30 October 2009

എന്ടെ പ്രേമനൈരാശ്യങ്ങള്‍ (നര്‍മ്മം )




പ്രേമം -1


ഒന്നാം ക്ലാസില്‍ വെച്ച് എനിക്കു പ്രേമം തുടങ്ങി . ക്ലാസില്‍ സുന്ദരിയും പടിക്കാന്‍ മുന്‍പിലും ഒപ്പം ഡാന്‍സും കളിക്കുന്ന അവളെ എനിക്കിഷ്ടമായിരുന്നു, കാരണം എന്നെക്കുറിച്ചു എനിക്കു ബോധം കുറവായിരുന്നു എന്നര്‍ദ്ധം . ഇനി എന്നെക്കുറിച്ചു പറയാം ക്ലാസില്‍ സൌന്ദര്യം ഒട്ടുമില്ലാത്തവന്‍ , പടിക്കാന്‍ ഏറ്റവും പുറകില്‍ ഇരിക്കുന്നതും പുറകില്‍ . 4-ം ക്ലാസില്‍ ഈ പ്രേമം അവസാനിച്ചു. കാരണം എന്തെന്നല്ലെ ഞങ്ങളുടെ കോളാട്ടില്‍ സ്കൂളിനു ഒരു മൂത്രപുരയെ ഉള്ളു, അങ്ങോട്ടു പോകുമ്പോള്‍ ഞാന്‍ അവളെ ഒന്നു ഉമ്മവെക്കാന്‍ ശ്രമിച്ചു, കാര്യം വര്‍ഷം ഇത്രയും ആയെങ്കിലും അന്നു അഛന്‍ ആ പുളിങ്കമ്പുകൊണ്ടടീച്ച അടിയുടെ വേദന ഇന്നും കൈയിലും തുടയിലും ഉണ്ടെന്നു തോന്നുന്നു.

പ്രേമം -2

എന്തായാലും അഞ്ചാം ക്ലാസിലേക്കു എനിക്കു കയറ്റം കിട്ടി. അപ്പോഴേക്കും കൈയ്യിലെ മുറിവു കരിഞ്ഞിരുന്നു. അടുത്തിരിക്കുന്ന അം ബികയോടും എനിക്കൊരടുപ്പം തോന്നാതിരുന്നില്ല, എന്തോ കൈയ്യിലേയും തുടയിലേയും പാടുകള്‍ എന്നെ വിലക്കിയപോലെ തോന്നി. അടുത്തദിവസം അംബിക എന്നെ നോക്കി ചിരിച്ചു, ഞാനും . അവിടെ വേദനകള്‍ മറന്നു, പ്രേമം പൂവിട്ടു, ഒരു കത്തെഴുതി അവള്‍ക്കു കൊടുത്തു, അവള്‍ അതു സന്തോഷത്തോടു സ്വീകരിച്ചു, ഞാന്‍ സ്വപ്നങ്ങളില്‍ പാറി നടക്കുമ്പോള്‍ അവള്‍ അതു ഭദ്രമായി അമ്മയെ ഏല്‍പ്പിച്ചു. അവളുടെ അമ്മ സ്നേഹത്തോടെ എനിക്കൊറു കത്തെഴുതി അവളുടെ വശം കൊടുത്തയച്ചു. അവള്‍ നീട്ടിയ കത്തു വാങ്ങുമ്പോള്‍ ഉണ്ടായ വികാരം പിറ്റേന്നാവളെ കണ്ടപ്പോള്‍ എനിക്കുണ്ടായില്ല.

പ്രേമം -3

പിന്നീടു രണ്ടു വര്‍ഷം പ്രേമം എനിക്കന്ന്യമായിരുന്നു. വികാരം നഷ്ടമായ ഒരു വികാരിയെപോലെ ഞാന്‍ പടിച്ചുപോന്നു. എട്ടാം ക്ലാസിലേക്കു കയറ്റം കിട്ടിയപ്പോള്‍ എന്തൊക്കെയോ ഒരു ധൈര്യം ഉണ്ടായപോലെ. കൈയ്യില്‍ ഇത്തിരി പണവും ഉണ്ടു (അതു വീട്ടിലെ കശുവണ്ടി മാന്യമായി മോഷ്ടിച്ചു ദാന്യേല്‍ മാപ്പിളേടെ കടയില്‍ രഹസ്യമായി വിറ്റവകയില്‍ ഉള്ളതൊന്നും അല്ല കേട്ടോ) . ശാരദാമ്മ സാറിന്ടെ മോളാണു രമ്യനായര്‍ എന്നു അന്നെനിക്കറിയില്ലായിരുന്നു. ഒരു അന്‍ പതു പൈസായുടെ ഐസുമുട്ടായി അവള്‍ക്കു ഞാന്‍ വാങ്ങികൊടുത്തപ്പോള്‍ അവള്‍ നന്ദിസൂചകമായി എന്നെ ചിരിച്ചുകാട്ടി. പ്രേമം ഇത്ര കോസ്റ്റലി ആണെന്നു പിന്നീടാണെനിക്കു ബോദ്ധ്യമായതു. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും കശുവണ്ടി തീര്‍ന്നു. ചമ്പന്‍ പറിക്കാന്‍ വരുന്ന ചാത്തനെ രഹസ്യമായി ഒന്നു കാണാന്‍ തീരുമാനിച്ചു. അഛന്‍ വീട്ടില്‍ ഇല്ലാത്തസമയം നോക്കി പക്കുപറിക്കാം എന്ന എഗ്രിമെന്‍ടില്‍ ചാത്തന്‍ 2 രൂപ തന്നു. പക്ഷേ 50 രൂപയുടെ ചമ്പന്‍ ചാത്തന്‍ അടിച്ചോണ്ടുപോകും എന്നു ഞാന്‍ കരുതിയില്ല.(പാക്കു വിളയുന്നതിനു മുന്പു ചമ്പന്‍ എന്നാണു ഞങ്ങളുടെ നാട്ടില്‍ പറയുക) രണ്ടുരൂപ തീര്‍ക്കാന്‍ പെണ്ണിനു രണ്ടുദിവസം തികച്ചു വേണ്ടിവന്നില്ല. ഇനിയും എന്തു എന്നു ഓര്‍ത്തു വിഷമിച്ചു നില്‍ക്കുമ്പോള്‍ രക്ഷാദൂതനെപോലെ ബോബി കടന്നു വന്നു, എനി ബോബി ആരാന്നല്ലെ, 1-ം ക്ലാസില്‍ പടിപ്പിച്ച തങ്കമ്മ ടിച്ചറിന്ടെ മോന്‍ , അവന്ടെ അഛന്‍ അമേരിക്കയില്‍ , പോക്കറ്റ് മണി കിട്ടുന്ന ഭാഗ്യവാന്‍ . കാര്യം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു നാളെ നമുക്കു പരിഹാരം ഉണ്ടാക്കാം എന്നു. പിറ്റേന്നു ബോബിക്കൊപ്പം ഐസു തിന്നുന്ന രമ്യേ കണ്ടപ്പോള്‍ ഞാന്‍ ഒന്നു മനസ്സിലാക്കി ഇതും പൊളിഞ്ഞിരിക്കുന്നു.

പ്രേമം -4

പിന്നീടു പ്രീഡിഗ്രിക്കു പടിക്കുമ്പോള്‍ മാലിനിയുമായും ഞാന്‍ പ്രേമത്തിലായി. പ്രേമം തളിര്‍ക്കാനും പൂവിടാനും അതികം സമയം വേണ്ടല്ലൊ, അന്നു ഞാന്‍ ഭയങ്കര സുന്ദരന്‍ ആണു കേട്ടൊ (ഫോട്ടൊ ആരും കാണില്ല എന്ന ധൈര്യത്തില്‍ ആണു പറഞ്ഞതു കേട്ടൊ) . ആ സ്നേഹമായിരുന്നു ആത്മാര്‍ദ്ധമായുള്ളസ്നേഹം എന്നു മനസിലാകാന്‍ ഒത്തിരി വൈകിപ്പോയിരുന്നു, നീട്ടുന്നില്ല കാര്യം പറഞ്ഞു നിങ്ങടെ ബോറടിയങ്ങു മാറ്റാമ്. രണ്ടുമൂന്നനുഭവങ്ങളുള്ള ഏതൊരാളും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു. അതേ ക്ലാസില്‍ ഉള്ള സിന്ദുവും സുന്ദരിയായിരുന്നു, ഞാന്‍ അവളെയും രഹസ്യമായി പ്രേമിക്കാന്‍ തീരുമാനിച്ചു, ഒന്നു പോയാല്‍ ഒന്നു എന്ന ഒറ്റ ചിന്തയെ എനിക്കുണ്ടായിരുന്നുള്ളു. ഇവര്‍ പരസ്പരം എന്നെ പരിചയപ്പെടുത്താന്‍ വരും എന്ന ചിന്ത എനിക്കു ഉണ്ടായിരുന്നേയില്ല. പിറ്റേന്നു മണ്ടയില്‍ കെട്ടുമായി കോളേജില്‍ എത്തിയ എന്ടെ മണ്ടയില്‍ പ്രേമം എന്ന വികാരം ലേശം പോലും ഉണ്ടായിരുന്നില്ല.

പ്രേമം -5 (അവസാന പ്രേമം )

അതു തുടങ്ങിയതേയുള്ളൂ , ഭം ഗിയായി മുന്നോട്ടു പോകുന്നു---പിന്നെ പറയാം കേട്ടൊ

28 October 2009

കൊന്ന ചതിക്കുമോ ചേട്ടാ (നര്‍മ്മം )


ഗോയല്‍ ബ്രിജ്വിഹാറിലെ ഒരു കച്ചകപടക്കാരനാണ്, ക്ഷമിക്കണം കച്ചവടക്കാരനാണു. പച്ചക്കറി കച്ചവടം എന്നു പറയുന്നതാവും ഉചിതം. ആ മാന്യദേഹത്തിനു പറ്റിയ ഒരു അമിളീ ഇവിടെ പ്രതിപാദിക്കുന്നു. മാന്യവായനക്കാര്‍ക്കു രസിക്കും എന്ന വിശ്വസത്തോടെ.


