടി രണ്ടു ചായ അരുവികള്‍ വിജയന്‍ടെ വെള്ളഷര്‍ട്ടു ലക്ഷ്യമാക്കി ഒഴുകിക്കൊണ്ടീരുന്നു.അപ്പോഴേക്കും പെണ്‍കുട്ടിയുടെ അമ്മ കാര്‍ന്നോരെ അകത്തേക്കു വിളിച്ചു , എന്തൊക്കെയോ കുശുകുശുക്കുന്നതു, എനിക്കുപോലും കേള്‍ക്കാമായിരുന്നു. ഈശ്വരാ ഒരടിയുടെ മണം , ഇവന്‍ പെണ്‍കുട്ടിയോടു സംസാരിക്കാന്‍ പോയപ്പോള്‍ അരുതാത്തതു വല്ലോം ചെയ്തുവോ, ആ കുട്ടിയുടെ അടക്കിയ കരച്ചില്‍ എന്തേ കേള്‍ക്കുന്നു. ബ്രോക്കറെ വെളിയിലേക്കു വിളിച്ചു കാരണവര്‍ ഉച്ചത്തില്‍ എന്തൊക്കെയൊ സംസാരിക്കുന്നു. ഞാന്‍ വടുക്കോലിയോടു തോമസുകുട്ടി വിട്ടോടാ എന്നു പറയും പോലെ ഒന്നു നോക്കി, അവനു കൂസലേ ഇല്ല, കാരണവര്‍ എന്നെ വെളിയിലേക്കു വിളിച്ചു, വിളിക്കാതെതന്നെ വടുക്കോലി കൂടെയെത്തി, ആ വേഷം കണ്ട ഞാനും അവനെ മനസ്സില്‍ പത്തു തെറി വിളിച്ചുപോയി, ഷര്‍ട്ടില്‍ ചായവീണു ആകെ വ്രിത്തികേടായിരിക്കുന്നു, ആ കാഴ്ച കാരണവരെ ഒന്നുകൂടി മുഷിപ്പിച്ചു. വിവരങ്ങള്‍ അറിയിക്കാം എന്നു പറഞ്ഞു അയാള്‍ ഞങ്ങളെ യാത്രയാക്കി.
വഴിയില്‍ വെച്ചാണു കാര്യങ്ങള്‍ മനസ്സിലായതു. ശൂലം കുത്തിയ വേദനകോണ്ട് വാതുന്നു സംസാരിക്കന്‍ കഴിയാതിരുന്നതു, ചെറൂക്കന്‍ ഊമയാണെന്നു പെണ്‍കുട്ടി തെറ്റിദ്ധരിച്ചു. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ചെന്ന ഞാന്‍ വിജയന്‍ടെ അവിടുത്തെ പെര്‍ഫോമന്‍സ് മൂലം പരാജയപ്പെട്ടു...........നാളെ വിജയന്‍ടെ കല്‍ക്കട്ട പാലായനവും സിനിമാ പ്രവേശവും
24 October 2009
ഒരു ശൂലം കുത്തും പെണ്ണുകാണലും (അനുഭവങ്ങള്‍ പാളിച്ചകള്‍ )-5
കാലം അതിവേഗം കടന്നുപോയി, വടുക്കോലി ഒരു പ്രസ്താനമായി വളര്‍ന്നുവന്നു. പോലീസുകാര്‍ രണ്ടുമൂന്നു തവണ ഉഴിച്ചില്‍ നടത്തിയതുകൊണ്ടോ എന്തോ, മണ്ഡരിപിടിച്ച തെങ്ങുപോലെ ആയി ശരീരം . മോഷണകലയില്‍ ബിരുദാനന്തരബിരുദം നേടിയ വടൂക്കോലി , അനാവശ്യ കൂട്ടാണു തന്നെ വഴിതെറ്റിച്ചതെന്നു തിരിച്ചറിഞ്ഞു. പ്രായം 31 കഴിഞ്ഞു, ഒരു കല്യാണം കഴിക്കണം എന്നു പുള്ളിക്കാരനു തോന്നാന്‍ തുടങ്ങി. ഞാനും ഒരത്ഭുതം കാണും പോലെ വിജയനെ നോക്കി തുടങ്ങി. രാവിലെ കുളി കഴിഞ്ഞു ക്ഷേത്ര ദര്‍ശനം . ദര്‍ശനം ഭഗവാനെ ദര്‍ശിക്കനെത്തുന്ന തരുണികളിലാണെന്നു ക്ഷേത്ര കമ്മിറ്റിക്കാര്‍ തിരിച്ചറിഞ്ഞപ്പോള്‍ അതും മതിയാക്കി, ക്ഷമിക്കണം കരക്കാര്‍ മതിയാക്കിച്ചു എന്നു പറയുന്നതാവും ശരി.
