11 March 2011

നീറുന്ന സന്നിധി (അനുഭവങ്ങള്‍ പാളിച്ചകള്‍ ‍ )-1




ആദ്യമേ തന്നെ ഒരു ക്ഷമാപണം - ഇതു ആരെയെങ്കിലും വേദനിപ്പിക്കുന്നു എങ്കില്‍ , ഒന്നും മനപ്പൂര്‍വ്വം അല്ല. എല്ലാം ഞാന്‍ ചെയ്ത പാപങ്ങള്‍ , സദയം ക്ഷമിക്കുക.

ഈ സംഭവസ്തലത്തു നമുക്കെത്തിച്ചേരണം എങ്കില്‍ ഏകദേശം 25 വര്‍ഷങ്ങള്‍ പുറകിലേക്കു നടക്കേണ്ടീവരും . നാട്ടിന്‍ പുറത്തിന്ടെ നിഷ്കളങ്കഭാവം ചിലയിടങ്ങളില്‍ തെളിഞ്ഞുകാണൂന്ന എന്ടെ കൊച്ചുഗ്രാമം - ഓതറയിലേക്കു ഞാന്‍ നിങ്ങളെ വീണ്ടും ക്ഷ്ണിക്കുന്നു. ഒരു മെയ് മാസം ആണെന്നാണു എന്ടെ ബലമായ വിശ്വാസം . ഓതറയുടെ നെഞ്ചില്‍ സ്തിതിചെയ്യുന്ന ഭഗവാന്‍ ക്രിഷ്ണന്റെ ക്ഷേത്രം ആണു സ്തലം . ഞാന്‍ അന്നു ആറിലോ ഏഴിലൊ പടിക്കുന്ന സമയം , ഏശുദാസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ആ മന്യ വ്യക്തിയാണു ക്ഷേത്രത്തിലെ വസ്തുക്കള്‍ പാട്ടത്തില്‍ ക്രിഷിചെയ്യാന്‍ എടുത്തിരിക്കുന്നതു. ചെറൂപ്പത്തിന്ടെ ചുറുചുറുക്കില്‍ എന്തു തോന്ന്യസ്സ്വും ചെയ്യുന്ന ഞാനും കുറെ കൂട്ടുകരും അന്നു രാത്രി അവിടെ കൂടുവാന്‍ തീരുമാനിച്ചു. മുന്‍ പ്ലാന്‍ അനുസരിച്ചു പൊറോട്ട ഇറച്ചി വാങ്ങാന്‍ പോയ ഒരു മഹാന്‍ തലേദിവസം വിളിച്ച തെറീ ഹരിപ്പാടന്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ ഉടമക്കു മനസിലാകാഞ്ഞൊ എന്തൊ ഹെര്‍മന്‍ ഗുണ്ടര്‍ട്ടു പോലും കേട്ടിട്ടില്ലാത്ത ചിലമലയാളപദവലി കേട്ടു പേടിച്ചരണ്ട മാന്‍പേടപോലെ പൊറോട്ട വാങ്ങാന്‍ പോയ ആള്‍ കുതിച്ചുവന്നു നിന്നു. ഏതായലും വീട്ടില്‍ പോകന്‍ ഇനി സമയം എടുക്കും , ഇപ്പോള്‍ രാത്രി സമയം 9.30. പൂജാരി കല്ലിശേരിയില്‍ നിന്നും വരുന്നതിനാല്‍ ‍ 9 മണിക്കുതന്നെ ക്ഷേത്രം അടക്കും . പൊറോട്ട ഓര്‍ത്തിരുന്ന വടുക്കോലി വിജയന്‍ പറഞ്ഞു രാജേന്ദ്ര ഇന്നു കപ്പയായാല്‍ എന്ത . എല്ലാവരും പരസ്പരം നോക്കി, ശെട ഇവനെന്ത നല്ല സുഖമില്ലെ. ഈ രാത്രി എവിടൂന്നു കപ്പ വാങ്ങാന്‍ . എന്ടെ മനസ്സുവായിച്ചപോലെ വിജയന്‍ പറഞ്ഞു എടാ ഏശുദാസിന്ടെ കപ്പയല്ലെ ഉള്ളതു, ഞാന്‍ ഒന്നൂറിചിരിച്ചു, വിജയനു കാര്യം മനസ്സിലായി, കാര്യം എന്താണെന്നല്ലെ മണ്ടലകാലത്തു ഇവിടെ ഭജന ഉണ്ടാകുമ്, ഭജന്‍ കൊഴുപ്പിക്കാന്‍ ഞങ്ങള്‍ ചില ചില്ലറ പരിപാടികള്‍ ചെയ്യാറുണ്ടു .