ഓണം പോലെ മലയാളിക്കു വിശേഷപ്പെട്ട എന്തുത്സവം വന്നാലൂം ഈ മഹാന്‍ അതു മണത്തറിഞ്ഞു ചക്കയും ചേമ്പും പടവലങ്ങയുമ്, കാച്ചില്‍ എന്നുവേണ്ട മദ്രാസികളുടെ വീക്കനസ് ആയ എല്ലാം തന്ടെ കടയില്‍ എത്തിക്കുന്നതില്‍ ഒരു പ്രത്യേക കഴിവു ഇദ്ദേഹത്തിനുണ്ടൂ. മാന്യരായ മലയാളികള്‍ ഇവന്ടേ ഈ മുതലാക്കല്‍ (അധികവില ) കൊണ്ടൂ പൊറുതിമുട്ടി. ഇവനൊരു പണിയെങ്ങനെ കൊടുക്കും എന്നു കരുതിയിരിക്കുമ്പോള്‍ എനിക്കൊരു ബുദ്ധി തോന്നി, ഞാനതു പ്രയോഗിച്ചു നോക്കി. സംഗ്ഗതി ഏറ്റു. ഈ വിഷുവിനാണൂ അതു നടന്നതു. വിഷുവിനു ഇവിടെ കൊന്നപ്പൂ കിട്ടാന്‍ പ്രയാസമാണൂ, കിട്ടിയാല്‍ തന്നെ അധിക വിലയും . ഞന്‍ ഈ മാന്യ വ്യക്തിയോടു ഒരു ഉപദേശം കൊടുത്തു കൊന്നപ്പൂ ഉണ്ടേല്‍ പണം ഇഷ്ടം പോലെ ഉണ്ടക്കാം എന്നു. അവന്‍ എവിടേയൊക്കെയൊ നിന്നു കൊന്നപ്പൂ സം ഘടിപ്പിച്ചു. ഒരു കുല പൂവിനു പത്തും പതിനഞ്ചും ഒക്കെ വാങ്ങി കച്ചവടം പൊടിപൊടിച്ചു.

ഉത്തിഷ്ട കാര്യത്തിനുപകാരസ്മരണ എന്ന പോലെ ഗ്രീന്‍ ലേബല്‍ ഒരു ബോട്ടില്‍ എനിക്കും . പക്ഷെ ആ പാവം അറിഞ്ഞില്ല പണി പുറകെ വരുന്നു എന്നതു. വിഷു കഴിഞ്ഞു, കൊന്നകള്‍ ഒന്നൊന്നായ് പൂത്തുലഞ്ഞു, ഇപ്പോള്‍ എവിടെയും കൊന്നപ്പൂക്കള്‍ . ഞാന്‍ ഗോയലിനോടുപറഞ്ഞു 27ം തീയ്യതി രാവിലെ കൊന്നപ്പൂ ഉണ്ടെങ്കില്‍ നല്ല കോളാണു എന്നു. അവന്ടെ മുഖം കൊന്നപ്പൂപോലെ വിരിഞ്ഞു. നേരം പുലര്ന്നപ്പോള്‍ ബ്രിജ്വിഹാര്‍ വാസികള്‍ അത്ഭുതപ്പെട്ടു. റോഡെല്ലാം മഞ്ഞപ്പട്ടണിഞ്ഞപോലെ , റോഡിന്ടെ ഇരുപുറവും പത്തിരുപതാള്‍ക്കാര്‍ കൊന്നപ്പൂവിന്ടെ ഓരോ കൂമ്പാരങ്ങളുമായി കുത്തിയിരിക്കുന്നു. പിറ്റേന്നു നാട്ടില്‍ പോകേണ്ടഞാന്‍ നേരത്തെ പെട്ടീ തയ്യാറാക്കി ഒരോട്ടൊ പിടീച്ചു ദില്‍ഷാദ് ഗാര്‍ഡനില്‍ ഒരു സുഹ്രുത്തിന്ടെ വീട്ടില്‍ അഭയാര്ദ്ധിയായി. പാവം ഗോയല്‍ കൂലിക്കാളിനെ വിളിച്ചു രാത്രിമുഴുവന്‍ ദില്ലിയുടെയും പരിസരപ്രദേശങ്ങളിലെയും കൊന്നപ്പൂക്കള്‍ ശേഖരിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. ഉച്ചവരെ പാവം ക്ഷമിച്ചു. പലരുടെയും ചിരി പന്തിയല്ല എന്നു തോന്നിയ ഗോയല്‍ എന്നെ പലടത്തും തിരക്കി എന്നു ഞാനറിഞ്ഞു. ബ്രിജ്വിഹാര്‍ അയ്യപ്പാ കാത്തുരക്ഷിക്കണെ എന്നു പ്രാര്ദ്ധിച്ചുകൊണ്ടു ഞാന്‍ കേരള എക്സ്പ്രസില്‍ നാട്ടിലേക്കു തിരിച്ചു.

27 October 2009

വാളുചരിതം (നര്‍മ്മം )


കുഞ്ഞുന്നാളില്‍ ഒരു വാളെ എനിക്കറീയാമയിരുന്നുള്ളു, അപ്പൂപ്പന്‍ പ്രത്യേക പൂജകളും വെള്ളം കുടിയും മറ്റുമുള്ളപ്പോള്‍ പൂജാമുറിയില്‍ നിന്നും പുറത്തെടൂക്കുന്ന സ്വര്‍ണ്ണനിറത്തില്‍ പിടിയുള്ള എടുത്താല്‍ പൊങ്ങാത്ത ആ വാള്‍ .


