24 October 2009

ഒരു ശൂലം കുത്തും പെണ്ണുകാണലും (അനുഭവങ്ങള്‍ പാളിച്ചകള്‍ )-5


കാലം അതിവേഗം കടന്നുപോയി, വടുക്കോലി ഒരു പ്രസ്താനമായി വളര്‍ന്നുവന്നു. പോലീസുകാര്‍ രണ്ടുമൂന്നു തവണ ഉഴിച്ചില്‍ നടത്തിയതുകൊണ്ടോ എന്തോ, മണ്ഡരിപിടിച്ച തെങ്ങുപോലെ ആയി ശരീരം . മോഷണകലയില്‍ ബിരുദാനന്തരബിരുദം നേടിയ വടൂക്കോലി , അനാവശ്യ കൂട്ടാണു തന്നെ വഴിതെറ്റിച്ചതെന്നു തിരിച്ചറിഞ്ഞു. പ്രായം 31 കഴിഞ്ഞു, ഒരു കല്യാണം കഴിക്കണം എന്നു പുള്ളിക്കാരനു തോന്നാന്‍ തുടങ്ങി. ഞാനും ഒരത്ഭുതം കാണും പോലെ വിജയനെ നോക്കി തുടങ്ങി. രാവിലെ കുളി കഴിഞ്ഞു ക്ഷേത്ര ദര്‍ശനം . ദര്‍ശനം ഭഗവാനെ ദര്‍ശിക്കനെത്തുന്ന തരുണികളിലാണെന്നു ക്ഷേത്ര കമ്മിറ്റിക്കാര്‍ തിരിച്ചറിഞ്ഞപ്പോള്‍ അതും മതിയാക്കി, ക്ഷമിക്കണം കരക്കാര്‍ മതിയാക്കിച്ചു എന്നു പറയുന്നതാവും ശരി.



എന്തായാലും കാര്യങ്ങള്‍ പന്തിയല്ല എന്നെനിക്കു മനസ്സിലായി. അങ്ങനെയിരിക്കെ ഒരുള്‍വിളിയുണ്ടായ പോലെ പളനിയില്‍ പോയി (പോയോ എന്തോ) മുരുകദര്‍ശനം കഴിഞ്ഞു വന്ന വടുക്കോലി ആകെ മാറിയിരുന്നു. സിഗററ്റ് വലിക്കില്ല, കള്ളു കുടിക്കില്ല അനാവശ്യ വര്‍ത്തമാനങ്ങളില്ല. അന്നു കുന്നേകാട് അയ്യപ്പസ്വമിയുടെ ഉത്സവം ആയിരുന്നു, വിജയന്‍ പറഞ്ഞു നായരെ എന്ടെ കൂടെ കാണണം എന്നു. എനിക്കു വിജയനെ വിശ്വാസമായിരുന്നു. എന്തായാലും തട്ടുകേടൊന്നും ഇനി കാട്ടാന്‍ വഴിയില്ല. എങ്കിലും മദം പൊട്ടാറായ ആനയ്ക്കരികില്‍ നില്‍ക്കുന്ന് പാപ്പാന്ടെ ചങ്കിടിപ്പോടെ ഞാന്‍ വിജയനെ ഫോളോ ചെയ്തു. കാവടിനിറക്കുന്ന സരസ്വതീമന്ദിരത്തില്‍ വെച്ചു വിജയന്‍ തന്ടെ ഷര്‍ട്ടും വാച്ചും എന്നെ ഊരി ഏല്‍പ്പിച്ചു. ഇതിവന്‍ എന്തുഭാവിച്ചാണീശ്വരാ എന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചതു മനസ്സിലാക്കിയിട്ടോ എന്തോ അവന്‍ അടുത്തിനില്‍ക്കുന്ന രാജപ്പ‍നെ ചൂണ്ടിക്കട്ടി ഇങ്ങനെ പറഞ്ഞു, നായരെ ഇവനാണു എന്നെ ശൂലം കുത്തുന്നതു, ഞാന്‍ ഞെട്ടിപോയി, പളനിയില്‍ അവന്‍ കണ്ടുപോലും , ഭഗവാന്‍ പെട്ടെന്നു പ്രീതനായി തന്ടെ കല്യാണം നടക്കും എന്നു ആരോ ആ പാവത്തിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നു മനസ്സിലായി. അതിനു ശൂലം എവിടെ , അതാ അവിടെ , ഭഗവാനെ ഞാന്‍ ഇപ്പോള്‍ ശരിക്കും ഞെട്ടിപോയി. ഏകദേശം രണ്ടുമീറ്ററില്‍ അധിക നീളമുള്ള ഒരു കമ്പി ചൂണ്ടിയാണല്ലൊ ഇവന്‍ പറയുന്നതീശ്വര. ചെണ്ടമേളം ആരംഭിച്ചു. സരസ്വതീമന്ദിരത്തിനകത്തു കാവടീ