ഭജനക്കിടയില്‍ കൊടുക്കുന്ന കടും കാപ്പിയില്‍ ഇത്തിരി നാടന്‍ ചാരായം മിക്സ് ചെയ്യും എന്നിട്ടു ചില മാന്യ വെക്തികള്‍ക്കു കൊടുക്കും , കുറച്ചുസമയത്തിനകം അവര്‍ മാന്യന്‍ അല്ലാതാകും - പിന്നെ തായില്ലെ തന്തയില്ലെ സഹൊദര കൂട്ടവും ഏതുമില്ലേ എന്നെല്ലാം പറഞ്ഞു പരസ്പരം കുത്തുപാട്ടു പാടാന്‍ തുടങ്ങും . ഇതു കേട്ടു രസിച്ചു ഞങ്ങള്‍ അടുത്തുതന്നെ ഉണ്ടാകും . ഒരിക്കല്‍ കള്ളിവെളിച്ചത്തായി, വടുക്കോലി സാധനം മുണ്ടില്‍ ഒളിപ്പിച്ചുവരികയായിരുന്നു, അമ്പലനട കടന്നതും ജ്ചില്‍ എന്ന ശബ്ദത്തില്‍ കുപ്പി നടയില്‍ വീണുടഞ്ഞു. തൊട്ടുമുന്പില്‍ ഏശുദാസ്. ചേട്ടാ ഫിനോയില്‍ ആണു, ദെറ്റോള്‍ ആണു എന്നൊക്കെ പറഞ്ഞുനോക്കി എങ്കിലും അന്നു വടുക്കോലി എരു പെടക്കോഴിപോലെ എല്ലവരുടെയും മുന്‍പില്‍ പതുങ്ങിതൊഴുതു തടിതപ്പി എങ്കിലും , കുത്തുപാട്ടു അവിടെ അവസാനിച്ചു എന്നതായിരുന്നു ഞങ്ങളുടെ വിഷമം. ഒരു മൂടു കപ്പതന്നെ കഴിക്കാനുള്ള ആളില്ല എങ്കിലും പത്തുമൂടു കപ്പ പറിക്കാന്‍ വടുക്കോലി മറന്നില്ല. എട്ടുമൂടും റോഡില്‍ കൂടീ പോയ ഭസ്കരനു കൊടുക്കുമ്പോള്‍ സത്സ്വഭാവിയായ ഒരു മാന്യന്ടെ മൂടുപടം വിജയന്‍ സ്വയം അണിഞ്ഞിരുന്നു. കപ്പയുമായി ചുറ്റുമതില്‍ ചാടീകടന്ന ഞങ്ങള്‍ ക്ഷേത്രത്തില്‍ പായസവും മറ്റും വെക്കുന്ന അടുപ്പില്‍ വെച്ചു വേവിച്ചു. കഴുകാന്‍ വെച്ചിരുന്ന ഉരുളിയില്‍ ആണു കപ്പ വേവിക്കുന്നതു. ഭഗവാനു നേദിക്കുന്ന ഉരുളിയാണെന്നു ആര്‍ക്കും വിചാരമേ ഇല്ല. ഇതിനിടയില്‍ വടുക്കോലി മതില്‍ ചാടീ എവിടൂന്നോ കുറച്ചു കാന്താരി പറിച്ചുകൊണ്ടുവന്നു. അതു ഭഗവാനു ചന്ദനം അരക്കുന്ന കല്ലില്‍ വെച്ചരക്കുമ്പോള്‍ തെല്ലും വിഷമം തോന്നിയില്ല, ആര്‍ക്കും. .....................................തുടരും