സ്കൂളും കോളേജും ഒക്കെ കഴിഞ്ഞു പ്രേമനൈരാശ്യത്താല്‍ ഡില്ലിക്കു വണ്ടികയറാന്‍ തീരുമാനിച്ചു. കണ്ണനും രാജേഷും പാര്‍ട്ടി എന്നു പറഞ്ഞപ്പോള്‍ ഷെയിക്കന്‍ തന്നെ ശരണം എന്നു കരുതി ഓരോ ഗ്ലാസ് വാറ്റു വാങ്ങാന്‍ പമ്പുവെച്ചിരുന്ന ആഷെഡ്ഡിലേക്കു കയറുമ്പോള്‍ കൈയ്യിലുള്ള 200 രൂപയില്‍ കാര്യങ്ങള്‍ തീരണെ എന്നേ കരുതിയുള്ളു. ഓരോ ഗ്ലാസ് തരുമ്പോള്‍ ഷെയ്ക്കന്‍ സ്നേഹത്തോടെ പറഞ്ഞു, കുഞ്ഞെ ഇതു മറ്റവന്‍ അല്ല സാധനം സ്റ്റ്രോങ്ങ് ആണു എന്നു. ആരു കേള്‍ക്കാന്‍ . ഈരണ്ടു ഗ്ലാസ് അകത്തായപ്പോള്‍ എന്തൊരു ഉന്മേഷം ഓരോന്നുകൂടി കഴിക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. ഞാന്‍ കണ്ണനോടു ഇങ്ങനെ പറഞ്ഞു ' കണ്ണാ നാളെ എര്‍ണാകുളത്തു നിന്നുമാണു എന്ടെ ട്രയിന്‍ , നീയും രാജേഷും കൂടെ വരണം ' 'ഓക്കെ' എന്നു പറഞ്ഞു എല്ലാവരും പിരിഞ്ഞു. ടോര്‍ച്ചില്ലാത്തതിനാല്‍ കണ്ണനെ ഞാന്‍ മുള്ളുവേലികടത്തി(എന്നാണോര്‍ മ്മ) അവന്ടെ വീട്ടിലേക്കു വിട്ടു. രാജേഷിനെ പടയണി കളരിയുടെ അടുത്തും കൊണ്ടുവിട്ടു. ഞാനും പാമ്പായി ഒരുവിധം മാളത്തില്‍ എത്തി. രാവിലെ കുളിച്ച് പുതുക്കുളങ്ങര ദേവിയെ തൊഴുതു ഇവിടെ ചെയ്ത പാപങ്ങളുടെ പലിശപോലും അടക്കാനില്ല പൊറുക്കണെ എന്നു പറഞ്ഞു, ഒപ്പം അന്യനാട്ടില്‍ ഒരു ചെറിയ സപ്പോര്‍ട്ടു തരണെ എന്നും പ്രാര്‍ദ്ധിച്ചു തിരിച്ചു വീട്ടില്‍ എത്തി. അഛനും അമ്മയും എനിക്കു കൊണ്ടുപോകാന്‍ അച്ചാര്‍ സമ്മന്തിപ്പൊടി പിന്നെ കുറെ എന്തൊക്കെയൊ പൊടികള്‍ ഒക്കെ തയ്യറാക്കി വെച്ചിരിക്കുന്നു. 10 മണിയായിട്ടും പറഞ്ഞ രണ്ടു വ്യക്തികളും എത്തിച്ചേര്‍ന്നില്ല. ആദ്യം ഞാന്‍ കണ്ണനെ തിരക്കിപ്പോയി. അവന്‍ വീട്ടില്‍ എത്തിയിട്ടില്ലപോലും , തുളസിചേച്ചി അങ്ങനെ പറഞ്ഞപ്പോള്‍ എന്ടെ ഉള്ളൊന്നു പിടഞ്ഞു, ഈശ്വര ഇന്നലെ അവനെ ഞാന്‍ കൊണ്ടൂവിട്ടതാണല്ലൊ, "എടാ മോനെ നിന്ടടുത്തോട്ടാണല്ലൊ അവന്‍ ഇന്നലെ പോയതു, പിന്നെവിടെ പോകാനാണു" എന്ന തുളസിച്ചേച്ചിയുടെ വാക്കുകള്‍ എന്നെ ഒന്നു ഭയപ്പെടുത്താതിരുന്നില്ല. ഞാന്‍ ഒന്നും പറയാതെ ആ മുള്ളുവേലി ലക്ഷ്യമാക്കി നടന്നു, അല്ല ഓടി. അതാ നാണുവും മറ്റാരൊക്കെയൊ അവിടെ കൂടിനില്‍ ക്കുന്നു, ആരോ പറയുന്നു ഒരു പാമ്പു വാളുവെച്ചുകിടക്കുന്നു എന്നു. ഞാന്‍ ഒന്നു നോക്കി, അതവന്‍ തന്നെ, കണ്ണന്‍ പാമ്പു വാളില്‍ കുളിച്ചുറങ്ങുന്നു. ഒരുവിധം അവനെ പൊക്കി വീട്ടില്‍ എത്തിച്ചു, എല്ലാവരും പരിഭ്രമിച്ചു എങ്കിലും കള്ളുകുടിയില്‍ ബിരുദം എടുത്ത അവന്ടെ അഛന്‍ കരുണന്‍ ചേട്ടന്ടെ ഒറ്റമൂലിപ്രയോഗം അവനെ ഉഷാറക്കി(തൈരു കുടിപ്പിച്ചു, അല്ലാതെന്തു ഒറ്റമൂലി). ഇനിയും ഇവനെം കൊണ്ടു പോയാല്‍ നാളെ വേറെ ടിക്കറ്റ് എടുക്കണ്ടിവരും ദില്ലിക്കുപോകാന്‍ എന്ന വിചാരം അവനെ ഉപേക്ഷിച്ചു രാജേഷിനെ തിരഞ്ഞു പോകാന്‍ എന്നെ പ്രേരിപ്പിച്ചു. അവിടുത്തെ സ്തിതി ഇത്ര ശോചനീയം അല്ലായിരുന്നു. ചൂലുമായി നില്‍ക്കുന്ന ദാക്ഷായണിചേച്ചിയെ കണ്ടപ്പോഴെ എനിക്കു മനസിലായി ഇതു രാജേഷിന്ടെ എന്തൊ കലാപരിപാടിയുടെ പ്രകോപനം ആണു എന്നു. മോനെ ചായ എടുക്കട്ടെ എന്നു സ്നേഹത്തൊടു ചോദിച്ചിരുന്ന ആ അമ്മ എന്നെ പറയാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന കണ്ടപ്പോള്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ ട്ടിന്ടെ ഒരു നിഘണ്ടു കൂടി കൊണ്ടുവരണ്ടതാരുന്നു എന്നു ഞാന്‍ ഓര്‍ക്കാതിരുന്നില്ല. വിശദമായി ചോദിച്ചപ്പോള്‍ ഒന്നു മനസിലായി, രാജേഷ് എന്ന മഹാനും ഇന്നാണു വീടെത്തിയതു ക്ഷമിക്കണം വീടെത്തിച്ചതു. തലേന്നു പടയണീ കളരിയുടെ അടുത്തെത്തിച്ചു എന്നു ഞാന്‍ പറഞ്ഞിരുന്നുവല്ലൊ, അവിടെത്തന്നെ ആ പാമ്പു സുഖമായുറങ്ങി. രാവിലെ കളരിയില്‍ തൂത്തുവാരാന്‍ വന്ന ദാക്ഷായണിചേച്ചി വാളില്‍ കുളിച്ച മോനെ കണ്ടു ഇവനെ മാടനടിച്ചോ ഭഗവതീ എന്നു നെഞ്ചത്തടിച്ചു കരയുന്ന കേട്ടു , വാറ്റില്‍ ബിരുദാനന്തര ബിരുദമെടുത്ത രാമചന്ദ്ര പണിക്കര്‍ സ്വന്തം മോനെ തന്തക്കുവിളിച്ചുകൊണ്ടുഎന്തൊക്കെയോ പറഞ്ഞതു ഷേക്കന്ടെ ഷോക്കില്‍ കിടന്ന രാജേഷ് അറിഞ്ഞതേ ഇല്ല. എന്തായാലും  ഇനി ഒറ്റക്കു പോകാം എന്നു കരുതി എല്ലാം ഭദ്രമായി കെട്ടിയപ്പോള്‍ ഒരു മാന്യ വ്യക്തി ഒരു ചെറിയ ചക്കയുമായി അവിടെയെത്തി, ഇന്നുവരെ എന്നെ കണ്ടാല്‍ ചിരിക്കാന്‍ പോലും മടീക്കുന്ന ആ വ്യക്തി എലി പുന്നെല്ലു കണ്ടപോലെ ചിരിക്കുന്നകണ്ടപ്പോള്‍ ഞാന്‍ കരുതി ഈ ശല്യം പോകുന്നതിലുള്ള ആശ്വാസം കൊണ്ടാണു എന്നു (ഞാന്‍ അദ്ദേഹത്തിന്ടെ മോളെ മറ്റൊരുവിചാരത്തില്‍ നോക്കിയിട്ടില്ല കേട്ടോ, അതാരൊ പറഞ്ഞുണ്ടാക്കിയതാണു) ചക്ക താങ്ങിയുള്ള ആ നില്‍ പ്പു കണ്ടപ്പോള്‍ അമ്മ പറഞ്ഞു 'കൊച്ചാട്ടാ ചക്ക ഇവിടെ ഇഷ്ടം പോലെ ഉണ്ട് എന്തിന വെറുതെ കൊണ്ടുവന്നതു' അതിന്ടെ മറൂപടി കേട്ട ഞാന്‍ ഞെട്ടിപ്പോയി, ചക്ക അങ്ങേരുടെ മോനു ദില്ലിയില്‍ കൊടുത്തുവിടാന്‍ ആണു പോലും , ഞാന്‍ ആദ്യമായി പോകുവല്ലെ സാധനം ഒന്നും കാണില്ലല്ലോ അതുകൊണ്ടിതുക്കുടി കൊണ്ടൂപോകാന്‍ ബുദ്ധുമുട്ടില്ലല്ലൊ എന്ന് ആ മാന്യന്‍ പറഞ്ഞുതീരും മുന്‍പു അഛന്‍ ഇടപെട്ടു, പറഞ്ഞ ചിലവാക്കുകള്‍ മാന്യ വായനക്കാര്‍ക്കു വിഷമം ഉണ്ടാക്കും എന്നു കരുതി ഞാന്‍ ഒഴിവാക്കുന്നു. എന്തായാലും ചക്കയില്ലാതെതന്നെ ഞാന്‍ യാത്ര തിരിച്ചു. പറയാന്‍ മറന്നു കണ്ണന്‍ ഉഷാറായി എത്തിച്ചേര്‍ന്നു. എര്‍ ണാകുളത്തു മം ഗളയില്‍ കയറി തനിക്കുള്ള സീറ്റില്‍ ഇരുന്നപ്പോള്‍ കണ്ണന്‍ സ്നേഹത്തോടെ ഒരു പൊതി എനിക്കു തന്നു, ഞാന്‍ ചോദിച്ചു 'എന്താ കണ്ണാ ഇതു' അവന്‍ വിനയത്തോടെ പറഞ്ഞു ഷേക്കനോടു മേടിച്ചതാ, അരക്കുപ്പിയേ ഉള്ളു എന്നു, നിനക്കു വഴിയില്‍ ഉപകരിക്കും !! ഞാന്‍ കണ്ണുതള്ളി ഇരുന്നുപോയി

ഒരു ശൂലം കുത്തും പെണ്ണുകാണലും (അനുഭവങ്ങള്‍ പാളിച്ചകള്‍ )-6



രാജപ്പന്ടെ പണപ്രയോഗം വിജയന്ടെ ചെള്ളയുടെ തുള വലുതാക്കികൊണ്ടിരുന്നു. ശൂലം കുത്തും വരെ വിജയനെ പുറകോട്ടു പിടിച്ചിരുന്ന ഞാന്‍ , ഇപ്പോള്‍ മുന്നോട്ടു തള്ളിയാണു വിടുന്നതു. ഒരു വിധം പതുനെട്ടു പടികളും കയറിയ വിജയന്‍ ദയനീയമായി അയ്യപ്പനെയും , പിന്നെ മുപ്പത്തിമുക്കോടി ദേവന്മാരെയും വിളിച്ചുപോയി.അകത്തേക്കു കയറാന്‍ ശൂലം വിജയനെ അനുവദിച്ചില്ല. ഒരു വിധം ശൂലം ഊരി , മഞ്ഞള്‍ പൊടി ഇട്ടു ശൂലം ഊരിയ പാടില്‍ അണുബാധയുണ്ടാകാതിരിക്കന്‍ ഞാന്‍ ശ്രദ്ധിച്ചു. പരവശനായ വിജയന്‍ വെള്ളം ചോദിച്ചു, ഞാന്‍ ഒരു സോഡാ പൊട്ടിച്ചു മുഖം കഴുകിച്ചു, ഒപ്പം കുടിക്കാനും കൊടുത്തു. എനിക്കു ചിരിക്കാതിരിക്കന്‍ കഴിഞ്ഞില്ല, കുടിച്ച സോഡ കവിളില്‍ ഇരുവശത്തും ഒലിച്ചിറങ്ങികൊണ്ടിരുന്നു. കാവടിയില്‍ മുരുകന്‍ പ്രസാധിച്ചതോ എന്തോ, വിജയനു ഒരു കല്യാണാലോചന എത്തി. ഫോട്ടോയില്‍ കണ്ട സുന്ദരിയെ വിജയനും നന്നായി ബോധിച്ചു. പക്ഷേ വിജയനു വാതുറന്നെന്തെങ്കിലും പറയാന്‍ പറ്റാത്ത അവസ്തയില്‍ ആണുതാനും . എന്തായാലും പെണ്ണൂകാണാന്‍ തന്നെ തീരുമാനിച്ചു.



