25 February 2009

ജീവന്‍ (കവിത)



പാവമാം പട്ടമെ പ്രാണന്‍ നിന്‍ നൂലിലൊ
പൊട്ടുവാന്‍ വെമ്പല്‍ കൊള്ളും പട്ടിനാലുള്ളനൂലും
പൊട്ടിയാല്‍ പെട്ടെന്നങ്ങു പൊങ്ങുമെ ജീവിതം പോല്
പെട്ടെന്നു നഷ്ടമാക്കും ചിട്ടയാം ജീവിതങ്ങള്‍

കഷ്ടമേ കാലന്‍ പോലും എത്തുന്നതപ്പോളല്ലൊ
കഷ്ടകാലങ്ങളെല്ലാം എത്തുന്നതീദിനത്തില്
‍പൊങ്ങുന്നു പട്ടങ്ങളാം ജീവിതങ്ങള്‍ വെറും -
നൂലിനാല്‍ നിയന്ത്രിക്കും ജീവന്ടെ ശലഭങ്ങള്

ചെങ്ങാടം കണ്ടകുട്ടിക്കുണ്ടല്ലൊ മോഹംഎന്നാല്‍
നീന്തുവാനറിയുമൊ, ഇല്ലല്ലൊ തെല്ലുപോലും
ചന്തമുണ്ടല്ലൊ പൂവ് കണ്ടാലൊ മോഹം തോന്നും
ഇണ്ടലുണ്ടാക്കും മുള്ളു ചുറ്റിനും നില്പൂതാനും

പാവമാം പട്ടമെ പ്രാണന്‍ നിന്‍ നൂലിലൊ
പൊട്ടുവാന്‍ വെമ്പല്‍ കൊള്ളും പട്ടിനാലുള്ളനൂലും
പൊട്ടിയാല്‍ പെട്ടെന്നങ്ങു പൊങ്ങുമെ ജീവിതം പോല്
പെട്ടെന്നു നഷ്ടമാക്കും ചിട്ടയാം ജീവിതങ്ങള്‍

06 February 2009


അന്നും ശരണം എന്നയ്യനാണ്
ഇന്നും ശരണം എന്നയ്യനാണ്
എന്നും ശരണം എന്നയ്യനാണ്
ഇനിയും ശരണം എന്നയ്യനാണ്


പമ്പതന്‍ തീരത്തു പതിതനായ് നിന്നോരു
പന്തള രാജന്ടെ ദു:ഖമാറ്റി
പുത്രനായ് തന്‍രൂപം മാറ്റിയ സ്വാമിയാം
ഉത്രം നക്ഷത്രമെ എന്‍ പ്രണാമം

അമ്മതന്‍ നോവിനു ഔഷധം തേടി നീ
പുള്ളിപുലിമുകളേറിയില്ലെ
പാരിന്ടെ നോവിനു ഔഷധമായി നീ
പതിനെട്ടം പടിമുകളില്‍ അമര്‍ന്നിടുന്നു

മഹിഷിക്കു മോക്ഷം കൊടുത്തോരുശക്തിയെ
മാനുഷര്‍ എല്ലാരും കൈതൊഴുന്നു
ജാതി മത ദ്വേഷം എല്ലാം മറന്നവര്‍
തന്‍ തിരു സ്വാമി തന്‍ മുന്പിലെത്തും

ചിത്തത്തിലെന്നും തിളങ്ങുന്ന രൂപമായ്
ഹ്രുത്കമലത്തില്‍ വിളങ്ങും അയ്യന്‍
വില്ലാളിവീരന്‍ വിളങ്ങുന്ന മേട്ടിലോ
വിങ്ങും മനസ്സുമായ് ഞാനുമെത്തി

ശാന്തസ്വരൂപനാം അയ്യനെ കാണുവാന്‍
വിശ്രമമില്ലാതെ മലകയറി
അശ്രാന്തപരിശ്രമം ഒന്നുകൊണ്ടിന്നു ഞാന്‍
ചിത്സ്വരൂപന്‍ തന്ടെ മുന്‍പിലെത്തി

അന്നും ശരണം എന്നയ്യനാണ്
ഇന്നും ശരണം എന്നയ്യനാണ്
എന്നും ശരണം എന്നയ്യനാണ്
ഇനിയും ശരണം എന്നയ്യനാണ്