03 March 2011

വികടന്റെ പഞ്ചതന്ത്രം (ഹാസ്യം)--ഒന്നാം തന്ത്രം - പാലില്‍ മത്സ്യകന്യക



വികടന്റെ പ്രൈമറിസ്കൂള്‍ കാലഘട്ടം ദുരിതപൂര്‍ണ്ണമായിരുന്നു. തന്റെ അച്ചന്റെ പശുക്രിഷിയായിരുന്നു അവന്റെയും ക്രിഷി. അച്ചന്‍ സത്യസന്തമായി കൊടുത്തുവിടുന്ന ശുദ്ധമായ പാലില്‍ അവന്‍ പൊകുന്നവഴിയിലെ വയലില്‍ നിന്നും ഒഴിക്കുന്ന വെള്ളം കൊണ്ടായിരുന്നു അവന്റെ ക്രിഷി എന്നു മാത്രം. എന്നാല്‍ കൂട്ടുന്നവെള്ളത്തിന്റെ അളവനുസരിച്ചു പണം വാങ്ങാന്‍ മാത്രമുള്ള കണക്കു ജ്ഞാനം വികടനുണ്ടായിരുന്നു. അധിക പണം അവന്റെ കീശയില്‍ എത്തിക്കാന്‍ വേണ്ടി കണക്കുകള്‍ ശ്രദ്ധയോടെ മനസ്സിലാക്കി കണക്കുപരീക്ഷകള്‍ ഈസിയായി.


അപ്രതീക്ഷിത സംഭവങ്ങള്‍ സമൂഹത്തില്‍ സമൂല മാറ്റങ്ങള്‍ വരുത്തുമെന്നു ആരോ പറഞ്ഞപോലെ (ആരും പറഞ്ഞിട്ടില്ലെങ്കില്‍ ക്ഷോഭിക്കണ്ട) പരോപകാരി ശിവരാമന്‍ നായരുടെ കടയില്‍ ചായകുടിച്ചുകൊണ്ടിരുന്ന റിട്ട. ക്യപ്റ്റന്‍ ഗുണ്ടന്‍ മേനോന്റെ ഗ്ലാസില്‍ ഒരുചെറിയ മത്സ്യം കണ്ട ചാരിതാര്‍ഥ്യം പരോപകാരി നായരെ നമ്മുടെ സര്‍ക്കാരാശുപത്രിയുടെ ശൊച്യാവസ്തകള്‍ ഒരാഴ്ച കിടന്നു മനസ്സിലാക്കാന്‍ കാരണമാക്കി. മത്സ്യത്തിന്റെ ഡി എന്‍ എ നോക്കി എവിടുന്നു വന്നു ഈ മത്സ്യം എന്നു മനസ്സിലാക്കനുള്ള പരിജ്ഞാനം പാവം നായര്‍ക്കില്ലാത്തതിനാല്‍ ആ പ്രശ്നം വികടനില്‍ എത്തി അവസാനിച്ചു. ഒപ്പം വികടന്റെ ക്രിഷിയും .

രണ്ടാം തന്ത്രം - ഉടന്‍

ആര്‍ നായര്‍


01 March 2011

ഏപ്രില്‍ ഫൂള്‍ (കഥ)






എന്ടെ ഗ്രാമപ്രദേശത്തെക്കുറിച്ചു ഞാന്‍ പലപ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ഒരു കലാപമുണ്ടാക്കിയ ഏപ്രില്‍ ഫൂള്‍ കഥ ഇവിടെ പറയാം :