ചുക്കു ചേരാത്ത കഷായമില്ല എന്നു പറഞ്ഞ പോലെ ഞാനും കൂടെ പോകാന്‍ തീരുമാനമായി, കാര്യങ്ങള്‍ വിജയനു വേണ്ടി ഒരു കാര്‍ന്നോരുടെ ഗമയില്‍ ഞാന്‍ സംസാരിച്ചു. പെണ്‍കുട്ടി ചായയുമായി എതി. ഒരു സുന്ദരിതന്നെ , ഒടുവില്‍ ചെറുക്കനും പെണ്ണൂം കൂടി ഒന്നു സംസാരിക്കട്ടെ എന്നു കുട്ടിയുടെ അച്ചന്‍ പറഞ്ഞപ്പോള്‍ വിജയന്‍ടെ ദയനീയ നോട്ടം എന്നിലായി. ഞാന്‍ കുഴപ്പമില്ല എന്ന മട്ടില്‍ വിജയനെ പ്രോത്സഹിപ്പിച്ചു. ഏകദേശം 5 മിനിറ്റെ അവര്‍ സംസാരിച്ചു കാണു. ചായ കുടിക്കുമോനെ എന്ന കാരണവര്‍ പറഞ്ഞപ്പോള്‍ മടിച്ചാണെങ്കിലും വിജയനു ചായ കുടിക്കേണ്ടിവന്നു. കവിളില്‍ കൂടി രണ്ടു ചായ അരുവികള്‍ വിജയന്‍ടെ വെള്ളഷര്‍ട്ടു ലക്ഷ്യമാക്കി ഒഴുകിക്കൊണ്ടീരുന്നു.അപ്പോഴേക്കും പെണ്‍കുട്ടിയുടെ അമ്മ കാര്‍ന്നോരെ അകത്തേക്കു വിളിച്ചു , എന്തൊക്കെയോ കുശുകുശുക്കുന്നതു, എനിക്കുപോലും കേള്‍ക്കാമായിരുന്നു. ഈശ്വരാ ഒരടിയുടെ മണം , ഇവന്‍ പെണ്‍കുട്ടിയോടു സംസാരിക്കാന്‍ പോയപ്പോള്‍ അരുതാത്തതു വല്ലോം ചെയ്തുവോ, ആ കുട്ടിയുടെ അടക്കിയ കരച്ചില്‍ എന്തേ കേള്‍ക്കുന്നു. ബ്രോക്കറെ വെളിയിലേക്കു വിളിച്ചു കാരണവര്‍ ഉച്ചത്തില്‍ എന്തൊക്കെയൊ സംസാരിക്കുന്നു. ഞാന്‍ വടുക്കോലിയോടു തോമസുകുട്ടി വിട്ടോടാ എന്നു പറയും പോലെ ഒന്നു നോക്കി, അവനു കൂസലേ ഇല്ല, കാരണവര്‍ എന്നെ വെളിയിലേക്കു വിളിച്ചു, വിളിക്കാതെതന്നെ വടുക്കോലി കൂടെയെത്തി, ആ വേഷം കണ്ട ഞാനും അവനെ മനസ്സില്‍ പത്തു തെറി വിളിച്ചുപോയി, ഷര്‍ട്ടില്‍ ചായവീണു ആകെ വ്രിത്തികേടായിരിക്കുന്നു, ആ കാഴ്ച കാരണവരെ ഒന്നുകൂടി മുഷിപ്പിച്ചു. വിവരങ്ങള്‍ അറിയിക്കാം എന്നു പറഞ്ഞു അയാള്‍ ഞങ്ങളെ യാത്രയാക്കി.

വഴിയില്‍ വെച്ചാണു കാര്യങ്ങള്‍ മനസ്സിലായതു. ശൂലം കുത്തിയ വേദനകോണ്ട് വാതുന്നു സംസാരിക്കന്‍ കഴിയാതിരുന്നതു, ചെറൂക്കന്‍ ഊമയാണെന്നു പെണ്‍കുട്ടി തെറ്റിദ്ധരിച്ചു. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ചെന്ന ഞാന്‍ വിജയന്‍ടെ അവിടുത്തെ പെര്‍ഫോമന്‍സ് മൂലം പരാജയപ്പെട്ടു...........നാളെ വിജയന്‍ടെ കല്‍ക്കട്ട പാലായനവും സിനിമാ പ്രവേശവും

24 October 2009

ഒരു ശൂലം കുത്തും പെണ്ണുകാണലും (അനുഭവങ്ങള്‍ പാളിച്ചകള്‍ )-5


കാലം അതിവേഗം കടന്നുപോയി, വടുക്കോലി ഒരു പ്രസ്താനമായി വളര്‍ന്നുവന്നു. പോലീസുകാര്‍ രണ്ടുമൂന്നു തവണ ഉഴിച്ചില്‍ നടത്തിയതുകൊണ്ടോ എന്തോ, മണ്ഡരിപിടിച്ച തെങ്ങുപോലെ ആയി ശരീരം . മോഷണകലയില്‍ ബിരുദാനന്തരബിരുദം നേടിയ വടൂക്കോലി , അനാവശ്യ കൂട്ടാണു തന്നെ വഴിതെറ്റിച്ചതെന്നു തിരിച്ചറിഞ്ഞു. പ്രായം 31 കഴിഞ്ഞു, ഒരു കല്യാണം കഴിക്കണം എന്നു പുള്ളിക്കാരനു തോന്നാന്‍ തുടങ്ങി. ഞാനും ഒരത്ഭുതം കാണും പോലെ വിജയനെ നോക്കി തുടങ്ങി. രാവിലെ കുളി കഴിഞ്ഞു ക്ഷേത്ര ദര്‍ശനം . ദര്‍ശനം ഭഗവാനെ ദര്‍ശിക്കനെത്തുന്ന തരുണികളിലാണെന്നു ക്ഷേത്ര കമ്മിറ്റിക്കാര്‍ തിരിച്ചറിഞ്ഞപ്പോള്‍ അതും മതിയാക്കി, ക്ഷമിക്കണം കരക്കാര്‍ മതിയാക്കിച്ചു എന്നു പറയുന്നതാവും ശരി.



എന്തായാലും കാര്യങ്ങള്‍ പന്തിയല്ല എന്നെനിക്കു മനസ്സിലായി. അങ്ങനെയിരിക്കെ ഒരുള്‍വിളിയുണ്ടായ പോലെ പളനിയില്‍ പോയി (പോയോ എന്തോ) മുരുകദര്‍ശനം കഴിഞ്ഞു വന്ന വടുക്കോലി ആകെ മാറിയിരുന്നു. സിഗററ്റ് വലിക്കില്ല, കള്ളു കുടിക്കില്ല അനാവശ്യ വര്‍ത്തമാനങ്ങളില്ല. അന്നു കുന്നേകാട് അയ്യപ്പസ്വമിയുടെ ഉത്സവം ആയിരുന്നു, വിജയന്‍ പറഞ്ഞു നായരെ എന്ടെ കൂടെ കാണണം എന്നു. എനിക്കു വിജയനെ വിശ്വാസമായിരുന്നു. എന്തായാലും തട്ടുകേടൊന്നും ഇനി കാട്ടാന്‍ വഴിയില്ല. എങ്കിലും മദം പൊട്ടാറായ ആനയ്ക്കരികില്‍ നില്‍ക്കുന്ന് പാപ്പാന്ടെ ചങ്കിടിപ്പോടെ ഞാന്‍ വിജയനെ ഫോളോ ചെയ്തു. കാവടിനിറക്കുന്ന സരസ്വതീമന്ദിരത്തില്‍ വെച്ചു വിജയന്‍ തന്ടെ ഷര്‍ട്ടും വാച്ചും എന്നെ ഊരി ഏല്‍പ്പിച്ചു. ഇതിവന്‍ എന്തുഭാവിച്ചാണീശ്വരാ എന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചതു മനസ്സിലാക്കിയിട്ടോ എന്തോ അവന്‍ അടുത്തിനില്‍ക്കുന്ന രാജപ്പ‍നെ ചൂണ്ടിക്കട്ടി ഇങ്ങനെ പറഞ്ഞു, നായരെ ഇവനാണു എന്നെ ശൂലം കുത്തുന്നതു, ഞാന്‍ ഞെട്ടിപോയി, പളനിയില്‍ അവന്‍ കണ്ടുപോലും , ഭഗവാന്‍ പെട്ടെന്നു പ്രീതനായി തന്ടെ കല്യാണം നടക്കും എന്നു ആരോ ആ പാവത്തിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നു മനസ്സിലായി. അതിനു ശൂലം എവിടെ , അതാ അവിടെ , ഭഗവാനെ ഞാന്‍ ഇപ്പോള്‍ ശരിക്കും ഞെട്ടിപോയി. ഏകദേശം രണ്ടുമീറ്ററില്‍ അധിക നീളമുള്ള ഒരു കമ്പി ചൂണ്ടിയാണല്ലൊ ഇവന്‍ പറയുന്നതീശ്വര. ചെണ്ടമേളം ആരംഭിച്ചു. സരസ്വതീമന്ദിരത്തിനകത്തു കാവടീ

നിറക്കുകയാണു, വിജയന്‍ പതുക്കെ പതുക്കെ തുള്ളന്‍ തുടങ്ങി, ഒരു കാവി തോര്‍ത്തു തോളിലും അരയിലുമായി കെട്ടിയിട്ടുണ്ടു, അതില്‍ പിടിക്കാന്‍ വിജയന്‍ കണ്ണുകൊണ്ടു കാണിച്ചു. ഒരു കൈയ്യില്‍ വിജയന്ടെ ഷര്‍ട്ടു മറുകൈയ്യ് കൊണ്ടു വിജയനെ പിടിച്ച ഞാന്‍ പിടിവിടണോ അതോ ഇവനെ പിന്തുടരണൊ എന്നാലോചിച്ചു ഒരു നിമിഷം നിന്നു പോയി.


