11 March 2010

മോക്ഷം (കവിത)



മുത്തശ്ചനയ്യോ മരിച്ചിതല്ലൊ കഷ്ടം

മുത്തങ്ങളേകുന്നു മരിച്ചയാഹസ്തത്തില്‍
ക്ഷണികമാം ദു:ഖങ്ങള്‍ മുഖത്തണിഞ്ഞപ്പാവം
ക്ഷണനത്തിനായ് അയച്ചീടുന്നു ഭ്രത്യനെ

പുണ്യമാം സ്വര്‍ഗ്ഗം കടക്കൂവാനായവന്‍
പുണ്യകര്‍മ്മങ്ങളെല്ലാം നടത്തുന്നു നിഷ്ടയില്‍
മോക്ഷം കൊതിക്കുന്ന മര്‍ത്യന്മാര്‍ ഏവരും
മോക്ഷൈകദായിനി ഗംഗയെ തേടുന്നു

കര്‍മ്മങ്ങള്‍ ഓരോന്നും ചെയ്യുന്നിവന്‍ തെല്ലും
കര്‍മ്മികള്‍ വാക്കിനെ തെറ്റിച്ചിടാതഹൊ
അഞ്ഞൂറും ആയിരവും എണ്ണിക്കൊടുത്തവന്‍
നെഞ്ചൂറും സ്നേഹത്തിന്‍ കണക്കുകള്‍ വീട്ടുന്നു

ചിതമുകളില്‍ തളിര്‍ത്തുവരും ആ തെങ്ങുകണ്ടവന്‍
ചിതല്‍ കയറും ചിന്തകളെ ബന്തിച്ചുവീണ്ടുമൊരു
ഒരു ദിവസമിനിയുമൊരു ചിതയുയരുമെങ്കിലിനി
ഒരു തെങ്ങ് തന്‍ നെഞ്ചിന്‍ നീരേന്തിനില്‍ക്കുമിതില്‍

