28 February 2011

മറ്റൊരു മാടന്‍ - കാലമാടന്‍


മറ്റൊരു മാടന്‍ - കാലമാടന്‍



അലറികിതച്ചുള്ള ആ വരവു കണ്ടപ്പോളേ എന്തോ പന്തികേടു തോന്നിയിരുന്നു. എന്താ കണ്ണാ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു നീ പെണ്ണേ കുറച്ചു വെള്ളം എടുക്കു. ഞാനും ആകെ പരിഭ്രമിച്ചു, രാത്രി മണി 12 ആയിരിക്കുന്നു. അമ്മയും അഛനും ഇതൊന്നും അറിയാതെ ഉറങ്ങുകയാണു. വെളിയിലേയ്ക്കു നോക്കിയപ്പൊള്‍ ഹരിച്ചേട്ടന്‍ , ദേഹമാസകലം ചെളിപുരണ്ടീരിക്കുന്നു, മുഖത്തുവന്ന നാണം മറച്ചുവെക്കാന്‍ ഞാന്‍ നന്നെ പാടൂപെടുന്നുണ്ടായിരുന്നു. വെറുതെ എന്നിട്ടും പറഞ്ഞു അപ്പോള്‍ ഹരിയേട്ടനാണു കണ്ണനെ രാത്രിയില്‍ വിളിച്ചുകൊണ്ടുപോയതു അല്ലെ. ഹരി അല്ലെന്നും ആണെന്നും പറഞ്ഞില്ല. അപ്പോള്‍ ആ മുഖത്തു എന്തൊ കണ്ടൂഭയന്നപോലെ, ഒന്നും മനസിലാകുന്നില്ലല്ലൊ ഈശ്വരാ. ഉറങ്ങാന്‍ കിടക്കുമ്പ്പോളും അടക്കിപ്പിടിച്ച സംസാരം ചായിപ്പില്‍ നിന്നും കേള്‍ക്കമായിരുന്നു.






***********






അന്നു പതിവുപോലെ സരളറ്റീച്ചറിന്ടടുത്തു റ്റ്യൂഷനു പോയപ്പൊള്‍ ഹരിച്ചെട്ടന്‍ തലേന്നു നടന്ന കാര്യങ്ങള്‍ എന്നോടു പറഞ്ഞു. പതിവുപോലെ കള്ളൂറ്റാന്‍ (വയലില്‍ ചെറൂതെങ്ങുകളില്‍ കള്ളു ചെത്തുന്നതു രാത്രിയില്‍ ഊറ്റിക്കുടിക്കാന്‍ ) രണ്ടുപേരും കൂടി പോയതാണു, അന്നു വെള്ളീയാഴ്ച ആയിരുന്നു. വയലിന്ടെ നടുക്കിരുന്നു അവര്‍ കള്ളൌകുടിചുകൊണ്ടിരുന്നപ്പൊള്‍ ആണു ആ അലര്‍ ച്ച കേട്ടതു, "അയ്യൊ എന്നെ കൊല്ലുന്നെ " എന്നു കേട്ടതും കണ്ണണ്ടെ കയ്യില്‍ നിന്നും ടോര്‍ ച്ചു ചാലിലേക്കു പോയി. എങ്ങും കുറ്റകുറ്റിരുട്ടു. അപ്പോള്‍ ആണു ഞേട്ടിച്ചുകൊണ്ടു അടുത്ത് അലര്‍ ച്ച ഹരി കണ്ണനോടു പറഞ്ഞു എടാ ഇതു മാടന്‍ ആണു, നാണുപുലയന്‍ പറഞ്ഞതു പെട്ടെന്നവര്‍ ക്കു ഓര്‍ മ്മ വന്നു. മാടന്‍ ആകും . വെള്ളിയാഴ്ചകളില്‍ ചാലില്‍ മാടന്‍ വരുമത്റെ. വെപ്രാളപ്പെട്ട ഇരുവരും ഓട്ടം തുടങ്ങി എവിടെയൊക്കെയൊ വീണും ഉരുണ്ടും അവര്‍ വീടെത്തി, അപ്പോളാണു ഒരു സം ശയം -ഇനി ആരെയെങ്കിലും കൊന്നതായിരിക്കുമോ. ഉറങ്ങതെയവര്‍ നേരം വേളുപ്പിച്ചു. പുലര്‍ ച്ചേയാണു മനസിലായതു ശങ്കരന്‍ എന്ന ഭ്രാന്തന്‍ അലറിയതായിരുന്നു എന്നു.



3 comments:

  1. ഇതൊരു വല്ലാത്ത മാടന്‍ തന്നെ

    ReplyDelete
  2. തമാശ കൊള്ളാം പക്ഷെ ഒരു കോലം എന്തിനു അതുമായി ബന്ധപ്പെടുത്തി

    ReplyDelete
  3. വേണു, പാറശ്ശാലFebruary 28, 2011 at 5:40 PM

    കള്ളു ഊറ്റുന്ന കാര്യം പറഞ്ഞപ്പോള്‍ എന്തൊക്കെയോ ഓര്‍മ്മ വന്നു

    ReplyDelete