കാവടികള്‍ ഓരോന്നായി മുന്നോട്ടു പോയിതുടങ്ങി, വിജയന്ടെ കാലുകള്‍ ചലിച്ചുതുടങ്ങി. തുള്ളല്‍ ഇത്തിരി സ്പീടില്‍ ആയപ്പോള്‍ ഞാന്‍ ചെവിയില്‍ പറഞ്ഞു എട മൈ---- വിട്ടിട്ടു ഞാന്‍ എന്ടെ പോക്കിനു പോകും എന്നു,ദയനീയമായ അവന്ടെ നോട്ടം അവനെ ഫോളൊ ചെയ്യന്‍ എന്നെ പ്രേരിപ്പിച്ചു. അടുത്ത ജംഷനില്‍ എത്തിയപ്പോള്‍ ശൂലം കുത്താനായി രാജപ്പന്‍ എത്തി, ശൂലം കണ്ട വിജയന്‍ ഒന്നു പേടിച്ചപോലെ എനിക്കു തോന്നി. ഭസ്മം കോണ്ടു തിരുമ്മി സൊഫ്റ്റ് ആക്കിയ ചെള്ളയില്‍ ആ നീളമുള്ളശൂലം കുത്തിയിറക്കിയപ്പോള്‍ ആള്‍ക്കാര്‍ ഹരോ ഹരോ മുഴക്കി, വിജയന്ടെ അമ്മേ വിളി ആരും കേട്ടില്ല. പിന്നീടുള്ള വിജയന്ടെ സ്റ്റെപ്പുകള്‍ റൊബര്‍ട്ടിനെ പോലെയായിരുന്നു. ഒരു സൈഡില്‍ ഞാനും മറുസൈഡില്‍ രാജപ്പനും ശൂലം താങ്ങിപിടിച്ചിരുന്നു എങ്കിലും വിജയന്ടെ പാദങ്ങള്‍ മുന്നോട്ടു നീങ്ങാന്‍ ബുദ്ധി മുട്ടി. രാജപ്പനു തന്ടെ നീളമുള്ള ശൂലത്തിന്ടെ വാടക ഈടക്കാന്‍ മാര്‍ഗ്ഗം ഉണ്ടായിരുന്നു. അയാള് ‍ പോക്കറ്റില്‍ നിന്നും രണ്ടു പത്തിന്ടെ നോട്ടുകള്‍ ശൂലത്തിന്ടെ ഇരുവശത്തുമായി കുത്തികേറ്റിയിട്ടു , ആചാരങ്ങള്‍ ഉണ്ടാകും പോലെ ആള്‍ക്കാര്‍ ഇതാവര്‍ത്തിച്ചു, രണ്ടിന്ടെയും ഒന്നിന്ടെയും കീറിയ നോട്ടുകള്‍ ശൂലത്തില്‍ പാറികളിച്ചു, വിജയന്‍ അറിയാതെ പറഞ്ഞുപോയി മുരുകാ എനിക്കു ഇങ്ങനാണേല്‍ കല്യാണം വേണ്ടായിരുന്നു എന്നു, പക്ഷേ വായിലേ ശൂലം ശബ്ദത്തെ വെളിയില്‍ എത്തിക്കാന്‍ കൂട്ടാക്കിയില്ല....ബാക്കി നാളെ പറയാം

കോഴിച്ചോരകുടിക്കുന്ന മാടന്‍ (അനുഭവങ്ങള്‍ പാളിച്ചകള്‍ )-4



നിലക്കല്‍ പ്രശ്നം ഞങ്ങള്‍ എല്ലാവര്‍ക്കും പ്രശ്നമായി മാറീയതു അങ്ങനെയായിരുന്നു. പോലീസ് എല്ലാവരെയും ഉണ്ട തീറ്റിക്കാന്‍ തുനിഞ്ഞിറങ്ങി. അബദ്ധത്തില്‍ നമ്മുടെ വടുക്കോലി പോലീസ് കൈയ്യിലായി. അവര്‍ ഒന്നും ചോദിച്ചില്ല ഇടിക്കുക മാത്രമേ ചെയ്തുള്ളു, അതുകൊണ്ടാകാം കുരിശില്‍ കൊടികെട്ടിയതു അവന്‍ തന്നെയാണെന്നു വിളിച്ചുപറയാഞ്ഞതു. എന്തായാലും അവശതയില്‍ പുറത്തിറങ്ങിയ അവന്‍ ഒരു ഗോതമ്പുണ്ടയും സൂക്ഷിച്ചു കൊണ്ടുവരാന്‍ മറന്നില്ല, അഭിമാനത്തോടെ അതു ഉയര്‍ത്തിക്കാട്ടി ഇതാടാ ജയിലിലെ ഉണ്ട എന്നു പറയുമ്പോള്‍ എവറസ്റ്റ് കീഴടക്കിയ ഹിലാരിയുടെ മുഖഭാവമായിരുന്നു വിജയനു. വിജയ അടിവല്ലോം കിട്ടിയോ എന്ന എന്ടെ ചോദ്യം അവനെ വല്ലാതെ പ്രകോപിപ്പിച്ചു. തേണ്ടടാ മൈ---- പുറമൊന്നു നോക്കെടാ എന്നു പറഞ്ഞു ഷര്‍ട്ടു പൊക്കിക്കാട്ടി വിജയന് - ചൈനയും പാക്കിസ്താനും എല്ലാം പോലീസ്കാര്‍ വിജയന്ടെ പുറത്തു ആലേഖനം ചെയ്തിരുന്നു.


പതിവുപോലെ പിറ്റേന്നു വീട്ടിലെത്തിയ വിജയന്‍ എന്നോടു പറഞ്ഞു എട രാജേന്ദ്ര, ഇന്നു രാത്രി നീ വരണം നമുക്കൊന്നു കൂടാം , രാത്രി ഒന്‍പതുമണിയായപ്പോള്‍ ഞാന്‍ വിജയനെ തേടി സ്കൂളിന്ടെ ഗ്രൌണ്ടില്‍ അക്ഷമനായി ഇരുന്നു. അകലെനിന്നും വരുന്ന ടോര്‍ച്ചു കണ്ടതും ഞാന്‍ കരുതി വിജയന്‍ ആകും എന്നു. വന്ന ആള്‍ എന്നെ ശ്രദ്ധിക്കാതെ മുന്നോട്ടുപോയി. ഞാന്‍ സൂക്ഷിച്ചുനോക്കി, വിജയന്‍ അല്ല, ശെടാ ഈ സമയം ഇവനല്ലാതെ ഇതാരാണു. വന്ന ആള്‍ അടുത്ത തെങ്ങിന്ടെ അരികില്‍ വരെ വരുന്നതു ഞാന്‍ കണ്ടു. പിന്നെ എവിടെയോ അപ്രത്യക്ഷമായി. എന്നില്‍ പരിഭ്രമം ഒരു മൂങ്ങയെപോലെ കൂടുകൂട്ടന്‍ തുടങ്ങി. സമയം കടന്നുപോയ്ക്കോണ്ടിരുന്നു, അകലെനിന്നും ഒരു കോഴിയുടെ കരച്ചില്‍ , അതു അടുത്തടുത്തു വന്നുകൊണ്ടിരുന്നു. എന്ടെ തൊണ്ടവരണ്ടു, എന്തോ അരുതാത്തതു സംഭവിക്കന്‍ പോകുന്നു, ഈശ്വര ഒന്നു വിളിച്ചു കൂകിയാല്‍ പോലും ആരും കേള്‍ക്കില്ല ഞാന്‍ ഭീതിയുടെ പരകോടിയില്‍ എത്തി. ഇപ്പോള്‍ കോഴിയുടെ കരച്ചില്‍ വ്യക്തമായി കേള്‍ക്കാം , ആരോ ഒരാള്‍ തലയില്‍ ഒരു ചുവന്ന തുണിയും ഇട്ടു, ഒരു കൈയ്യില്‍ മൂന്നു കോഴിയുമയി നടന്നു വരുന്നു, വരുന്ന ആള്‍ എന്നെ ലക്ഷ്യമാക്കിയാണു വരുന്നതു എന്നറിഞ്ഞ ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിന്നുപോയി. പെട്ടെന്നാണു അതു സംഭവിച്ചതു.


അടുത്ത തെങ്ങില്‍ നിന്നും ഒരു അലര്‍ച്ച, "അയ്യോ....." പിന്നെയൊന്നും എനിക്കോര്‍മ്മയില്ല. മുഖത്തുവീണ വെള്ളം എന്നെ ഉണര്‍ത്തി. അടുത്തു ഒരു വിളറിയ ചിരിയുമായി വടുക്കോലി, അതിനരികില്‍ ചാത്തന്‍ പുലയന്‍ . തെങ്ങില്‍ നിന്നും അലറീയതു ചാത്തന്‍ ആയിരുന്നു. ടോര്‍ച്ചുമായി ആദ്യം വന്നതു ഇയാള്‍ തന്നെ ആയിരുന്നു. ഒതുക്കത്തില്‍ രണ്ടു നാളികേരം മോഷ്ടിക്കാന്‍ വന്ന ചാത്തന്‍ അരുതാത്ത കഴ്ച് കണ്ടു തെങ്ങില്‍ നിന്നും പിടിവിട്ടു താഴേക്കുപോന്നു. ചാത്തന്‍ ഭയത്തോടു നടന്ന കാര്യങ്ങള്‍ വര്‍ണ്ണിച്ചു. രണ്ടു നാളീകേരം ഇടുവാന്‍ വേണ്ടിയാണു ഞാന്‍ ഈ രത്രിയില്‍ വന്നതെന്നുമ്, എന്നാല്‍ ദൂരെനിന്നും ഒരു മാടന്‍ കോഴിയുടെ ചോരകുടിച്ചുകോണ്ടുവരുന്ന കാഴ്ച്കണ്ടു പേടിച്ചെന്നും ആരൊ തന്നെ തെള്ളി തഴെയിട്ടെന്നും അങ്ങനെ പലതും . കാര്യങ്ങള്‍ ഇങ്ങനെയാണു സം ഭവിച്ചതെന്നു പിന്നീടു എനിക്കു വിജയന്‍ പറഞ്ഞു മനസ്സിലാക്കി തന്നു. ചുവന്ന തുണിയും മൂടി വന്നതു വിജയന്‍ ആയിരുന്നു , അതും ആരുടെയൊ കോഴിയെ മോഷ്ടിച്ചുകൊണ്ടൂ. വീഴ്ചയില്‍ ബോധം പോയ ചാത്തന്‍ എണീല്ക്കും മുന്പേ വിജയന്‍ കോഴിയുടെ കഥകഴിച്ചു എവിടെയൊ ഒതുക്കിയിരുന്നു. എന്തായാലും അന്നു രണ്ടുകുപ്പി വാറ്റും ആ കോഴിയേം കഴിച്ചു വീട്ടില്‍ എത്തിയ ഞാന്‍ ഒരാഴ്ച പനിച്ചുകിടന്നു.....അടുത്തത് - ഒരു ശൂലം കുത്തും പെണ്ണുകാണലും