മാര്‍ച്ചുമാസം പടിയിറങ്ങുവാന്‍ മണിക്കൂറുകള്‍ എണ്ണിത്തുടങ്ങി. ഹരിയാണു തുടക്കമിട്ടതു. ആരെ ഫൂളാക്കും . തലേദിവസം സിഗററ്റ് കടം തരാതിരുന്ന വാസുദേവന്‍ , ചേങ്ങന്നൂര്‍ വരെ പോകാന്‍ ബൈക്കു തരാതിരുന്ന ബൈജു, 3 രൂപാ കൊടുക്കാന്‍ കുടിശികയുള്ളതുകൊണ്ടു വായനശാലയില്‍ പരിഹാസശരം തൊടുത്തുവിട്ട രഘുവരന്‍ അങ്ങനെ പലരും ലിസ്റ്റില്‍ ഉണ്ടു, ആര്‍ക്കു പണികൊടുക്കും എന്നു തീരുമാനമാകതെവന്നപ്പോള്‍ ഹരിതന്നെ അതും പറഞ്ഞു, കണ്ണങ്ങാട്ടിലെ ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ ഇത്തിരി ആളാകാന്‍ തുടങ്ങിയിട്ടു കുറച്ചുനാളായി, അയാള്‍ക്കു ഒരു പണി കൊടുക്കാം എന്നു പറഞ്ഞു രാത്രി 12 മണിക്കു കാണാം എന്ന ഉറപ്പില്‍ സഭ പിരിഞ്ഞു. ഒരു ക്രൂരമായ തീരുമാനമാണു ചെറൂപ്പത്തിന്ടെ ചോരത്തിളപ്പില്‍ അവര്‍ എടുത്തതു. യാക്കോബാ പള്ളിയില്‍ നിന്നും ഒരു റീത്ത് എടുത്തുകോണ്ടൂവരാന്‍ പോയ സണ്ണി നാലു റീത്തുമായി മടങ്ങിയെത്തുമെന്നു ആരും കരുതിയില്ല. ഒരു പഴയ ഊന്നുവടി, ഒരു കണ്ണട, ഒരു മുണ്ടും ഒപ്പം നേര്യതും എല്ലാം ആരെല്ലാമൊ എത്തിച്ചു. കാര്യങ്ങള്‍ അതിരുവിടുകായാണെന്നു ഹരിക്കു തോന്നി എങ്കിലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ത. നിമിഷനേരം കൊണ്ടു ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ രൂപം കൊണ്ടു. കുടവയര്‍ എത്ര ക്രുത്യം എന്നു തോന്നിപ്പോയി. അവസാനം ആ റീത്തു സമര്‍പ്പണവും നടന്നു. ആരും സഹിക്കാത്ത ആ തമാശ ഭാര്‍ഗ്ഗവന്‍ ചേട്ടന്ടെ മുറ്റത്താണു എന്നതാണു അസഹനീയം . വിജയന്‍ ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചതു കണ്ടില്ല എന്നു നടിക്കാനെ ഹരിക്കായുള്ളു. ഹരിക്കു ഭാര്‍ഗ്ഗവന്‍ ചേട്ടനോടു തീര്‍ത്താല്‍ തീരാത്ത പകയൊന്നുമില്ലായിരുന്നു. ഒരു ചെറിയ പ്രശ്നം - ഓതറ എന്‍ എസ് എസ് സ്കൂളില്‍ ടി ടി സി ക്കുവന്ന കോഴിക്കോട്ടൂകാരി അംബിക ഭാര്‍ഗ്ഗവന്‍ ചേട്ടന്ടെ വീട്ടില്‍ ആണു താമസിച്ചിരുന്നതു, അവളുമായി ചില അരുതാത്ത ബന്ധങ്ങള്‍ ഹരിക്കുണ്ടായിരുന്നതു ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ കണ്ടൂപിടിച്ചു. അറിയാവുന്ന കുടുംബത്തിലേതായതുകൊണ്ടാവാം ഒന്നു ഗുണദോഷിച്ചു. അതിന്ടെ പക ഇങ്ങനെ വേണ്ടായിരുന്നു എന്നു ഹരിചിന്തിച്ചുകൊണ്ടു നടന്നു.