എന്തായാലും കാര്യങ്ങള്‍ പന്തിയല്ല എന്നെനിക്കു മനസ്സിലായി. അങ്ങനെയിരിക്കെ ഒരുള്‍വിളിയുണ്ടായ പോലെ പളനിയില്‍ പോയി (പോയോ എന്തോ) മുരുകദര്‍ശനം കഴിഞ്ഞു വന്ന വടുക്കോലി ആകെ മാറിയിരുന്നു. സിഗററ്റ് വലിക്കില്ല, കള്ളു കുടിക്കില്ല അനാവശ്യ വര്‍ത്തമാനങ്ങളില്ല. അന്നു കുന്നേകാട് അയ്യപ്പസ്വമിയുടെ ഉത്സവം ആയിരുന്നു, വിജയന്‍ പറഞ്ഞു നായരെ എന്ടെ കൂടെ കാണണം എന്നു. എനിക്കു വിജയനെ വിശ്വാസമായിരുന്നു. എന്തായാലും തട്ടുകേടൊന്നും ഇനി കാട്ടാന്‍ വഴിയില്ല. എങ്കിലും മദം പൊട്ടാറായ ആനയ്ക്കരികില്‍ നില്‍ക്കുന്ന് പാപ്പാന്ടെ ചങ്കിടിപ്പോടെ ഞാന്‍ വിജയനെ ഫോളോ ചെയ്തു. കാവടിനിറക്കുന്ന സരസ്വതീമന്ദിരത്തില്‍ വെച്ചു വിജയന്‍ തന്ടെ ഷര്‍ട്ടും വാച്ചും എന്നെ ഊരി ഏല്‍പ്പിച്ചു. ഇതിവന്‍ എന്തുഭാവിച്ചാണീശ്വരാ എന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചതു മനസ്സിലാക്കിയിട്ടോ എന്തോ അവന്‍ അടുത്തിനില്‍ക്കുന്ന രാജപ്പനെ ചൂണ്ടിക്കട്ടി ഇങ്ങനെ പറഞ്ഞു, നായരെ ഇവനാണു എന്നെ ശൂലം കുത്തുന്നതു, ഞാന്‍ ഞെട്ടിപോയി, പളനിയില്‍ അവന്‍ കണ്ടുപോലും , ഭഗവാന്‍ പെട്ടെന്നു പ്രീതനായി തന്ടെ കല്യാണം നടക്കും എന്നു ആരോ ആ പാവത്തിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നു മനസ്സിലായി. അതിനു ശൂലം എവിടെ , അതാ അവിടെ , ഭഗവാനെ ഞാന്‍ ഇപ്പോള്‍ ശരിക്കും ഞെട്ടിപോയി. ഏകദേശം രണ്ടുമീറ്ററില്‍ അധിക നീളമുള്ള ഒരു കമ്പി ചൂണ്ടിയാണല്ലൊ ഇവന്‍ പറയുന്നതീശ്വര. ചെണ്ടമേളം ആരംഭിച്ചു. സരസ്വതീമന്ദിരത്തിനകത്തു കാവടീ
നിറക്കുകയാണു, വിജയന്‍ പതുക്കെ പതുക്കെ തുള്ളന്‍ തുടങ്ങി, ഒരു കാവി തോര്‍ത്തു തോളിലും അരയിലുമായി കെട്ടിയിട്ടുണ്ടു, അതില്‍ പിടിക്കാന്‍ വിജയന്‍ കണ്ണുകൊണ്ടു കാണിച്ചു. ഒരു കൈയ്യില്‍ വിജയന്ടെ ഷര്‍ട്ടു മറുകൈയ്യ് കൊണ്ടു വിജയനെ പിടിച്ച ഞാന്‍ പിടിവിടണോ അതോ ഇവനെ പിന്തുടരണൊ എന്നാലോചിച്ചു ഒരു നിമിഷം നിന്നു പോയി.