കുരിശ്ശില്‍ കാവിക്കൊടി-ഓതറയില്‍ തമ്മിലടി (അനുഭവങ്ങള്‍ പാളിച്ചകള്‍ )-3


വടുക്കോലി വിജയന്‍ടെ ഒരു വീരഗാധയാണിതു. നിലക്കലില്‍ പള്ളിപണിയുമായി ബന്ധപ്പെട്ടു സാക്ഷര കേരളത്തിലെ വിദ്യാസമ്പന്നര്‍ എന്ന് അഭിമാനിക്കുന്ന നമ്മള്‍ തമ്മിലടീക്കാന്‍ തയ്യാറായി നിന്ന സമയം . കെ കരുണാകരന്‍ ഈ സംഭവത്തെ സ്വതസിദ്ധമായ ശൈലിയില്‍ വെടക്കാക്കി തനിക്കാക്കുന്ന രീതിയില്‍ തന്നെ സമീപിച്ചു. നാട്ടില്‍ എങ്ങും ഒരു അശാന്തി, പരസ്പര സ്നേഹവും , വിശ്വസവും എല്ലാം നഷ്ടപ്പെടൂത്തുന്ന രീതിയിലേക്കു കാര്യങ്ങള്‍ കൂപ്പുകുത്തിക്കൊണ്ടീരുന്നു. പറഞ്ഞുവന്നതില്‍ നിന്നും ഞാന്‍ അല്പം വ്യതിചലിച്ചു ക്ഷമിക്കണം .




അന്നു രാത്രി ഓതറ ഡിമ്പിള്‍ തിയേറ്ററില്‍ നിന്നും സെക്കന്‍ ട് ഷോയും കണ്ടു മടങ്ങുന്ന ഞങ്ങളൊടു വടുക്കോലി വിജയന്‍ പറഞ്ഞു, " നമുക്കു പഴയകാവില്‍ വരെ ഒന്നു നടന്നിട്ടു തിരിച്ചുപോകാം " എന്നു. എന്തായാലും നനഞ്ഞു എങ്കില്‍ കുളിക്കാന്‍ എന്തിനു മടിക്കണം എന്ന പോളിസിയില്‍ ആയിരുന്നു എല്ലാവരും . വെയിറ്റിങ്ങ് ഷെഡില്‍ ഇരുന്നു ഒരു പനാമ സിഗററ്റിനു തിറുക്കത്തില്‍ തീപകരുന്ന എന്നോടു വിജയന്‍ മൂത്രം ഒഴിക്കാന്‍ എന്നു പറഞ്ഞു വെളിയിലേക്കിറങ്ങി. ഏതാണ്ടു ഞാന്‍ ആ സിഗററ്റ് വലിച്ചുതീര്‍ന്നപ്പോളേക്കും വിജയന്‍ മടങ്ങിയെത്തി. വീട്ടിലെത്താന്‍ നേരം വിജയന്‍ പറഞ്ഞു നാളെ ഒരു നല്ല പുകില്‍ കാണാം എന്നു. ഞാന്‍ എത്ര ചോദിച്ചിട്ടും അതെന്തണെന്നു പറയാന്‍ അവന്‍ കൂട്ടാക്കിയില്ല.



നേരംപുലര്‍ന്നു. സ്നേഹവും സൌഹാര്‍ ദ്ദവും തകര്‍ക്കുന്ന ആ വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ ആര്‍ എസ് എസ് എന്ന സംഘടനയെ ഭത്സ്യം പറയാന്‍ തുടങ്ങി . കാര്യങ്ങള്‍ അറിഞ്ഞപ്പോഴാണു ഞാന്‍ ശെരിക്കും ഞെട്ടിയതു പഴയകാവിലെ കാണിക്കമണ്ഡപത്തിനു എതിര്‍വശത്തുള്ള കുരിശില്‍ ഒരു കാവിക്കൊടി പാറിപ്പറക്കുന്നു. പള്ളിയിലെ വികാരിയും മറ്റും എന്തുചെയ്യണം എന്നു കൂടിയാലോചിച്ചു. വടുക്കോലിയെപ്പോലെ വിറളിപിടീച്ചവര്‍ എല്ലാ മതത്തിലും ഉണ്ടല്ലൊ, ചിലര്‍ പറഞ്ഞു നമുക്കു തിരിച്ചു നമ്മുടെ കുരിസ്സു കാണിക്കമണ്ടപത്തില്‍ സ്താപിക്കാം എന്നു. എന്തായാലും വികാരി വികാരം നിയന്ത്രിച്ചതിനാല്‍ കാര്യങ്ങള്‍ പോലീസിനെ അറിയിക്കാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. എന്ടെ സുഹ്രുത്തു ജോണ്‍സന്‍ രഹസ്യമായി എന്നോടു പറഞ്ഞു നായരെ നിങ്ങടെ ഈ ആര്‍ എസ്സ് എസ്സ് കാര്‍ കാട്ടിയതു വലിയ തെമ്മാടിത്തരം ആയിപ്പോയി എന്നു. ഞാന്‍ അതു തിരുത്താന്‍ ഒരു ആര്‍ എസ്സ് എസ്സ് കാരന്‍ അല്ലല്ലൊ, മൂളികേള്‍ക്കാനെ നിവര്‍ത്തിയുണ്ടായിരുന്നുള്ളു.



വിജയനാകട്ടെ ഒരു കുറ്റബോധവും (ക്ഷമിക്കണം - ബോധം തന്നെ ഇല്ലല്ലൊ) തോന്നിയില്ല. ഒടൂവില്‍ ഓരോ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകരും ഒരു കാരണവുമില്ലാതെ പോലീസിന്ടെ പീഡനത്തിനിരയായി. കുവൈത്തിലേക്കു പോകാനിരുന്ന സനല്‍ ആണു ആകെ ദുഖിതനായതു, കേസ് നിമിത്തം അവന്ടെ ഗള്‍ ഫ് സ്വപ്നം പൊലിഞ്ഞു, നിരാശ ഒരു കടും കൈ ചെയ്യാന്‍ അവനെ പ്രേരിപ്പിച്ചു, മത്യൂസിന്ടെ മുറുക്കാന്‍ കട തീയിട്ടു നശിപ്പിക്കന്‍ അവനു ഒന്നുകൂടി ആലോചിക്കണ്ടി വന്നില്ല. അങ്ങനെ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെ പിന്നീടുണ്ടായി. ..................നാളെ കോഴിയെപിടിച്ച കിടുവ.

നീറുന്ന സന്നിധി (അനുഭവങ്ങള്‍ പാളിച്ചകള്‍ ‍ )-2


രാവിലെ ക്ഷേത്രത്തിലെ കഴകക്കാരി ജാനകിയമ്മ ഉരുളിയില്‍ ചീനി കണ്ടു അത്ഭുതപ്പെട്ടു. കള്ളന്മാര്‍ ക്ഷേത്രത്തില്‍ കയറി എന്നും, അതല്ല നാട്ടിലെ ഡി വൈ എഫ് ഐ ക്കാര്‍ കാണിച്ച പണിയാണെന്നും മറ്റും പല അഭിപ്രയങ്ങള്‍ ഉയര്‍ന്നുവന്നു, ഞങ്ങള്‍ കഴിയുന്നത്ര അഭിപ്രായങ്ങള്‍ പറയാന്‍ മറന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും രാവിലെ ദര്‍ശനത്തിനു വന്ന ഭക്തര്‍ നെറ്റിയില്‍ തൊട്ട ചന്ദനം കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. ചന്ദനം തൊട്ടവര്‍ തൊട്ടവര്‍ നീറ്റല്‍ സഹിക്കാതെ ചന്ദനത്തെയും തിരുമേനിയേയും മാറി മാറി കുറ്റം പറഞ്ഞു. ഭഗവാന്‍ ക്രീഷ്ണന്‍ അപ്പോഴും ചിരിച്ചുകൊണ്ടിരുന്നു. അടുത്ത അമ്പലകമ്മറ്റി മീറ്റിങ്ങില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ചന്ദനം അരക്കാന്‍ പ്രയാസമായതിനാല്‍ തിരുമേനി കളഭക്കട്ട ചന്ദനമാക്കിയെന്നു ഒരുകൂട്ടര്‍ പറഞ്ഞു, അതിലെ ഏതോ കെമിക്കല്‍ ആണത്രെ പലര്‍ക്കും നീറ്റല്‍ സമ്മാനിച്ചതു. എന്തായാലും കാര്യങ്ങള്‍ അങ്ങനെ അവിടെ അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോള്‍ ആണു കാര്യങ്ങള്‍ കൈവിട്ടുപോയതു. അടുത്ത ദിവസം തിരുമേനി ക്ഷേത്ര നടയില്‍ കുഴഞ്ഞുവീണു മരിച്ചു. വിവരം അറിഞ്ഞവര്‍ പരിഭ്രാന്തരായി. എന്താണു കാര്യം, കിംവദന്തികള്‍ പലതും നാട്ടില്‍ പരന്നു. തിരുമേനിയുടെ പൂജ ശരിയല്ല എന്നൊരുകൂട്ടര്‍, അതല്ല എന്നൊരുകൂട്ടര്‍. ഈ ദുര്‍‍നിമിത്തങ്ങള്‍ എന്താണെന്നറിയാന്‍ ദേവപ്രശ്നം വെക്കാം എന്നു തീരുമാനമായി. മാന്നാറില്‍ നിന്നും ഒരു പ്രശസ്തനായ ജ്യോത്സ്യനും ഒപ്പം മറ്റു രണ്ടുപേരും ദേവപ്രശ്നത്തിനായി ക്ഷണിച്ചുവരുത്തി. മൂന്നു ദിവസം ദേവപ്രശ്നം നടന്നു. ഒന്നാം ദിവസം ക്ഷേത്രത്തിന്‍ ടെ ഉത്പത്തിയും മറ്റും പറഞ്ഞു സമയം കടന്നുപോയി. രണ്ടാം ദിവസം ഞാനും സുഹ്രുത്തുക്കളും ദേവപ്രശ്നം കേള്‍ക്കാന്‍ നേരത്തെതന്നെ എത്തി. ഞങ്ങളില്‍ പലര്‍ക്കും അതില്‍ തെല്ലും വിശ്വാസം ഉണ്ടായിരുന്നില്ല.