നിറക്കുകയാണു, വിജയന്‍ പതുക്കെ പതുക്കെ തുള്ളന്‍ തുടങ്ങി, ഒരു കാവി തോര്‍ത്തു തോളിലും അരയിലുമായി കെട്ടിയിട്ടുണ്ടു, അതില്‍ പിടിക്കാന്‍ വിജയന്‍ കണ്ണുകൊണ്ടു കാണിച്ചു. ഒരു കൈയ്യില്‍ വിജയന്ടെ ഷര്‍ട്ടു മറുകൈയ്യ് കൊണ്ടു വിജയനെ പിടിച്ച ഞാന്‍ പിടിവിടണോ അതോ ഇവനെ പിന്തുടരണൊ എന്നാലോചിച്ചു ഒരു നിമിഷം നിന്നു പോയി.


കാവടികള്‍ ഓരോന്നായി മുന്നോട്ടു പോയിതുടങ്ങി, വിജയന്ടെ കാലുകള്‍ ചലിച്ചുതുടങ്ങി. തുള്ളല്‍ ഇത്തിരി സ്പീടില്‍ ആയപ്പോള്‍ ഞാന്‍ ചെവിയില്‍ പറഞ്ഞു എട മൈ---- വിട്ടിട്ടു ഞാന്‍ എന്ടെ പോക്കിനു പോകും എന്നു,ദയനീയമായ അവന്ടെ നോട്ടം അവനെ ഫോളൊ ചെയ്യന്‍ എന്നെ പ്രേരിപ്പിച്ചു. അടുത്ത ജംഷനില്‍ എത്തിയപ്പോള്‍ ശൂലം കുത്താനായി രാജപ്പന്‍ എത്തി, ശൂലം കണ്ട വിജയന്‍ ഒന്നു പേടിച്ചപോലെ എനിക്കു തോന്നി. ഭസ്മം കോണ്ടു തിരുമ്മി സൊഫ്റ്റ് ആക്കിയ ചെള്ളയില്‍ ആ നീളമുള്ളശൂലം കുത്തിയിറക്കിയപ്പോള്‍ ആള്‍ക്കാര്‍ ഹരോ ഹരോ മുഴക്കി, വിജയന്ടെ അമ്മേ വിളി ആരും കേട്ടില്ല. പിന്നീടുള്ള വിജയന്ടെ സ്റ്റെപ്പുകള്‍ റൊബര്‍ട്ടിനെ പോലെയായിരുന്നു. ഒരു സൈഡില്‍ ഞാനും മറുസൈഡില്‍ രാജപ്പനും ശൂലം താങ്ങിപിടിച്ചിരുന്നു എങ്കിലും വിജയന്ടെ പാദങ്ങള്‍ മുന്നോട്ടു നീങ്ങാന്‍ ബുദ്ധി മുട്ടി. രാജപ്പനു തന്ടെ നീളമുള്ള ശൂലത്തിന്ടെ വാടക ഈടക്കാന്‍ മാര്‍ഗ്ഗം ഉണ്ടായിരുന്നു. അയാള് ‍ പോക്കറ്റില്‍ നിന്നും രണ്ടു പത്തിന്ടെ നോട്ടുകള്‍ ശൂലത്തിന്ടെ ഇരുവശത്തുമായി കുത്തികേറ്റിയിട്ടു , ആചാരങ്ങള്‍ ഉണ്ടാകും പോലെ ആള്‍ക്കാര്‍ ഇതാവര്‍ത്തിച്ചു, രണ്ടിന്ടെയും ഒന്നിന്ടെയും കീറിയ നോട്ടുകള്‍ ശൂലത്തില്‍ പാറികളിച്ചു, വിജയന്‍ അറിയാതെ പറഞ്ഞുപോയി മുരുകാ എനിക്കു ഇങ്ങനാണേല്‍ കല്യാണം വേണ്ടായിരുന്നു എന്നു, പക്ഷേ വായിലേ ശൂലം ശബ്ദത്തെ വെളിയില്‍ എത്തിക്കാന്‍ കൂട്ടാക്കിയില്ല....ബാക്കി നാളെ പറയാം

No comments:

Post a Comment