കാവടികള്‍ ഓരോന്നായി മുന്നോട്ടു പോയിതുടങ്ങി, വിജയന്ടെ കാലുകള്‍ ചലിച്ചുതുടങ്ങി. തുള്ളല്‍ ഇത്തിരി സ്പീടില്‍ ആയപ്പോള്‍ ഞാന്‍ ചെവിയില്‍ പറഞ്ഞു എട മൈ---- വിട്ടിട്ടു ഞാന്‍ എന്ടെ പോക്കിനു പോകും എന്നു,ദയനീയമായ അവന്ടെ നോട്ടം അവനെ ഫോളൊ ചെയ്യന്‍ എന്നെ പ്രേരിപ്പിച്ചു. അടുത്ത ജംഷനില്‍ എത്തിയപ്പോള്‍ ശൂലം കുത്താനായി രാജപ്പന്‍ എത്തി, ശൂലം കണ്ട വിജയന്‍ ഒന്നു പേടിച്ചപോലെ എനിക്കു തോന്നി. ഭസ്മം കോണ്ടു തിരുമ്മി സൊഫ്റ്റ് ആക്കിയ ചെള്ളയില്‍ ആ നീളമുള്ളശൂലം കുത്തിയിറക്കിയപ്പോള്‍ ആള്‍ക്കാര്‍ ഹരോ ഹരോ മുഴക്കി, വിജയന്ടെ അമ്മേ വിളി ആരും കേട്ടില്ല. പിന്നീടുള്ള വിജയന്ടെ സ്റ്റെപ്പുകള്‍ റൊബര്‍ട്ടിനെ പോലെയായിരുന്നു. ഒരു സൈഡില്‍ ഞാനും മറുസൈഡില്‍ രാജപ്പനും ശൂലം താങ്ങിപിടിച്ചിരുന്നു എങ്കിലും വിജയന്ടെ പാദങ്ങള്‍ മുന്നോട്ടു നീങ്ങാന്‍ ബുദ്ധി മുട്ടി. രാജപ്പനു തന്ടെ നീളമുള്ള ശൂലത്തിന്ടെ വാടക ഈടക്കാന്‍ മാര്‍ഗ്ഗം ഉണ്ടായിരുന്നു. അയാള് പോക്കറ്റില്‍ നിന്നും രണ്ടു പത്തിന്ടെ നോട്ടുകള്‍ ശൂലത്തിന്ടെ ഇരുവശത്തുമായി കുത്തികേറ്റിയിട്ടു , ആചാരങ്ങള്‍ ഉണ്ടാകും പോലെ ആള്‍ക്കാര്‍ ഇതാവര്‍ത്തിച്ചു, രണ്ടിന്ടെയും ഒന്നിന്ടെയും കീറിയ നോട്ടുകള്‍ ശൂലത്തില്‍ പാറികളിച്ചു, വിജയന്‍ അറിയാതെ പറഞ്ഞുപോയി മുരുകാ എനിക്കു ഇങ്ങനാണേല്‍ കല്യാണം വേണ്ടായിരുന്നു എന്നു, പക്ഷേ വായിലേ ശൂലം ശബ്ദത്തെ വെളിയില്‍ എത്തിക്കാന്‍ കൂട്ടാക്കിയില്ല....ബാക്കി നാളെ പറയാം

കോഴിച്ചോരകുടിക്കുന്ന മാടന്‍ (അനുഭവങ്ങള്‍ പാളിച്ചകള്‍ )-4
നിലക്കല്‍ പ്രശ്നം ഞങ്ങള്‍ എല്ലാവര്‍ക്കും പ്രശ്നമായി മാറീയതു അങ്ങനെയായിരുന്നു. പോലീസ് എല്ലാവരെയും ഉണ്ട തീറ്റിക്കാന്‍ തുനിഞ്ഞിറങ്ങി. അബദ്ധത്തില്‍ നമ്മുടെ വടുക്കോലി പോലീസ് കൈയ്യിലായി. അവര്‍ ഒന്നും ചോദിച്ചില്ല ഇടിക്കുക മാത്രമേ ചെയ്തുള്ളു, അതുകൊണ്ടാകാം കുരിശില്‍ കൊടികെട്ടിയതു അവന്‍ തന്നെയാണെന്നു വിളിച്ചുപറയാഞ്ഞതു. എന്തായാലും അവശതയില്‍ പുറത്തിറങ്ങിയ അവന്‍ ഒരു ഗോതമ്പുണ്ടയും സൂക്ഷിച്ചു കൊണ്ടുവരാന്‍ മറന്നില്ല, അഭിമാനത്തോടെ അതു ഉയര്‍ത്തിക്കാട്ടി ഇതാടാ ജയിലിലെ ഉണ്ട എന്നു പറയുമ്പോള്‍ എവറസ്റ്റ് കീഴടക്കിയ ഹിലാരിയുടെ മുഖഭാവമായിരുന്നു വിജയനു. വിജയ അടിവല്ലോം കിട്ടിയോ എന്ന എന്ടെ ചോദ്യം അവനെ വല്ലാതെ പ്രകോപിപ്പിച്ചു. തേണ്ടടാ മൈ---- പുറമൊന്നു നോക്കെടാ എന്നു പറഞ്ഞു ഷര്‍ട്ടു പൊക്കിക്കാട്ടി വിജയന് - ചൈനയും പാക്കിസ്താനും എല്ലാം പോലീസ്കാര്‍ വിജയന്ടെ പുറത്തു ആലേഖനം ചെയ്തിരുന്നു.