കാര്യങ്ങള്‍ പന്തിയല്ലാതായതു പെട്ടെന്നായിരുന്നു. വടുക്കോലി കസവുമൂണ്ടൂം കുംങ്കുമകുറിയുമൊക്കെയിട്ടു സുന്ദരകുട്ടപ്പനായി മുന്നില്‍ തന്നെ സ്താനം പിടീച്ചിരുന്നു. പ്രധാന ജ്യോത്സ്യന്‍ വടുക്കോലിയെ വിളിച്ചിട്ട് ഒരു വെറ്റില എടൂത്തുകൊടുക്കാന്‍ പറഞ്ഞു. എന്തായാലും വടുക്കോലി കൊടുത്ത വെറ്റിലയില്‍ എന്താണു സംഭവിച്ചതു എന്നറിയില്ല, ക്ഷേത്രത്തില്‍ നടന്ന കാര്യങ്ങള്‍ വെറ്റില നോക്കി ജ്യോത്സ്യന്‍ പറയാന്‍ തുടങ്ങി. ഭഗവാന്‍ നാട്ടുകാരുടെ എച്ചില്‍ പാത്രത്തില്‍ ആണു ആഹാരം കഴിക്കുന്നതു എന്ന് ജ്യോത്സ്യന്‍ പറഞ്ഞു, വിജയന്‍ എന്നോടു ചെവിയില്‍ പറഞ്ഞു ഇയാള്‍ എന്നെ നോക്കി എന്തിനാണു ഇതുപറയുന്നതു എന്ന്. ഭഗവാനു ചാര്‍ത്തുന്ന കളഭം മുളകുചേര്‍ന്നതാണെന്നും കൂടി ജ്യോത്സ്യന്‍ പറഞ്ഞു, എന്നിട്ടു യാധ്രശ്ചികമായി വടുക്കോലിയെ ജ്യോത്സ്യന്‍ നോക്കി, വിജയനെ പ്രകോപിപ്പിക്കാന്‍ ഇതു ധാരാളമായിരുന്നു. വിജയന്‍ പരിസരം മറന്നു ഇങ്ങനെ അലറി "ഇയാളെന്നാ എന്നെ മാത്രം നോക്കി പറയുന്നെ, ഞാന്‍ മാത്രമാണൊ ഇതെല്ലാം ചെയ്തെ, ബാക്കിയെല്ലാവരും മാന്യന്മാര്‍ അല്ലെ, ഹാ അതൊക്കെ വെല്യ കുടുംബക്കാര്‍ ആകും അത അവന്മാരെ പറയാത്തെ" എന്നൊക്കെ പുലമ്പി. പിന്നെ കുറെകാലം ഞങ്ങള്‍ വീട്ടില്‍ നല്ല കുട്ടികളായി ഒതുങ്ങികഴിയാന്‍ ശ്രമിച്ചു. (അതല്ല നാട്ടുകാര്‍ ഞങ്ങളെ ഒതുക്കിയതാണു എന്നും ഒരു സംസാരം ഉണ്ടു, അതു ശരിയല്ല കേട്ടൊ). എന്തായാലും വടുക്കോലിയെ അങ്ങനെ ഒതുക്കാം എന്നു ആരും കരുതണ്ട, ഒരു ഗ്രാമത്തെ മുഴുവന്‍ പ്രശ്നങ്ങളില്‍ തള്ളിയിട്ട വടുക്കോലിയുടെവീരക്രിത്യം നാളെ പറയാം .................

05 October 2009

നീറുന്ന സന്നിധി (അനുഭവങ്ങള്‍ പാളിച്ചകള്‍ ‍ )-1


ആദ്യമേ തന്നെ ഒരു ക്ഷമാപണം - ഇതു ആരെയെങ്കിലും വേദനിപ്പിക്കുന്നു എങ്കില്‍ , ഒന്നും മനപ്പൂര്‍വ്വം അല്ല. എല്ലാം ഞാന്‍ ചെയ്ത പാപങ്ങള്‍ , സദയം ക്ഷമിക്കുക.

ഈ സംഭവസ്തലത്തു നമുക്കെത്തിച്ചേരണം എങ്കില്‍ ഏകദേശം 25 വര്‍ഷങ്ങള്‍ പുറകിലേക്കു നടക്കേണ്ടീവരും . നാട്ടിന്‍ പുറത്തിന്ടെ നിഷ്കളങ്കഭാവം ചിലയിടങ്ങളില്‍ തെളിഞ്ഞുകാണൂന്ന എന്ടെ കൊച്ചുഗ്രാമം - ഓതറയിലേക്കു ഞാന്‍ നിങ്ങളെ വീണ്ടും ക്ഷ്ണിക്കുന്നു. ഒരു മെയ് മാസം ആണെന്നാണു എന്ടെ ബലമായ വിശ്വാസം . ഓതറയുടെ നെഞ്ചില്‍ സ്തിതിചെയ്യുന്ന ഭഗവാന്‍ ക്രിഷ്ണന്റെ ക്ഷേത്രം ആണു സ്തലം . ഞാന്‍ അന്നു ആറിലോ ഏഴിലൊ പടിക്കുന്ന സമയം , ഏശുദാസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ആ മന്യ വ്യക്തിയാണു ക്ഷേത്രത്തിലെ വസ്തുക്കള്‍ പാട്ടത്തില്‍ ക്രിഷിചെയ്യാന്‍ എടുത്തിരിക്കുന്നതു. ചെറൂപ്പത്തിന്ടെ ചുറുചുറുക്കില്‍ എന്തു തോന്ന്യസ്സ്വും ചെയ്യുന്ന ഞാനും കുറെ കൂട്ടുകരും അന്നു രാത്രി അവിടെ കൂടുവാന്‍ തീരുമാനിച്ചു. മുന്‍ പ്ലാന്‍ അനുസരിച്ചു പൊറോട്ട ഇറച്ചി വാങ്ങാന്‍ പോയ ഒരു മഹാന്‍ തലേദിവസം വിളിച്ച തെറീ ഹരിപ്പാടന്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ ഉടമക്കു മനസിലാകാഞ്ഞൊ എന്തൊ ഹെര്‍മന്‍ ഗുണ്ടര്‍ട്ടു പോലും കേട്ടിട്ടില്ലാത്ത ചിലമലയാളപദവലി കേട്ടു പേടിച്ചരണ്ട മാന്‍പേടപോലെ പൊറോട്ട വാങ്ങാന്‍ പോയ ആള്‍ കുതിച്ചുവന്നു നിന്നു. ഏതായലും വീട്ടില്‍ പോകന്‍ ഇനി സമയം എടുക്കും , ഇപ്പോള്‍ രാത്രി സമയം 9.30. പൂജാരി കല്ലിശേരിയില്‍ നിന്നും വരുന്നതിനാല്‍ ‍ 9 മണിക്കുതന്നെ ക്ഷേത്രം അടക്കും . പൊറോട്ട ഓര്‍ത്തിരുന്ന വടുക്കോലി വിജയന്‍ പറഞ്ഞു രാജേന്ദ്ര ഇന്നു കപ്പയായാല്‍ എന്ത . എല്ലാവരും പരസ്പരം നോക്കി, ശെട ഇവനെന്ത നല്ല സുഖമില്ലെ. ഈ രാത്രി എവിടൂന്നു കപ്പ വാങ്ങാന്‍ . എന്ടെ മനസ്സുവായിച്ചപോലെ വിജയന്‍ പറഞ്ഞു എടാ ഏശുദാസിന്ടെ കപ്പയല്ലെ ഉള്ളതു, ഞാന്‍ ഒന്നൂറിചിരിച്ചു, വിജയനു കാര്യം മനസ്സിലായി, കാര്യം എന്താണെന്നല്ലെ മണ്ടലകാലത്തു ഇവിടെ ഭജന ഉണ്ടാകുമ്, ഭജന്‍ കൊഴുപ്പിക്കാന്‍ ഞങ്ങള്‍ ചില ചില്ലറ പരിപാടികള്‍ ചെയ്യാറുണ്ടു .ഭജനക്കിടയില്‍ കൊടുക്കുന്ന കടും കാപ്പിയില്‍ ഇത്തിരി നാടന്‍ ചാരായം മിക്സ് ചെയ്യും എന്നിട്ടു ചില മാന്യ വെക്തികള്‍ക്കു കൊടുക്കും , കുറച്ചുസമയത്തിനകം അവര്‍ മാന്യന്‍ അല്ലാതാകും - പിന്നെ തായില്ലെ തന്തയില്ലെ സഹൊദര കൂട്ടവും ഏതുമില്ലേ എന്നെല്ലാം പറഞ്ഞു പരസ്പരം കുത്തുപാട്ടു പാടാന്‍ തുടങ്ങും . ഇതു കേട്ടു രസിച്ചു ഞങ്ങള്‍ അടുത്തുതന്നെ ഉണ്ടാകും . ഒരിക്കല്‍ കള്ളിവെളിച്ചത്തായി, വടുക്കോലി സാധനം മുണ്ടില്‍ ഒളിപ്പിച്ചുവരികയായിരുന്നു, അമ്പലനട കടന്നതും ജ്ചില്‍ എന്ന ശബ്ദത്തില്‍ കുപ്പി നടയില്‍ വീണുടഞ്ഞു. തൊട്ടുമുന്പില്‍ ഏശുദാസ്. ചേട്ടാ ഫിനോയില്‍ ആണു, ദെറ്റോള്‍ ആണു എന്നൊക്കെ പറഞ്ഞുനോക്കി എങ്കിലും അന്നു വടുക്കോലി എരു പെടക്കോഴിപോലെ എല്ലവരുടെയും മുന്‍പില്‍ പതുങ്ങിതൊഴുതു തടിതപ്പി എങ്കിലും , കുത്തുപാട്ടു അവിടെ അവസാനിച്ചു എന്നതായിരുന്നു ഞങ്ങളുടെ വിഷമം. ഒരു മൂടു കപ്പതന്നെ കഴിക്കാനുള്ള ആളില്ല എങ്കിലും പത്തുമൂടു കപ്പ പറിക്കാന്‍ വടുക്കോലി മറന്നില്ല. എട്ടുമൂടും റോഡില്‍ കൂടീ പോയ ഭസ്കരനു കൊടുക്കുമ്പോള്‍ സത്സ്വഭാവിയായ ഒരു മാന്യന്ടെ മൂടുപടം വിജയന്‍ സ്വയം അണിഞ്ഞിരുന്നു. കപ്പയുമായി ചുറ്റുമതില്‍ ചാടീകടന്ന ഞങ്ങള്‍ ക്ഷേത്രത്തില്‍ പായസവും മറ്റും വെക്കുന്ന അടുപ്പില്‍ വെച്ചു വേവിച്ചു. കഴുകാന്‍ വെച്ചിരുന്ന ഉരുളിയില്‍ ആണു കപ്പ വേവിക്കുന്നതു. ഭഗവാനു നേദിക്കുന്ന ഉരുളിയാണെന്നു ആര്‍ക്കും വിചാരമേ ഇല്ല. ഇതിനിടയില്‍ വടുക്കോലി മതില്‍ ചാടീ എവിടൂന്നോ കുറച്ചു കാന്താരി പറിച്ചുകൊണ്ടുവന്നു. അതു ഭഗവാനു ചന്ദനം അരക്കുന്ന കല്ലില്‍ വെച്ചരക്കുമ്പോള്‍ തെല്ലും വിഷമം തോന്നിയില്ല, ആര്‍ക്കും. .....................................തുടരും