02 March 2010

ഹോളി ഓര്‍മ്മകള്‍



അന്നു എല്‍വിന്‍ ആണു പറഞ്ഞതു ചേട്ടാ നമുക്കീഹോളിക്കു ഭാംഗ് അടിക്കണം എന്നു. കേള്‍ക്കണ്ടതാമസം ഞാന്‍ റെഡി. അനൂപും ശേഖര്‍ജിയുടെ മകനും പിന്നെ റിങ്കുവും കൂടി ആയപ്പോള്‍ സംഗതി ചൂടുപിടിച്ചു, ഒപ്പം അവിയലിനു മുരിങ്ങക്കോല്‍ എന്നപോലെ നമ്മുടേ ശ്രീവല്സന്‍ (ശ്രീവല്സന്‍  അടുത്ത അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി ആണു കേട്ടോ). പണ്ടു Taikkisha Engg-ല്‍ വെച്ചു ഭാംഗ് അടിച്ചതിന്റെ എക്സ്പീരിയന്‍സ് എനിക്കു മത്രമെ ഉള്ളൂ, ബാക്കി എല്ലാവരും അദ്യമായി ഭാംഗ് അടിക്കുന്നതിന്ടെ ത്രില്ലില്‍ ആണു. ഭാംഗിന്ടെ ലഹരിയെപ്പറ്റി ആര്‍ക്കും അറിവില്ല. (അറിയാത്ത വായനക്കാര്‍ക്കായി ചുരുക്കി പറയാം - നമ്മുടെ നാട്ടിലെ കഞ്ചാവുപോലെ ഒരു ചെടിയില്‍ നിന്നാണു , അതിന്ടെ ലഹരിയും കഞ്ചാവിനു സമം) ഭാംഗ് എത്തിക്കുന്ന ഡ്യൂട്ടി എനിക്കായി, ഞാന്‍ നൊയിഡയിലെ ഭാംഗ് ടേക്കയില്‍ നിന്നും 4 പൊതി സാധനം വാങ്ങി. അന്നു പതിനഞ്ചൊ ഇരുപതൊ രൂപയായി അതിന്റെ വില, ഇതു ലഹരിക്കു മതിയാകുമോ, അധികമാകുമൊ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ബക്കി സാധനങ്ങള്‍ അവര്‍ തയ്യാറാക്കി, രണ്ടു കിലൊ കശുവണ്ടി, ഒരു കിലൊ ബദാം അഞ്ചു ലിറ്റര്‍ പാല്. ഇതെങ്ങനെ ഉണ്ടാക്കാം എന്നു എന്ടെ വടക്കെയിന്ത്യന്‍ സുഹ്രുത്തുക്കളോടു ചോദിച്ചു മനസിലാക്കി. ഒടുവില്‍ ഭാംഗ് തയ്യാറായി.. ആദ്യം ഞാന്‍ തന്നെ തുടക്കമിട്ടു. പിന്നീടു സുഹ്രുത്തുക്കള്‍ക്കും . ഏകദേശം ഒരു മണിക്കൂര്‍ വരെ ആര്‍ക്കും കുഴപ്പമില്ലായിരുന്നു. അപ്പോഴാണു അതു തുടങ്ങിയതു-ഒരു മഗ്ഗ് വെള്ളവുമായി നമ്മുടെ മേല്‍ശാന്തി അടുത്ത വീട്ടിലെ തമിഴത്തിയെ ലക്ഷ്യമാക്കി ഓടുന്നു, ഒപ്പം മറ്റുള്ളവരും . അവളുടെ ഭര്‍ത്താവ് എന്നെടാ ചിന്നകൊളന്തകളെ ഇതു എന്നും പറഞ്ഞു എന്തൊക്കെയൊ പറയുന്നുണ്ടു, ആരുകേള്‍ക്കാന്‍ , ഒടുവില്‍ എന്റെ വീട്ടിലെ വെള്ളം തീര്‍ന്നപ്പോള്‍ മത്രമാണു തമിഴത്തിയെ കുളിപ്പിക്കല്‍ എന്ന ഹോളി അവസാനിച്ചതു. അപ്പോളേക്കും എനിക്കു പറയാന്‍ പറ്റാത്തപോലെ ലഹരി തലക്കു പിടിച്ചു. മറ്റുള്ളവരുടെ സ്തിതിയും മറിച്ചല്ലായിരുന്നു. ഞാന്‍ പെട്ടെന്നു കട്ടിലിലേക്കു ചരിഞ്ഞു, കട്ടില്‍ മുകളിലേക്കു പൊങ്ങുന്നതായി തൊന്നിയപ്പോള്‍ ചാടിയിറങ്ങി. ടി വി ഓണ്‍ ചെയ്തു. അതു മോഹന്‍ലാല്‍ ആണൊ അതൊ മമ്മൂട്ടിയാണൊ എന്നു അടുത്തുനിന്ന എല്‍വിനോടു ചോദിച്ചപ്പൊള്‍ ശ്രീവല്സന്‍ പറഞ്ഞു അതു നെടുമുടിവേണു ആണു ചേട്ടാ എന്നു, അപ്പോള്‍ പുറകില്‍ ഒരു ഭയങ്കര ചിരി അനൂപ് ആണു, അവന്‍ പറയുന്നു ചേട്ടാ അതു ഷക്കീലയാണെന്നു. അതോടെ ഞാന്‍ ടി വി കാണല്‍ നിര്‍ത്തി, ഒന്നു നടക്കാം എന്നു കരുതി വെളിയില്‍ ഇറങ്ങി, കാറ്റില്‍ എല്ലാവരും പറന്നുപോകും എന്നു ഭയന്നു തിരിചു വീട്ടില്‍ കയറി. അപ്പോള്‍ അനൂപ് പറഞു ചേട്ട വിശക്കുന്നു, എല്ലാവരും പറഞ്ഞു മലയാളിക്കട തുറന്നിട്ടുണ്ടു ബ്രഡ് വാങ്ങാം എന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും ഓരൊകവര്‍ ബ്രഡ് വാങ്ങി വന്നു അപ്പോഴും പ്രശ്നമായി ഇത്രയും ബ്രഡ് എന്തിനു വാങ്ങി, ഒടുവില്‍ എന്ടെ ഗ്യാസ് തീരും വരെ അവര്‍ (അല്ല ഞങ്ങള്‍ ) ബ്രഡ് ഉണ്ടാക്കി.


്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

പിന്നാമ്പുറം


ആരൊക്കെയൊ പറയുന്ന കേട്ടു അന്നു ദീപരാധന തുടങ്ങന്‍ വളരെ വൈകി എന്നും ശ്രീവല്സനെ നാടുകടത്തി എന്നും മറ്റും. അനൂപ് ചേട്ടനുമായി വഴക്കിട്ടുപൊലും - അവന്‍ വീട്ടില്‍ ചെന്നപ്പോള്‍ എല്ലാവരും എന്തൊ കാര്യം പറഞ്ഞു ചിരിക്കുക യായിരുന്നു, അവന്‍ പറഞ്ഞത്രെ ഞാന്‍ ഇത്തിരി  ഭാംഗ് അടിച്ചതിനു എന്തിനാണു ഇത്ര ചിരിക്കാന്‍ എന്നു, ഈ ഉള്ളവന്‍ ഒപ്പിച്ച അബദ്ധം ഇപ്പോള്‍ പറയുന്നില്ല, എനിക്കു നാണമാണു

__________________________________________________________________________________

ഈ വര്‍ഷം ഞാന്‍ ഇതില്‍ പലരോടും ഭാംഗ് അടിക്കുന്നോ എന്നു തിരക്കി, ആരും അനുകൂലിച്ചില്ല