നേരം പുലര്‍ന്നു. ആ വാര്‍ത്ത നാടെങ്ങും പരന്നു, ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ മരിച്ചു. എല്ലാവരും ഞെട്ടി, ചിലര്‍ പറഞ്ഞു ഞാന്‍ ഇന്നലെയും കണ്ടതാണല്ലൊ, ചിലര്‍ തത്വചിന്തകരായി മനുഷ്യന്ടെ കാര്യം ഇത്രയേ ഉള്ളു എന്നും മറ്റും ചിലര്‍ , ഹരിയും കൂട്ടരും കരുതി തങ്ങള്‍ കാട്ടിയ തമാശ ആള്‍ക്കാര്‍ക്കു മനസിലായില്ല എന്നു. പക്ഷെ അച്ചുതന്‍ പറഞ്ഞ ആ വാര്‍ത്തകേട്ട് ഞങ്ങള്‍ അന്തം വിട്ടിരുന്നു.മുറ്റത്തു ഫൂളാക്കാന്‍ വേണ്ടി ഞങ്ങള്‍ ഭാര്‍ഗ്ഗവന്‍ ചേട്ടനെ ഉണ്ടാക്കുമ്പോള്‍ അകത്തു മരണത്തോടു മല്ലടിക്കുകയായിരുന്നു ഭര്‍ഗ്ഗവന്‍ ചേട്ടന്‍ . അദ്ദേഹം മരിച്ചു എന്നതു ഞങ്ങള്ക്കൊരു ഷോക്ക് ആയിരുന്നു. അവസാനമായി അദ്ദേഹത്തെ കാണാനെത്തിയ ആള്‍ക്കാരുടെയും ബന്ധുക്കളുടെയും എല്ലാം നോട്ടം ആ റീത്തുമായി കിടക്കുന്ന ഭാര്‍ഗ്ഗവന്‍ ചേട്ടനിലും എത്താതിരുന്നില്ല. അവര്‍ ഉരുവിട്ട ശാപവാക്കുകള്‍ ഞങ്ങളുടെ ഉറക്കം കുറച്ചുനാള്‍ നഷ്ടപ്പെടുത്തി.
ശവദാഹത്തിനുശേഷം എന്‍ എസ് എസ് ഭാരവാഹികള്‍ പരസ്പരം നടത്തിയ ചര്‍ച്ചയില്‍ അവര്‍ മനസിലാക്കി ആരാണു ഈ രൂപം ഉണ്ടാക്കിയതു എന്നു. അങ്ങനെ അടുത്ത വീട്ടിലെ കോശി എല്ലാവരുടെയും കണ്ണിലെ കരടായി. താന്‍ അന്നു ഇടനാട്ടില്‍ ഭാര്യവീട്ടില്‍ ആയിരുന്നു എന്നു കോശി പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും കോശിയുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ 'അച്ചായന്‍ ഇന്നലെ അവിടെ വന്നില്ല' എന്നായിരുന്നു, ഹരി രഹസ്യമായി കോശിയോടു ചോദിച്ചു കോശി താന്‍ ഇങ്ങനെ അയല്‍വക്കത്തിരുന്നുകൊണ്ടു ഇതു എന്തിനു കാണിച്ചു എന്നു. കോശി പറഞ്ഞു എടൊ ഹരി താനെങ്കിലും വിശ്വസിക്കു, 'ഞാന്‍ ഇന്നലെ ഇടനാട്ടില്‍ പെണ്ണുമ്പിള്ളെ കാണാന്‍ ഇറങ്ങിയതാണു, പക്ഷെ വഴിയില്‍ വെച്ചു ശാന്തേ കണ്ടു (ശാന്ത ആരാ മോള്‍ അവള്‍ വിടൂമൊ-ഹരി മനസില്‍ പറഞ്ഞു) ഇത്തിരി പട്ട അടിക്കാം എന്നു കരുതി കേറിയതാണു, രവിലേ മാത്രമേ തിരിച്ചു പോറാന്‍ പറ്റിയുള്ളു. ഹരി ഉള്ളില്‍ ചിരിച്ചു. കുറ്റമെല്ലാം ആ പാവത്തിന്ടേ തലയിലായല്ലൊ എന്നു ആശ്വസിച്ചു ഒപ്പം മനസ്സില്‍ ഉപകാരസ്മരണയായി ശാന്തക്കു ഒരു മെഴുകുതിരി, അല്ലേല്‍ വേണ്ട ഒരു മെഴുകില്ലാത്ത തിരി കത്തിച്ചു. ഇന്നു കോശിയുടെ മുറുക്കാന്‍ കട ചിതല്‍ കയറി നില്‍ ക്കുന്നു. ഭാര്യ പിടിച്ച പിടിയാല്‍ ഇടനാട്ടിലേക്കു കോശിയെ കുടിയേറ്റി. അങ്ങനെ ഒരു ഭൂകമ്പം ഒഴിവായി. (വായനക്കാര്‍ ഒരു കഥയായി മാത്രമേ ഇതിനെ കാണാവു, കോശിക്കു കമ്പ്യട്ടര്‍ പരിജ്ഞാനം ഇല്ലാത്തതിനാല്‍ ഞാന്‍ അടുത്ത അവധിക്കു നാട്ടില്‍ നിന്നും സുഖമായി തിരിച്ചെത്തും എന്നു വിശ്വസിക്കുന്നു)