01 October 2009

പതനം (കവിത)



ഇഷ്ടത്തോടു ഞാന്‍ നട്ട ആ വിത്തിതാ
സ്രിഷ്ടികര്‍ത്താവിനിഷ്ടാല്‍ മുളച്ചിതു
നഷ്ടമാക്കാന്‍ മടിച്ചിട്ടു ദൈവവും
വ്രിഷ്ടികൊണ്ടു മരമാക്കിമാറ്റുന്നു
വന്‍മരത്തിന്ടെ പുഷ്ടിയില്‍ നോട്ടങ്ങള്‍
കഷ്ടകാലത്തിന്‍ ഗോഷ്ടീകള്‍ കാട്ടിനാന്‍
ചിട്ടയോടു ഞാന്‍ നട്ടുവളര്‍ത്തിയ
നിഷ്ടയോടു വളര്‍ന്നയീ വ്രിക്ഷത്തെ
തുട്ടുകള്‍ തന്‍കിലുക്കമാമൊന്നുകൊണ്ടു
വെട്ടിയിട്ടിട്ടു വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍
തട്ടുകൊണ്ടുഞാന്‍ വീണിതു ദൈവമെ
വെട്ടിയിട്ടതടീയുമീദേഹവും
ഒട്ടുഭാഗവും കഷ്ടത പേറുന്നു
വേഷ്ടിയൊന്നു മുറുക്കുവാന്‍ പോലുമീ
വേട്ടപണ്ണിനെ ആശ്രയിച്ചീടുന്നു
ഗോഷ്ടികാട്ടുന്നു ചുറ്റിലും നിപ്പവര്‍
നഷ്ടമാകുന്നെന്‍ പുഷ്ടിയും നിഷ്ടയും

21 March 2009

ഒരു വിലാപം (കവിത)

കൊല്ലാനടുക്കുന്ന കോപഭാവങ്ങളെ
കൊന്നൊടുക്കീടുന്നു ശാന്തഭാവം
നിത്യം നടക്കുന്ന നരഹത്യയൊക്കവെ
ഒക്കുമീ മര്‍ത്യനു മിഥ്യയാക്കാന്

അമ്മിഞ്ഞനല്‍കിയോരമ്മയ്ക്കു മുമ്പിലും
ഉണ്മയിലുറയുന്ന ദൈവത്തിന്‍ മുന്നിലും
വിദ്യയ്ക്കു കാക്കുന്ന മക്കള്‍ക്കുമുന്നിലും
മര്‍ത്യന്‍ നടുക്കുന്ന ഹത്യകള്‍ ചെയ്യുന്നു...

വ്യക്തിക്കു യുക്തമാം സത്യങ്ങളൊക്കവെ
ശക്തരാം സാരഥികള്‍ മറക്കുന്നു നിത്യവും
വ്യക്തിഹത്യക്കുതകും ഈ വിദ്യ എങ്കിലും
ശക്തനാം ദൈവത്തെ മറക്കല്ലേ മര്‍ത്യ നീ

വിയര്‍പ്പിന്ടെ അന്നം ഭുജിക്കുന്ന മര്‍ത്യനൊ
വിയര്‍ക്കാതെയുണ്ണുന്നവന്‍വാക്കു കേള്‍ക്കുന്നു
വികാരം വിയര്‍പ്പിനെ തച്ചുടച്ചിടുമ്പോള്‍
മര്‍ത്യന്ടെ നിലവിളികള്‍ കേള്‍ക്കുന്നു നിത്യവും

കൊല്ലാനടുക്കുന്ന കോപഭാവങ്ങളെ
കൊന്നൊടുക്കീടുന്നു ശാന്തഭാവം
നിത്യം നടക്കുന്ന നരഹത്യയൊക്കവെ
ഒക്കുമീ മര്‍ത്യനു മിഥ്യയാക്കാന്

25 February 2009

ജീവന്‍ (കവിത)



പാവമാം പട്ടമെ പ്രാണന്‍ നിന്‍ നൂലിലൊ
പൊട്ടുവാന്‍ വെമ്പല്‍ കൊള്ളും പട്ടിനാലുള്ളനൂലും
പൊട്ടിയാല്‍ പെട്ടെന്നങ്ങു പൊങ്ങുമെ ജീവിതം പോല്
പെട്ടെന്നു നഷ്ടമാക്കും ചിട്ടയാം ജീവിതങ്ങള്‍

കഷ്ടമേ കാലന്‍ പോലും എത്തുന്നതപ്പോളല്ലൊ
കഷ്ടകാലങ്ങളെല്ലാം എത്തുന്നതീദിനത്തില്
‍പൊങ്ങുന്നു പട്ടങ്ങളാം ജീവിതങ്ങള്‍ വെറും -
നൂലിനാല്‍ നിയന്ത്രിക്കും ജീവന്ടെ ശലഭങ്ങള്

ചെങ്ങാടം കണ്ടകുട്ടിക്കുണ്ടല്ലൊ മോഹംഎന്നാല്‍
നീന്തുവാനറിയുമൊ, ഇല്ലല്ലൊ തെല്ലുപോലും
ചന്തമുണ്ടല്ലൊ പൂവ് കണ്ടാലൊ മോഹം തോന്നും
ഇണ്ടലുണ്ടാക്കും മുള്ളു ചുറ്റിനും നില്പൂതാനും

പാവമാം പട്ടമെ പ്രാണന്‍ നിന്‍ നൂലിലൊ
പൊട്ടുവാന്‍ വെമ്പല്‍ കൊള്ളും പട്ടിനാലുള്ളനൂലും
പൊട്ടിയാല്‍ പെട്ടെന്നങ്ങു പൊങ്ങുമെ ജീവിതം പോല്
പെട്ടെന്നു നഷ്ടമാക്കും ചിട്ടയാം ജീവിതങ്ങള്‍

06 February 2009


അന്നും ശരണം എന്നയ്യനാണ്
ഇന്നും ശരണം എന്നയ്യനാണ്
എന്നും ശരണം എന്നയ്യനാണ്
ഇനിയും ശരണം എന്നയ്യനാണ്


പമ്പതന്‍ തീരത്തു പതിതനായ് നിന്നോരു
പന്തള രാജന്ടെ ദു:ഖമാറ്റി
പുത്രനായ് തന്‍രൂപം മാറ്റിയ സ്വാമിയാം
ഉത്രം നക്ഷത്രമെ എന്‍ പ്രണാമം

അമ്മതന്‍ നോവിനു ഔഷധം തേടി നീ
പുള്ളിപുലിമുകളേറിയില്ലെ
പാരിന്ടെ നോവിനു ഔഷധമായി നീ
പതിനെട്ടം പടിമുകളില്‍ അമര്‍ന്നിടുന്നു

മഹിഷിക്കു മോക്ഷം കൊടുത്തോരുശക്തിയെ
മാനുഷര്‍ എല്ലാരും കൈതൊഴുന്നു
ജാതി മത ദ്വേഷം എല്ലാം മറന്നവര്‍
തന്‍ തിരു സ്വാമി തന്‍ മുന്പിലെത്തും

ചിത്തത്തിലെന്നും തിളങ്ങുന്ന രൂപമായ്
ഹ്രുത്കമലത്തില്‍ വിളങ്ങും അയ്യന്‍
വില്ലാളിവീരന്‍ വിളങ്ങുന്ന മേട്ടിലോ
വിങ്ങും മനസ്സുമായ് ഞാനുമെത്തി

ശാന്തസ്വരൂപനാം അയ്യനെ കാണുവാന്‍
വിശ്രമമില്ലാതെ മലകയറി
അശ്രാന്തപരിശ്രമം ഒന്നുകൊണ്ടിന്നു ഞാന്‍
ചിത്സ്വരൂപന്‍ തന്ടെ മുന്‍പിലെത്തി

അന്നും ശരണം എന്നയ്യനാണ്
ഇന്നും ശരണം എന്നയ്യനാണ്
എന്നും ശരണം എന്നയ്യനാണ്
ഇനിയും ശരണം എന്നയ്യനാണ്