പതിവുപോലെ പിറ്റേന്നു വീട്ടിലെത്തിയ വിജയന്‍ എന്നോടു പറഞ്ഞു എട രാജേന്ദ്ര, ഇന്നു രാത്രി നീ വരണം നമുക്കൊന്നു കൂടാം , രാത്രി ഒന്‍പതുമണിയായപ്പോള്‍ ഞാന്‍ വിജയനെ തേടി സ്കൂളിന്ടെ ഗ്രൌണ്ടില്‍ അക്ഷമനായി ഇരുന്നു. അകലെനിന്നും വരുന്ന ടോര്‍ച്ചു കണ്ടതും ഞാന്‍ കരുതി വിജയന്‍ ആകും എന്നു. വന്ന ആള്‍ എന്നെ ശ്രദ്ധിക്കാതെ മുന്നോട്ടുപോയി. ഞാന്‍ സൂക്ഷിച്ചുനോക്കി, വിജയന്‍ അല്ല, ശെടാ ഈ സമയം ഇവനല്ലാതെ ഇതാരാണു. വന്ന ആള്‍ അടുത്ത തെങ്ങിന്ടെ അരികില്‍ വരെ വരുന്നതു ഞാന്‍ കണ്ടു. പിന്നെ എവിടെയോ അപ്രത്യക്ഷമായി. എന്നില്‍ പരിഭ്രമം ഒരു മൂങ്ങയെപോലെ കൂടുകൂട്ടന്‍ തുടങ്ങി. സമയം കടന്നുപോയ്ക്കോണ്ടിരുന്നു, അകലെനിന്നും ഒരു കോഴിയുടെ കരച്ചില്‍ , അതു അടുത്തടുത്തു വന്നുകൊണ്ടിരുന്നു. എന്ടെ തൊണ്ടവരണ്ടു, എന്തോ അരുതാത്തതു സംഭവിക്കന്‍ പോകുന്നു, ഈശ്വര ഒന്നു വിളിച്ചു കൂകിയാല്‍ പോലും ആരും കേള്‍ക്കില്ല ഞാന്‍ ഭീതിയുടെ പരകോടിയില്‍ എത്തി. ഇപ്പോള്‍ കോഴിയുടെ കരച്ചില്‍ വ്യക്തമായി കേള്‍ക്കാം , ആരോ ഒരാള്‍ തലയില്‍ ഒരു ചുവന്ന തുണിയും ഇട്ടു, ഒരു കൈയ്യില്‍ മൂന്നു കോഴിയുമയി നടന്നു വരുന്നു, വരുന്ന ആള്‍ എന്നെ ലക്ഷ്യമാക്കിയാണു വരുന്നതു എന്നറിഞ്ഞ ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിന്നുപോയി. പെട്ടെന്നാണു അതു സംഭവിച്ചതു.
