21 March 2009

ഒരു വിലാപം (കവിത)

കൊല്ലാനടുക്കുന്ന കോപഭാവങ്ങളെ
കൊന്നൊടുക്കീടുന്നു ശാന്തഭാവം
നിത്യം നടക്കുന്ന നരഹത്യയൊക്കവെ
ഒക്കുമീ മര്‍ത്യനു മിഥ്യയാക്കാന്

അമ്മിഞ്ഞനല്‍കിയോരമ്മയ്ക്കു മുമ്പിലും
ഉണ്മയിലുറയുന്ന ദൈവത്തിന്‍ മുന്നിലും
വിദ്യയ്ക്കു കാക്കുന്ന മക്കള്‍ക്കുമുന്നിലും
മര്‍ത്യന്‍ നടുക്കുന്ന ഹത്യകള്‍ ചെയ്യുന്നു...

വ്യക്തിക്കു യുക്തമാം സത്യങ്ങളൊക്കവെ
ശക്തരാം സാരഥികള്‍ മറക്കുന്നു നിത്യവും
വ്യക്തിഹത്യക്കുതകും ഈ വിദ്യ എങ്കിലും
ശക്തനാം ദൈവത്തെ മറക്കല്ലേ മര്‍ത്യ നീ

വിയര്‍പ്പിന്ടെ അന്നം ഭുജിക്കുന്ന മര്‍ത്യനൊ
വിയര്‍ക്കാതെയുണ്ണുന്നവന്‍വാക്കു കേള്‍ക്കുന്നു
വികാരം വിയര്‍പ്പിനെ തച്ചുടച്ചിടുമ്പോള്‍
മര്‍ത്യന്ടെ നിലവിളികള്‍ കേള്‍ക്കുന്നു നിത്യവും

കൊല്ലാനടുക്കുന്ന കോപഭാവങ്ങളെ
കൊന്നൊടുക്കീടുന്നു ശാന്തഭാവം
നിത്യം നടക്കുന്ന നരഹത്യയൊക്കവെ
ഒക്കുമീ മര്‍ത്യനു മിഥ്യയാക്കാന്