രാവിലെ ക്ഷേത്രത്തിലെ കഴകക്കാരി ജാനകിയമ്മ ഉരുളിയില്‍ ചീനി കണ്ടു അത്ഭുതപ്പെട്ടു. കള്ളന്മാര്‍ ക്ഷേത്രത്തില്‍ കയറി എന്നും, അതല്ല നാട്ടിലെ ഡി വൈ എഫ് ഐ ക്കാര്‍ കാണിച്ച പണിയാണെന്നും മറ്റും പല അഭിപ്രയങ്ങള്‍ ഉയര്‍ന്നുവന്നു, ഞങ്ങള്‍ കഴിയുന്നത്ര അഭിപ്രായങ്ങള്‍ പറയാന്‍ മറന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും രാവിലെ ദര്‍ശനത്തിനു വന്ന ഭക്തര്‍ നെറ്റിയില്‍ തൊട്ട ചന്ദനം കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. ചന്ദനം തൊട്ടവര്‍ തൊട്ടവര്‍ നീറ്റല്‍ സഹിക്കാതെ ചന്ദനത്തെയും തിരുമേനിയേയും മാറി മാറി കുറ്റം പറഞ്ഞു. ഭഗവാന്‍ ക്രീഷ്ണന്‍ അപ്പോഴും ചിരിച്ചുകൊണ്ടിരുന്നു. അടുത്ത അമ്പലകമ്മറ്റി മീറ്റിങ്ങില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ചന്ദനം അരക്കാന്‍ പ്രയാസമായതിനാല്‍ തിരുമേനി കളഭക്കട്ട ചന്ദനമാക്കിയെന്നു ഒരുകൂട്ടര്‍ പറഞ്ഞു, അതിലെ ഏതോ കെമിക്കല്‍ ആണത്രെ പലര്‍ക്കും നീറ്റല്‍ സമ്മാനിച്ചതു. എന്തായാലും കാര്യങ്ങള്‍ അങ്ങനെ അവിടെ അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോള്‍ ആണു കാര്യങ്ങള്‍ കൈവിട്ടുപോയതു. അടുത്ത ദിവസം തിരുമേനി ക്ഷേത്ര നടയില്‍ കുഴഞ്ഞുവീണു മരിച്ചു. വിവരം അറിഞ്ഞവര്‍ പരിഭ്രാന്തരായി. എന്താണു കാര്യം, കിംവദന്തികള്‍ പലതും നാട്ടില്‍ പരന്നു. തിരുമേനിയുടെ പൂജ ശരിയല്ല എന്നൊരുകൂട്ടര്‍, അതല്ല എന്നൊരുകൂട്ടര്‍. ഈ ദുര്‍നിമിത്തങ്ങള്‍ എന്താണെന്നറിയാന്‍ ദേവപ്രശ്നം വെക്കാം എന്നു തീരുമാനമായി. മാന്നാറില്‍ നിന്നും ഒരു പ്രശസ്തനായ ജ്യോത്സ്യനും ഒപ്പം മറ്റു രണ്ടുപേരും ദേവപ്രശ്നത്തിനായി ക്ഷണിച്ചുവരുത്തി. മൂന്നു ദിവസം ദേവപ്രശ്നം നടന്നു. ഒന്നാം ദിവസം ക്ഷേത്രത്തിന്‍ ടെ ഉത്പത്തിയും മറ്റും പറഞ്ഞു സമയം കടന്നുപോയി. രണ്ടാം ദിവസം ഞാനും സുഹ്രുത്തുക്കളും ദേവപ്രശ്നം കേള്‍ക്കാന്‍ നേരത്തെതന്നെ എത്തി. ഞങ്ങളില്‍ പലര്‍ക്കും അതില്‍ തെല്ലും വിശ്വാസം ഉണ്ടായിരുന്നില്ല.
കാര്യങ്ങള്‍ പന്തിയല്ലാതായതു പെട്ടെന്നായിരുന്നു. വടുക്കോലി കസവുമൂണ്ടൂം കുംങ്കുമകുറിയുമൊക്കെയിട്ടു സുന്ദരകുട്ടപ്പനായി മുന്നില്‍ തന്നെ സ്താനം പിടീച്ചിരുന്നു. പ്രധാന ജ്യോത്സ്യന്‍ വടുക്കോലിയെ വിളിച്ചിട്ട് ഒരു വെറ്റില എടൂത്തുകൊടുക്കാന്‍ പറഞ്ഞു. എന്തായാലും വടുക്കോലി കൊടുത്ത വെറ്റിലയില്‍ എന്താണു സംഭവിച്ചതു എന്നറിയില്ല, ക്ഷേത്രത്തില്‍ നടന്ന കാര്യങ്ങള്‍ വെറ്റില നോക്കി ജ്യോത്സ്യന്‍ പറയാന്‍ തുടങ്ങി. ഭഗവാന്‍ നാട്ടുകാരുടെ എച്ചില്‍ പാത്രത്തില്‍ ആണു ആഹാരം കഴിക്കുന്നതു എന്ന് ജ്യോത്സ്യന്‍ പറഞ്ഞു, വിജയന്‍ എന്നോടു ചെവിയില്‍ പറഞ്ഞു ഇയാള്‍ എന്നെ നോക്കി എന്തിനാണു ഇതുപറയുന്നതു എന്ന്. ഭഗവാനു ചാര്‍ത്തുന്ന കളഭം മുളകുചേര്‍ന്നതാണെന്നും കൂടി ജ്യോത്സ്യന്‍ പറഞ്ഞു, എന്നിട്ടു യാധ്രശ്ചികമായി വടുക്കോലിയെ ജ്യോത്സ്യന്‍ നോക്കി, വിജയനെ പ്രകോപിപ്പിക്കാന്‍ ഇതു ധാരാളമായിരുന്നു. വിജയന്‍ പരിസരം മറന്നു ഇങ്ങനെ അലറി "ഇയാളെന്നാ എന്നെ മാത്രം നോക്കി പറയുന്നെ, ഞാന്‍ മാത്രമാണൊ ഇതെല്ലാം ചെയ്തെ, ബാക്കിയെല്ലാവരും മാന്യന്മാര്‍ അല്ലെ, ഹാ അതൊക്കെ വെല്യ കുടുംബക്കാര്‍ ആകും അത അവന്മാരെ പറയാത്തെ" എന്നൊക്കെ പുലമ്പി. പിന്നെ കുറെകാലം ഞങ്ങള്‍ വീട്ടില്‍ നല്ല കുട്ടികളായി ഒതുങ്ങികഴിയാന്‍ ശ്രമിച്ചു. (അതല്ല നാട്ടുകാര്‍ ഞങ്ങളെ ഒതുക്കിയതാണു എന്നും ഒരു സംസാരം ഉണ്ടു, അതു ശരിയല്ല കേട്ടൊ). എന്തായാലും വടുക്കോലിയെ അങ്ങനെ ഒതുക്കാം എന്നു ആരും കരുതണ്ട, ഒരു ഗ്രാമത്തെ മുഴുവന്‍ പ്രശ്നങ്ങളില്‍ തള്ളിയിട്ട വടുക്കോലിയുടെവീരക്രിത്യം നാളെ പറയാം .................
-


No comments:
Post a Comment