അടുത്ത തെങ്ങില്‍ നിന്നും ഒരു അലര്‍ച്ച, "അയ്യോ....." പിന്നെയൊന്നും എനിക്കോര്‍മ്മയില്ല. മുഖത്തുവീണ വെള്ളം എന്നെ ഉണര്‍ത്തി. അടുത്തു ഒരു വിളറിയ ചിരിയുമായി വടുക്കോലി, അതിനരികില്‍ ചാത്തന്‍ പുലയന്‍ . തെങ്ങില്‍ നിന്നും അലറീയതു ചാത്തന്‍ ആയിരുന്നു. ടോര്‍ച്ചുമായി ആദ്യം വന്നതു ഇയാള്‍ തന്നെ ആയിരുന്നു. ഒതുക്കത്തില്‍ രണ്ടു നാളികേരം മോഷ്ടിക്കാന്‍ വന്ന ചാത്തന്‍ അരുതാത്ത കഴ്ച് കണ്ടു തെങ്ങില്‍ നിന്നും പിടിവിട്ടു താഴേക്കുപോന്നു. ചാത്തന്‍ ഭയത്തോടു നടന്ന കാര്യങ്ങള്‍ വര്‍ണ്ണിച്ചു. രണ്ടു നാളീകേരം ഇടുവാന്‍ വേണ്ടിയാണു ഞാന്‍ ഈ രത്രിയില്‍ വന്നതെന്നുമ്, എന്നാല്‍ ദൂരെനിന്നും ഒരു മാടന്‍ കോഴിയുടെ ചോരകുടിച്ചുകോണ്ടുവരുന്ന കാഴ്ച്കണ്ടു പേടിച്ചെന്നും ആരൊ തന്നെ തെള്ളി തഴെയിട്ടെന്നും അങ്ങനെ പലതും . കാര്യങ്ങള്‍ ഇങ്ങനെയാണു സം ഭവിച്ചതെന്നു പിന്നീടു എനിക്കു വിജയന്‍ പറഞ്ഞു മനസ്സിലാക്കി തന്നു. ചുവന്ന തുണിയും മൂടി വന്നതു വിജയന്‍ ആയിരുന്നു , അതും ആരുടെയൊ കോഴിയെ മോഷ്ടിച്ചുകൊണ്ടൂ. വീഴ്ചയില്‍ ബോധം പോയ ചാത്തന്‍ എണീല്ക്കും മുന്പേ വിജയന്‍ കോഴിയുടെ കഥകഴിച്ചു എവിടെയൊ ഒതുക്കിയിരുന്നു. എന്തായാലും അന്നു രണ്ടുകുപ്പി വാറ്റും ആ കോഴിയേം കഴിച്ചു വീട്ടില്‍ എത്തിയ ഞാന്‍ ഒരാഴ്ച പനിച്ചുകിടന്നു.....അടുത്തത് - ഒരു ശൂലം കുത്തും പെണ്ണുകാണലും
കുരിശ്ശില്‍ കാവിക്കൊടി-ഓതറയില്‍ തമ്മിലടി (അനുഭവങ്ങള്‍ പാളിച്ചകള്‍ )-3
വടുക്കോലി വിജയന്‍ടെ ഒരു വീരഗാധയാണിതു. നിലക്കലില്‍ പള്ളിപണിയുമായി ബന്ധപ്പെട്ടു സാക്ഷര കേരളത്തിലെ വിദ്യാസമ്പന്നര്‍ എന്ന് അഭിമാനിക്കുന്ന നമ്മള്‍ തമ്മിലടീക്കാന്‍ തയ്യാറായി നിന്ന സമയം . കെ കരുണാകരന്‍ ഈ സംഭവത്തെ സ്വതസിദ്ധമായ ശൈലിയില്‍ വെടക്കാക്കി തനിക്കാക്കുന്ന രീതിയില്‍ തന്നെ സമീപിച്ചു. നാട്ടില്‍ എങ്ങും ഒരു അശാന്തി, പരസ്പര സ്നേഹവും , വിശ്വസവും എല്ലാം നഷ്ടപ്പെടൂത്തുന്ന രീതിയിലേക്കു കാര്യങ്ങള്‍ കൂപ്പുകുത്തിക്കൊണ്ടീരുന്നു. പറഞ്ഞുവന്നതില്‍ നിന്നും ഞാന്‍ അല്പം വ്യതിചലിച്ചു ക്ഷമിക്കണം .
അന്നു രാത്രി ഓതറ ഡിമ്പിള്‍ തിയേറ്ററില്‍ നിന്നും സെക്കന്‍ ട് ഷോയും കണ്ടു മടങ്ങുന്ന ഞങ്ങളൊടു വടുക്കോലി വിജയന്‍ പറഞ്ഞു, " നമുക്കു പഴയകാവില്‍ വരെ ഒന്നു നടന്നിട്ടു തിരിച്ചുപോകാം " എന്നു. എന്തായാലും നനഞ്ഞു എങ്കില്‍ കുളിക്കാന്‍ എന്തിനു മടിക്കണം എന്ന പോളിസിയില്‍ ആയിരുന്നു എല്ലാവരും . വെയിറ്റിങ്ങ് ഷെഡില്‍ ഇരുന്നു ഒരു പനാമ സിഗററ്റിനു തിറുക്കത്തില്‍ തീപകരുന്ന എന്നോടു വിജയന്‍ മൂത്രം ഒഴിക്കാന്‍ എന്നു പറഞ്ഞു വെളിയിലേക്കിറങ്ങി. ഏതാണ്ടു ഞാന്‍ ആ സിഗററ്റ് വലിച്ചുതീര്‍ന്നപ്പോളേക്കും വിജയന്‍ മടങ്ങിയെത്തി. വീട്ടിലെത്താന്‍ നേരം വിജയന്‍ പറഞ്ഞു നാളെ ഒരു നല്ല പുകില്‍ കാണാം എന്നു. ഞാന്‍ എത്ര ചോദിച്ചിട്ടും അതെന്തണെന്നു പറയാന്‍ അവന്‍ കൂട്ടാക്കിയില്ല.
നേരംപുലര്‍ന്നു. സ്നേഹവും സൌഹാര്‍ ദ്ദവും തകര്‍ക്കുന്ന ആ വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ ആര്‍ എസ് എസ് എന്ന സംഘടനയെ ഭത്സ്യം പറയാന്‍ തുടങ്ങി . കാര്യങ്ങള്‍ അറിഞ്ഞപ്പോഴാണു ഞാന്‍ ശെരിക്കും ഞെട്ടിയതു പഴയകാവിലെ കാണിക്കമണ്ഡപത്തിനു എതിര്‍വശത്തുള്ള കുരിശില്‍ ഒരു കാവിക്കൊടി പാറിപ്പറക്കുന്നു. പള്ളിയിലെ വികാരിയും മറ്റും എന്തുചെയ്യണം എന്നു കൂടിയാലോചിച്ചു. വടുക്കോലിയെപ്പോലെ വിറളിപിടീച്ചവര്‍ എല്ലാ മതത്തിലും ഉണ്ടല്ലൊ, ചിലര്‍ പറഞ്ഞു നമുക്കു തിരിച്ചു നമ്മുടെ കുരിസ്സു കാണിക്കമണ്ടപത്തില്‍ സ്താപിക്കാം എന്നു. എന്തായാലും വികാരി വികാരം നിയന്ത്രിച്ചതിനാല്‍ കാര്യങ്ങള്‍ പോലീസിനെ അറിയിക്കാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. എന്ടെ സുഹ്രുത്തു ജോണ്‍സന്‍ രഹസ്യമായി എന്നോടു പറഞ്ഞു നായരെ നിങ്ങടെ ഈ ആര്‍ എസ്സ് എസ്സ് കാര്‍ കാട്ടിയതു വലിയ തെമ്മാടിത്തരം ആയിപ്പോയി എന്നു. ഞാന്‍ അതു തിരുത്താന്‍ ഒരു ആര്‍ എസ്സ് എസ്സ് കാരന്‍ അല്ലല്ലൊ, മൂളികേള്‍ക്കാനെ നിവര്‍ത്തിയുണ്ടായിരുന്നുള്ളു.
വിജയനാകട്ടെ ഒരു കുറ്റബോധവും (ക്ഷമിക്കണം - ബോധം തന്നെ ഇല്ലല്ലൊ) തോന്നിയില്ല. ഒടൂവില്‍ ഓരോ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകരും ഒരു കാരണവുമില്ലാതെ പോലീസിന്ടെ പീഡനത്തിനിരയായി. കുവൈത്തിലേക്കു പോകാനിരുന്ന സനല്‍ ആണു ആകെ ദുഖിതനായതു, കേസ് നിമിത്തം അവന്ടെ ഗള്‍ ഫ് സ്വപ്നം പൊലിഞ്ഞു, നിരാശ ഒരു കടും കൈ ചെയ്യാന്‍ അവനെ പ്രേരിപ്പിച്ചു, മത്യൂസിന്ടെ മുറുക്കാന്‍ കട തീയിട്ടു നശിപ്പിക്കന്‍ അവനു ഒന്നുകൂടി ആലോചിക്കണ്ടി വന്നില്ല. അങ്ങനെ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെ പിന്നീടുണ്ടായി. ..................നാളെ കോഴിയെപിടിച്ച കിടുവ.
Subscribe to:
Posts (Atom)